• HOME
  • »
  • NEWS
  • »
  • buzz
  • »
  • JANE MCDONALD SLAMMED FOR CONDONING CRUEL ELEPHANT RIDES DURING TRAVEL

അവതാരക ആന സവാരിയെ പുകഴ്ത്തി; പുലിവാലു പിടിച്ച് ചാനൽ

ചാനൽ5നും ജെയ്ൻ മക്ഡൊണാൾഡിനും എതിരെയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ആന സവാരിയെ പുകഴ്ത്തിയ അവതാരകയ്ക്കും ചാനലിനുമെതിരെ പ്രതിഷേധം ശക്തം. ബാഫ്ട അവാർഡ് നേടിയ ചാനൽ 5ലെ 'ജെയ്ൻ മക്ഡൊണാൾഡിനൊപ്പമൊരു യാത്ര' പരിപാടിക്കെതിരെയാണ് മൃഗസ്നേഹികൾ രംഗത്തെത്തിയത്. വെള്ളിയാഴ്ച ചാനലിൽ സംപ്രേഷണം ചെയ്ത ഷോയ്ക്കെതിരെയാണ് പ്രതിഷേധം. 56 കാരിയായ ജെയ്ൻ ഇന്ത്യയിലെ ജയ്പൂരിൽ യാത്രയിലായിരുന്നു. അമർ കോട്ടയിലേക്കുള്ള യാത്രക്കിടെയാണ് അവർ ആനകളെ കണ്ടത്. 'ആനകളെ എങ്ങനെ പരിപാലിക്കണമെന്നത് സംബന്ധിച്ച് പുതിയ സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങളുണ്ട് എന്ന് പറഞ്ഞുതുടങ്ങിയ അവർ 'പൂർണമായി ആരോഗ്യവാനല്ലെങ്കിൽ ഈ കുത്തനെയുള്ള മലകയറ്റത്തിന് ഞാൻ ഈ റൈഡ് നിർദേശിക്കുന്നു' എന്ന് പരിപാടിയിൽ പറഞ്ഞു.

    ആന സവാരിയെ പിന്തണക്കുന്ന സന്ദേശം വന്നത് നിർഭാഗ്യകരമാണെന്ന് മൃഗസ്നേഹികള്‍ ഒന്നടങ്കം വ്യക്തമാക്കി. പുറത്ത് ഭാരം ചുമക്കാവുന്ന രീതിയിലല്ല ആനകളുടെ ശരീരഘടനയെന്ന് അവർ വ്യക്തമാക്കുന്നു. കുഞ്ഞിലെ അമ്മയിൽ നിന്ന് വേർപെടുത്തി കൊണ്ടുവന്നശേഷം കഠിന പരിശീലനങ്ങളിലൂടെയും മർദനത്തിലൂടെയുമാണ് ഇത് അഭ്യസിപ്പിക്കുന്നത്. ആനകളോടുള്ള ക്രൂരതയാണ് ഇതെന്നും ഇവർ പറയുന്നു.



    ആനകളെ മണിക്കൂറുകളോളം പൊരിവെയിലത്ത് നിർത്തുക മാത്രമല്ല, ആഹാരവും ജലവും കൊടുക്കാറില്ലെന്നും മൃഗസ്നേഹികൾ പറയുന്നു. വിനോദസഞ്ചാരികൾക്ക് മുന്നിൽ ആന മൂത്രം ഒഴിക്കാതിരിക്കുന്നതിനും പിണ്ഡം ഇടാതിരിക്കുന്നതിനും വേണ്ടിയാണിത്. ഈ പരിപാടി സംപ്രേഷണം ചെയ്ത ചാനൽ 5ന്റെ നടപടി നിരാശാജനകമാണെന്ന് നടനും മൃഗസ്നേഹിയുമായ പീറ്റർ ഈഗൻ പറഞ്ഞു. എന്നാൽ‌ തങ്ങളുടെ ചാനൽ‌ ആന സവാരിയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ചാനൽ 5 വിശദീകരിച്ചു. ആന സവാരിയെ അല്ല താൻ പിന്തുണച്ച് സംസാരിച്ചതെന്നും തെറ്റിദ്ധാരണയാണെന്നും ജെയ്ൻ മക്ഡൊണാൾഡ് പറഞ്ഞു. കഴിഞ്ഞ വർഷം BBC2ലെ ഷോയായ പാരഡൈസ് ഗാർഡൻസിൽ മോണ്ടി ഡോൺ ആന സവാരി നടത്തിയയത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
    First published:
    )}