• HOME
 • »
 • NEWS
 • »
 • buzz
 • »
 • ജപ്പാനിൽ ഇങ്ങനെയാണ് കാര്യം; യുവാക്കള്‍ക്കിടയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ക്യാമ്പയിനുമായി സർക്കാർ

ജപ്പാനിൽ ഇങ്ങനെയാണ് കാര്യം; യുവാക്കള്‍ക്കിടയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ക്യാമ്പയിനുമായി സർക്കാർ

യുവാക്കളെ മദ്യപിക്കാൻപ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

 • Last Updated :
 • Share this:
  ടോക്കിയോ: യുവാക്കള്‍ (young people) വേണ്ടത്ര മദ്യപിക്കുന്നില്ലെന്നത് ( alcohol) ജപ്പാന്‍ സര്‍ക്കാരിനെ (japan Government) പ്രതിസന്ധിയിലാക്കുന്നു. കൊവിഡ് (Covid) വ്യാപനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബാറുകളെ (Bar) സാരമായി ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതേതുടര്‍ന്ന് മദ്യത്തില്‍ നിന്നുള്ള നികുതിയിനത്തില്‍ വന്‍നഷ്ടമാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടന നേരിടുന്നത്. ഈ സാഹചര്യത്തില്‍ യുവാക്കളെ മദ്യപിക്കാൻപ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

  ഇതിനായി 'സാകെ വിവ' (Sake Viva) എന്ന ക്യാമ്പയിന്‌ തുടക്കമിട്ടിരിക്കുകയാണ് ജപ്പാന്‍. നാഷണല്‍ ടാക്സ് ഏജന്‍സിയാണ് ഈ ക്യാമ്പയിന് നേതൃത്വം നൽകുന്നത്. ഈ ക്യാമ്പയിന്‍ വഴി യുവാക്കള്‍ക്കിടയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആശയങ്ങളാണ് തേടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സോ മെറ്റാവേഴ്സോ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണമാര്‍ഗങ്ങള്‍, ഉല്‍പന്നങ്ങള്‍, രൂപകല്‍പനകള്‍, വിപണനതന്ത്രങ്ങള്‍ തുടങ്ങിയവയിലൂടെയൊക്കെ യുവാക്കളില്‍ മദ്യപാനത്തിന് പ്രേരണയുളവാക്കുകയാണ് ക്യാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.

  ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും കൊവിഡ് വ്യാപനം മൂലം ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ആഭ്യന്തര മദ്യവിപണിയെ സാരമായി ബാധിച്ചു. യുവതലമുറയോട് മദ്യവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അപേക്ഷയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ ടാക്സ് ഏജന്‍സി വെബ്സൈറ്റില്‍ പറയുന്നു.

  Also Read-Human urine | വിളവ് കൂട്ടാൻ മനുഷ്യന്റെ മൂത്രത്തിൽ നിന്നുള്ള വളം; പരീക്ഷണവുമായി അമേരിക്കൻ കമ്പനി

  സെപ്റ്റംബര്‍ ഒമ്പത് വരെ ആശയങ്ങള്‍ അറിയിക്കാവുന്നതാണ്. ക്യാമ്പയിന്റെ ഫൈനലിസ്റ്റുകളെ ഒക്ടോബറില്‍ ഒരു വിദഗ്ധ കണ്‍സള്‍ട്ടേഷനിലേക്ക് ക്ഷണിക്കും. വിജയിക്ക് അവരുടെ പദ്ധതി വാണിജ്യവത്കരിക്കുന്നതിനുള്ള പിന്തുണ നല്‍കുകയും ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

  എന്നാല്‍ ഇത്തരം ഒരു മത്സരം നടത്തിയതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒരു സര്‍ക്കാര്‍ പ്രസ്ഥാനം യുവാക്കളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നാണ് പൊതുവേ ഉയര്‍ന്നു വന്ന അഭിപ്രായം. യുവാക്കളില്‍ മദ്യപാനം ആരോഗ്യപരവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും അഭിപ്രായങ്ങൾ ഉയര്‍ന്നിരുന്നു.

  അതേസമയം, അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയ ഒരു പോസ്റ്റില്‍, അമിതമായ മദ്യപാനത്തെ 'വലിയ സാമൂഹിക പ്രശ്നം' എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

  Also Read-Mother Heroine Award | റഷ്യയിൽ ജനസംഖ്യ കുറയുന്നു; പത്ത് കുട്ടികളുള്ള സ്ത്രീകൾക്ക് 13 ലക്ഷത്തോളം വാഗ്ദാനം ചെയ്ത് പുടിൻ

  കോവിഡ് വ്യാപനത്തോടെ ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ജപ്പാനും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. റെസ്റ്റോറന്റുകളുടെ പ്രവൃത്തി സമയം കുറച്ചും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതോടെ പൊതുസ്ഥലത്ത് മദ്യപിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞു.

  നൂറ്റാണ്ടുകളായി സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സാണ് മദ്യത്തിന്മേലുള്ള തീരുവകള്‍. എന്നാല്‍ സമീപ കാലങ്ങളില്‍ അത് കുറഞ്ഞു വരികയാണെന്ന് ടാക്‌സ് ഏജന്‍സി 2021-ല്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ലെ 3 ശതമാനവും, 1980ലെ 5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജപ്പാന് 2021-ല്‍ മദ്യനികുതിയായി 1.1 ട്രില്യണ്‍ യെന്‍ (8.1 ബില്യണ്‍ ഡോളര്‍) ആണ് ലഭിച്ചത്. അതായത് മൊത്തത്തിലുള്ള നികുതി വരുമാനത്തിന്റെ 1.7 ശതമാനം.

  അതേസമയം, 2021 ഒക്ടോബറില്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുകയും റെസ്റ്റോറന്റുകള്‍ക്ക് വീണ്ടും മദ്യം വില്‍ക്കാനും കൂടുതല്‍ നേരം തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നൽകിയിരുന്നു. എന്നാല്‍ ഇതിനുശേഷവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിൽ കാര്യമായ നേട്ടമുണ്ടായില്ലെന്നാണ് വിവരം.
  Published by:Jayesh Krishnan
  First published: