• HOME
  • »
  • NEWS
  • »
  • buzz
  • »
  • നായയെപ്പോലായെകാൻ ചെലവഴിച്ചത് 12 ലക്ഷം രൂപ; യുവാവിന്റെ രൂപം കണ്ട് ഞെട്ടി സുഹൃത്തുക്കളും കുടുബാംഗങ്ങളും

നായയെപ്പോലായെകാൻ ചെലവഴിച്ചത് 12 ലക്ഷം രൂപ; യുവാവിന്റെ രൂപം കണ്ട് ഞെട്ടി സുഹൃത്തുക്കളും കുടുബാംഗങ്ങളും

ഒരു യൂട്യൂബർ കൂടിയായ യുവാവാണ് വിചിത്രമായ ആഗ്രഹം സഫലീകരിച്ചതിന്റെ പേരിൽ ശ്രദ്ധ നേടിയത്

  • Share this:

    നായയെ പോലെയാകാൻ 12 ലക്ഷം രൂപ ചെലവഴിച്ച് തന്റെ സ്വപ്നം സാക്ഷാത്കരിച്ച ഒരു ജാപ്പനീസുകാരാനാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. രണ്ടു മില്യൺ യെൻ അതായത് 12 ലക്ഷം രൂപയാണ് ഇയാൾ മനുഷ്യ വലിപ്പമുള്ള കോളിഎന്ന സങ്കരയിനം നായയുടെ കോസ്റ്റ്യൂമിനായി ചെലവഴിച്ചത്. ഒരു യൂട്യൂബർ കൂടിയായ ടോക്കോ എന്ന ജപ്പാൻകാരനാണ് ഇത്തരത്തിൽ വിചിത്രമായ ആഗ്രഹം സഫലീകരിച്ചതിന്റെ പേരിൽ ശ്രദ്ധ നേടിയത്. സിനിമകൾക്കായി മോഡലുകളും ശിൽപങ്ങളും നിർമ്മിക്കുന്ന ഒരു ജാപ്പനീസ് സ്ഥാപനമായ സെപെറ്റ് ആണ് ഈ കസ്റ്റമൈസ്ഡ് കോസ്റ്റ്യൂം തയ്യാറാക്കിയത്. 40 ദിവസം കൊണ്ടാണ് ഏജൻസി ഈ വസ്ത്രം നിർമ്മിച്ചത്. ചെറുപ്പം മുതലേ ഒരു മൃഗമായി മാറണം എന്നതായിരുന്നു ടോക്കോയുടെ ആഗ്രഹം. ഈ ആഗ്രഹം സഫലീകരിക്കുന്നതിനായി ഇപ്പോൾ തന്റെ ഇഷ്ടാനുസൃതം രൂപപ്പെടുത്തിയ നായയുടെ വസ്ത്രം ഉപയോഗിക്കുകയാണ് ഇയാൾ.

    ചില ദിവസങ്ങളിൽ ടോക്കോ ഈ നായ വേഷം ധരിച്ച് പുറത്തിറങ്ങും. തുടർന്ന് പൂച്ചകളുടെ പിന്നാലെ പോകുന്നതിന്റെയും മറ്റും വീഡിയോകളും ടോക്കൊ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ തന്റെ ഈ ഫാന്റസിയെ കുറിച്ച് വളരെ അപൂർവമായി മാത്രമേ സുഹൃത്തുക്കളുമായി പങ്കിടാറുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഒരു വിചിത്രനാണെന്ന് വ്യക്തിയാണെന്ന് അവർക്ക് തോന്നുമോ എന്ന ഭയത്താൽ ആണ് ഇത് പറയാത്തതെന്നും അദ്ദേഹം പറയുന്നു . “ഞാൻ എന്റെ സുഹൃത്തുക്കളോട് വളരെ അപൂർവമായേ ഇക്കാര്യം പറയാറുള്ളൂ. കാരണം ഞാൻ ഒരു വിചിത്ര വ്യക്തിയാണെന്ന് കരുതുമെന്ന് ഞാൻ ഭയപ്പെടുന്നു. ഞാൻ ഒരു മൃഗമായി എന്നറിഞ്ഞപ്പോൾ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വളരെ ആശ്ചര്യപ്പെട്ടു,” എന്നും അദ്ദേഹം പറഞ്ഞു.

    എന്നാൽ നായകളെ അനുകരിക്കുമ്പോൾ കൈകാലുകളുടെ ചലനത്തിൽ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും ടോക്കൊ പ്രതികരിച്ചു. “കുട്ടിക്കാലം മുതൽ ഒരു മൃഗമായി മാറാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ഇപ്പോൾ നായയെ പോലെ എങ്ങനെ നടക്കാമെന്നും എങ്ങനെ പെരുമാറാമെന്നും വളരെ കൃത്യമായി പഠിച്ചുവെന്നും അദ്ദേഹം പറയുന്നു.

    Also Read- രണ്ട് മാസം ചുമ്മാ കിടക്കാൻ പറ്റുമോ? നാസയിൽ 15 ലക്ഷം രൂപ ശമ്പളമുള്ള ജോലിയുണ്ട്!

    എന്തിനാണ് കോളി ഇനത്തിൽപ്പെട്ട നായയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ടോക്കോയ്ക്ക് മറുപടിയുണ്ട്. കോളി ഇനമാകുമ്പോൾ യഥാർത്ഥ നായയെ പോലെ തന്നെ തോന്നും. നാല് കാലുള്ള മൃഗങ്ങളെയാണ് എനിക്കിഷ്ടം പ്രത്യേകിച്ചും കാണാൻ ഭംഗിയുള്ളവ. വലുപ്പമുള്ള മൃഗങ്ങളാകുമ്പോൾ റിയലിസ്റ്റിക് ആയിട്ട് തോന്നും അതുകൊണ്ടാണ് ഇതിനെ തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.

    തന്റെ രൂപ മാറ്റത്തിന് ശേഷമുള്ള വിഡിയോയും ടോകോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതായിരുന്നു നിമിഷനേരങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. തന്റെ ഏറെ കാലത്തെ സ്വപ്നം സാക്ഷാത്കരിച്ചതിൽ വളരെസന്തോഷവാനാണ് അദ്ദേഹം.

    Published by:Anuraj GR
    First published: