നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ദൈവങ്ങൾക്കും ഇനി മാസ്കാകാം; ജപ്പാനിൽ മാസ്ക് അണിഞ്ഞ് ബുദ്ധ ദേവതയുടെ ഭീമൻ പ്രതിമ

  ദൈവങ്ങൾക്കും ഇനി മാസ്കാകാം; ജപ്പാനിൽ മാസ്ക് അണിഞ്ഞ് ബുദ്ധ ദേവതയുടെ ഭീമൻ പ്രതിമ

  ഫുക്കുഷിമ പ്രിഫെക്ചറിലെ ഹൌക്കോകുജി ഐസു ബെറ്റ്‌സുയിൻ ക്ഷേത്രത്തിൽ 57 മീറ്റർ ഉയരമുള്ള (187 അടി) ബുദ്ധദേവതയായ കാനോണിന്റെ (കാരുണ്യ ദേവത) വെളുത്ത പ്രതിമയിലാണ് ഭീമൻ മാസ്ക് ധരിപ്പിച്ചിരിക്കുന്നത്.

  Image credits: Reuters.

  Image credits: Reuters.

  • Share this:
   കോവിഡ് പ്രതിസന്ധികൾക്കിടയെ ജപ്പാനിൽ ബുദ്ധ ദേവതയുടെ ഭീമൻ പ്രതിമയ്ക്കും മാസ്ക്. ചൊവ്വാഴ്ച തൊഴിലാളികൾ ദേവിയുടെ മുഖത്ത് മാസ്ക് അണിയിച്ചു. കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെയുള്ള പ്രാർത്ഥനകളുടെ ഭാഗമായാണ് ദേവിയെയും മാസ്ക് അണിയിച്ചിരിക്കുന്നത്. ഫുക്കുഷിമ പ്രിഫെക്ചറിലെ ഹൌക്കോകുജി ഐസു ബെറ്റ്‌സുയിൻ ക്ഷേത്രത്തിൽ 57 മീറ്റർ ഉയരമുള്ള (187 അടി) ബുദ്ധദേവതയായ കാനോണിന്റെ (കാരുണ്യ ദേവത) വെളുത്ത പ്രതിമയിലാണ് ഭീമൻ മാസ്ക് ധരിപ്പിച്ചിരിക്കുന്നത്.

   Also Read ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്റ്റുണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്നും ഹൈക്കോടതി

   നാല് തൊഴിലാളികൾ മൂന്ന് മണിക്കൂർ സമയമെടുത്താണ് പ്രതിമയിൽ മാസ്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ മുഖത്തിന്റെ താഴത്തെ പകുതിയിലാണ് 4.1 മീറ്റർ നീളവും 5.3 മീറ്റർ വീതിയുമുള്ള മാസ്ക് അണിയിച്ചിരിക്കുന്നത്. 35 കിലോഗ്രാം തൂക്കത്തിൽ പിങ്ക് നിറത്തിൽ നെറ്റ് ഫാബ്രിക്കിലാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ഇത് അഴിച്ചുമാറ്റാവുന്ന തരത്തിലുള്ളതാണ്.

   Also Read 'കിളിക്കൂട്ടുകാരൻ' പക്ഷിയോടൊപ്പം ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച് മധ്യവയസ്കൻ; വൈറൽ വീഡിയോ

   33 വർഷം മുമ്പ് നിർമ്മിച്ച പ്രതിമയാണിത്. ഒരു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന രീതിയിലാണ് കാനോൺ ദേവതയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളെ സുരക്ഷിതമായി പ്രസവിക്കുവാനും നവജാതശിശുക്കൾക്കായി അനുഗ്രഹം തേടാനും അമ്മമാരും കുഞ്ഞുങ്ങളും ദേവിയുടെ അടുക്കലെത്താറുണ്ട്. ഫെബ്രുവരിയിൽ ഉണ്ടായ ഭൂകമ്പത്തിൽ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് നടത്തുന്ന അറ്റകുറ്റ പണികൾക്കിടയിലാണ് ദേവതയ്ക്കും ഫെയ്‌സ് മാസ്‌ക് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചോദിച്ച് തൊഴിലാളികൾ രംഗത്തെത്തിയതെന്ന് ക്ഷേത്ര മാനേജർ തകാവോമി ഹൊറിഗെയ്ൻ പറഞ്ഞു. ജപ്പാനിൽ കോവിഡ് സ്ഥിതി നിയന്ത്രണ വിധേയമാകുന്നതുവരെ മാസ്ക് പ്രതിമയിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനമെന്നും ഹൊറിഗെയ്ൻ പറഞ്ഞു.

   Also Read 'മഞ്ഞ മഞ്ഞ ബൾബുകള്‍'; വൈറലായി ഹരിനാരായണന്‍റെ 'കുഞ്ഞായിപ്പാട്ട്'

   കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് സർക്കാരും ആരോഗ്യമേഖലയും കഠിന പരിശ്രമങ്ങൾ നടത്തുന്നതിനിടെ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. കോവിഡ് 19 ൽ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തിൽ 'കൊറോണ ദേവി' എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയത്.

   Also Read 'വിവാഹച്ചെലവ് വെട്ടിക്കുറച്ചു, നൽകിയത് വെറും 14 ലക്ഷം രൂപ മാത്രം'; മാതാപിതാക്കൾക്കെതിരെ യുവതി

   തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പ്ലേഗ് മാരിയമ്മൻ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. മുൻകാലങ്ങളിൽ പ്ലേഗ്, കോളറ പോലുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഈ ക്ഷേത്രത്തിലെ ദേവതകളാണ് ഭക്തരെ രക്ഷിച്ചിരുന്നതെന്നാണ് ആളുകളുടെ വിശ്വാസം.

   കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിലും ഒരു ആരാധനാ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനിലനാണ് വസതിയോടു ചേർന്നുള്ള പൂജാമുറിയിൽ ' കൊറോണാ ദേവി 'യെയെയും പൂജിക്കുന്നത്. 'ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിർത്തിയാണെന്നാണ് അനിലൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു.
   Published by:Aneesh Anirudhan
   First published:
   )}