• HOME
  • »
  • NEWS
  • »
  • buzz
  • »
  • Floating House | പ്രളയത്തെ പേടിക്കേണ്ട; വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീട് നിര്‍മ്മിച്ച് ജപ്പാന്‍ കമ്പനി

Floating House | പ്രളയത്തെ പേടിക്കേണ്ട; വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീട് നിര്‍മ്മിച്ച് ജപ്പാന്‍ കമ്പനി

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ഒരു ഗംഭീര കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഇച്ചിജോ കൊമുത്തേന്‍ എന്ന ജപ്പാന്‍ വീട് നിര്‍മ്മാണ കമ്പനി

  • Share this:
    നാം എല്ലാവരും ജീവിത്തില്‍ നേരിട്ടോ ടിവിയിലോ ഒക്കെ വെള്ളപ്പൊക്കം (flood) കണ്ടിട്ടുള്ളവരായിരിക്കും. വലിയ നാശനഷ്ടങ്ങളാണ് (damage) വെള്ളപ്പൊക്കങ്ങൾ ഉണ്ടാക്കാറുള്ളത്. മനുഷ്യന്റെ ഒരു ആയുസ്സിലെ സമ്പാദ്യം (wealth) മുഴുവനും ഒരുപക്ഷേ വെള്ളപ്പൊക്കത്തില്‍ ഇല്ലാതായേക്കാം. താഴ്ന്ന പ്രദേശങ്ങളെല്ലാം വളരെ പെട്ടെന്ന് വെള്ളത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. ഭൂമിശാസ്ത്രപരമായ (geographical speciality) പ്രത്യേകതകള്‍ കൊണ്ട് ബീഹാറില്‍ (bihar) വെള്ളപ്പൊക്കം ഒരു നിത്യസംഭവമാണ്. അസ്സാമിലും (assam) വലിയ തോതില്‍ വെള്ളപ്പൊക്കം ബാധിക്കാറുണ്ട്. മലയാളികളും വലിയ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ്. വികസിത രാജ്യമായിക്കോട്ടെ അവികസിത രാജ്യങ്ങള്‍ ആയിക്കോട്ടെ, വെള്ളപ്പൊക്കം ഉണ്ടായാല്‍ സകല ജീവജാലങ്ങളെയും സ്വത്തിനെയും എല്ലാം അത് ഭീകരമായ രീതിയില്‍ ബാധിക്കും.

    വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ഒരു ഗംഭീര കണ്ടുപിടുത്തം (discovery) നടത്തിയിരിക്കുകയാണ് ഇച്ചിജോ കൊമുത്തേന്‍ എന്ന ജപ്പാന്‍ വീട് നിര്‍മ്മാണ കമ്പനി. വെള്ളപ്പൊക്കത്തില്‍ ഒഴുകി (floating) നടക്കുന്ന തരത്തിലുള്ള ഒരു വീടാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. വാട്ടര്‍പ്രൂഫ് രീതിയിലാണ് വീടിന്റെ നിര്‍മ്മാണമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ വെള്ളത്തിന്റെ അളവ് കൂടുന്നതോടെ വീട് ഒരു ബോട്ട് പോലെ പൊങ്ങിക്കിടക്കും.

    Also Read-Cement Road | റോഡിനൊപ്പം ബൈക്കും കോൺക്രീറ്റ് ചെയ്ത് കോർപ്പറേഷൻ; വണ്ടി അനക്കാനാകാതെ ബൈക്ക് ഉടമ

    ഇച്ചിജോ കൊമുത്തേന്‍ കമ്പനിയുടെ ഈ കണ്ടുപിടുത്തമാണ് ഇപ്പോള്‍ ജപ്പാനിലെ പ്രധാന ചര്‍ച്ചാ വിഷയം. 'ഈ വീട് ഒരു സാധാരണ വീട് പോലെയാണ് കണ്ടാല്‍ തോന്നുക. പക്ഷേ, ചുറ്റും വെള്ളം നിറയുന്നതോടെ ഭൂമിയില്‍ നിന്ന് പൊങ്ങി ഇത് ഒഴുകി നടക്കാന്‍ തുടങ്ങുന്നു.' കമ്പനി വക്താവ് ഒരു ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു വീടിന്റെ പ്രദര്‍ശനവും കമ്പനി പ്രേക്ഷകര്‍ക്കായി നടത്തി. ഏതാനും ഇഞ്ച് ഭൂമിയില്‍ നിന്ന് പൊങ്ങി വീട് ഒഴുകി നടക്കുന്ന കാഴ്ച കാണികളെ അത്ഭുതപ്പെടുത്തി.

    വീട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന കട്ടികൂടിയ ഇരുമ്പുദണ്ഡുകള്‍ കേബിളുകള്‍ വഴി ഭൂമിയില്‍ ബന്ധപ്പിച്ചിരിക്കുകയാണ്. വെള്ളം പൊങ്ങുമ്പോള്‍ ഈ കേബിളുകള്‍ അഴയ്ക്കുന്നു. അപ്പോള്‍ വീട് പൊങ്ങിക്കിടക്കും. വെള്ളപ്പൊക്കം മാറുമ്പോള്‍ ഇത് തിരികെ സാധാരണരീതിയിലേയ്ക്ക് ആക്കാനും സാധിക്കും. വെള്ളം വളരെ കുറവാണെങ്കില്‍ വീട് ഭൂമിയില്‍ തന്നെ തൊട്ട് നില്‍ക്കും. 5 മീറ്റര്‍ ഉയരത്തില്‍ വരെ പൊങ്ങിക്കിടക്കാന്‍ ഈ വീടിന് സാധിക്കും.

    Also Read-മാസ ശമ്പളം 43,000 രൂപ; അക്കൗണ്ടിൽ എത്തിയത് 1.42 കോടി; ജീവനക്കാരൻ രാജിവെച്ച് മുങ്ങി

    അതേസമയം, വീട് നിര്‍മ്മാണം വളരെ ചെലവേറിയ കാര്യമാണ്. വ്യത്യസ്തമായ രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്ന പല ആളുകളെക്കുറിച്ചും വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. തന്റെ സ്വപ്ന ഭവനം പണിയുന്നതിനായി യുകെയിലെ വെയില്‍സില്‍ ഒരു റീട്ടെയ്ല്‍ സ്റ്റോറിനായുള്ള സ്ഥലം അഞ്ചു ലക്ഷം യൂറോ (4.4 കോടി രൂപ) വിലയുള്ള ഒരു അതിമനോഹര ആഡംബര ഭവനമാക്കി മാറ്റിയ എലിസബത്ത് എന്ന യുവതിയുടെ വാര്‍ത്ത മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

    കോവിഡ് കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളോളം മുടങ്ങി എങ്കിലും തോറ്റു കൊടുക്കാന്‍ വിസമ്മതിച്ച എലിസബത്ത് ഏതുവിധേനയും തന്റെ ദൗത്യവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. എലിസബത്തിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുക തന്നെ ചെയ്തു.
    Published by:Jayesh Krishnan
    First published: