നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കടം വീട്ടാൻ പോക്കിമോൻ കാർഡുകൾ മോഷ്‌ടിച്ചു; ആറ് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് കയറിൽ ചാടിയ യുവാവ് അറസ്‌റ്റിൽ

  കടം വീട്ടാൻ പോക്കിമോൻ കാർഡുകൾ മോഷ്‌ടിച്ചു; ആറ് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് കയറിൽ ചാടിയ യുവാവ് അറസ്‌റ്റിൽ

  കെൻസുകെ നകാനിഷി എന്ന ജാപ്പനീസുകാരൻ 9,120 ഡോളർ വില വരുന്ന ട്രേഡിംഗ് കാർഡുകളും 2,370 ഡോളർ പണവും മോഷ്‌ടിക്കുന്നതിനായി ആറ് നില കെട്ടിടത്തിൽ കയറാൻ ഒരു കയർ മാത്രമാണ് ഉപയോഗിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ജാപ്പനീസ് വീഡിയോ ഗെയിമുകൾക്കും പോക്കിമോൻ കാർഡുകൾക്കും മാർക്കറ്റിൽ വളരെയധികം മൂല്യമുണ്ട്. അത് ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനം പ്രതി കൂടി വരികയാണ്. എന്നാൽ ഇപ്പോൾ പോക്കിമോൻ കാർഡുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം തന്റെകടങ്ങൾ വീട്ടുന്നതിനായി ഒരു ജാപ്പനീസ് യുവാവ് പോക്കിമോൻ കാർഡുകൾ മോഷ്‌ടിക്കുവാൻ തീരുമാനിച്ചു.

   പോക്കിമോൻ കാർഡുകൾ മോഷ്‌ടിക്കാനുള്ള ആ വ്യക്തിയുടെ ഉദ്ദേശത്തേക്കാൾ കൂടുതൽ മാധ്യമ ശ്രദ്ധ നേടിയത് മറ്റൊരു കാര്യത്തിനാണ്. 28 വയസ്സുകാരൻ മോഷ്‌ടിക്കാൻ വേണ്ടി നടത്തിയ മാർഗ്ഗമാണ് എല്ലാവരേയും അത്‌ഭുതപ്പെടുത്തിയതും വാർത്തകൾ സൃഷ്‌ടിച്ചതും. ടോക്കിയോയിൽ നിന്നുള്ള ഐടി ജോലിക്കാരനായ മൈനിച്ചി ഷിംബുൺ പറയുന്നതനുസരിച്ച്, കെൻസുകെ നകാനിഷി എന്ന ജാപ്പനീസുകാരൻ 9,120 ഡോളർ വില വരുന്ന ട്രേഡിംഗ് കാർഡുകളും 2,370 ഡോളർ പണവും മോഷ്‌ടിക്കുന്നതിനായി ആറ് നില കെട്ടിടത്തിൽ കയറാൻ ഒരു കയർ മാത്രമാണ് ഉപയോഗിച്ചത്. 80 -ഓളം പോക്കിമോനും യുഗിയോയും കെൻസുകെ മോഷ്‌ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഈ കാർഡുകളും പണവും ഉപയോഗിച്ച് തൻ്റെ കടം വീട്ടാൻ കഴിയുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു.

   Also Read ഭർത്താവിന് കോവിഡ് 19; പ്രിയങ്ക ഗാന്ധി ക്വാറന്റീനിൽ; നേമത്ത് പ്രചാരണത്തിന് എത്തില്ല

   2021 മാർച്ച് 23 -ന് പുലർച്ചെ 5 മണിയോടെ കയർ ഉപയോഗിച്ച് ആറ് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ഇറങ്ങിയാണ് അയാൾ ട്രേഡിംഗ് കാർഡ് സ്‌റ്റോറിലേക്ക് പ്രവേശിച്ചത്. ടോക്കിയോയിലെ ഇകെബുക്കുറോ പോലീസ് സ്‌റ്റേഷൻ അന്വേഷകർ പറയുന്നതനുസരിച്ച്, കെൻസുകെ കെട്ടിടത്തിൻ്റെ മുകളിൽ മേൽക്കൂരയിലെ ഇരുമ്പ് കമ്പിയിൽ ഒരു കയർ ഘടിപ്പിച്ച് അത് താഴേക്ക് തൂക്കിയിടുക ആയിരുന്നു. മറ്റ് യാതൊരു സുരക്ഷാ മാർഗ്ഗവും ഉപയോഗിക്കാതെ കയർ മാത്രം പിടിച്ച് അയാൾ അഞ്ച് മീറ്ററോളം താഴേക്കിറങ്ങുകയും സ്‌റ്റോറിന്റെഅകത്തേക്ക് കടക്കുന്നതിനായി ഒരു ഉപകരണം വെച്ച് സ്‌റ്റോറിന്റെ ജാലക പാളി തകർക്കുകയും ചെയ്‌തു. സ്‌റ്റോറിനടുത്തുള്ള സുരക്ഷാ ക്യാമറകളിൽ നിന്നുള്ള വീഡിയോയിൽ താൻ അകപ്പെട്ടെന്ന് മനസ്സിലാക്കിയ ഇയാൾ ട്രേഡിംഗ് കാർഡ് തകർത്ത് അകത്തേക്ക് അതിക്രമിച്ച് കടക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടിൽ പറയുന്നു.

   Also Read എങ്ങനെ പെൺകുട്ടികളെ ‘വളയ്ക്കാം’ എന്ന് ചോദിച്ച ആരാധകന് ഷാറൂഖ് ഖാൻ കൊടുത്ത മറുപടി കാണാം

   ഹൈസ്‌കൂളിൽ ഇയാൾ റോക്ക് ക്ലൈംബിംഗ് ക്ലബ്ബിൽ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് ഇത്രയും ഉയരം അയാളെ പേടിപ്പെടുത്താതിരുന്നെന്നും കടം വീട്ടുന്നതിനായി ആരെയും പേടിപ്പെടുത്തുന്ന തരത്തിലുള്ള ഈ മാർഗ്ഗം സ്വീകരിച്ചതെന്നും പോലീസ് പറഞ്ഞതായി മൈനിച്ചി റിപ്പോർട്ടുകൾ പറയുന്നു.

   കൊറോണ വൈറസ് വ്യാപകമായപ്പോൾ എല്ലാവരും തന്നെ വീട്ടിൽ തന്നെ സമയം ചിലവഴിക്കുകയും സ്വയം വിനോദത്തിനുള്ള വഴികൾ തേറ്റുകയുമായിരുന്നു. വിനോദം കണ്ടെത്തുന്നതിനായി പലരും പോക്കിമോൻ കാർഡുകളും ഉപയോഗിക്കുന്നു. കഴിഞ്ഞ മാസം, വിൻ്റേജ് പോക്കിമോൻ ട്രേഡിംഗ് കാർഡ് 1999 ആദ്യ എഡിഷൻ ''PSA 10 ജെം മിൻ്റ്'' റേറ്റിംഗ് ഉള്ള ''ഷാഡോലെസ്സ്'' ചാരിസാർഡ്, 311,800 ഡോളറിന് ഇബേയിൽ വിറ്റു.
   Published by:Aneesh Anirudhan
   First published:
   )}