• HOME
 • »
 • NEWS
 • »
 • buzz
 • »
 • Ponytail Ban | ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും; ജപ്പാനിലെ സ്കൂളുകളിൽ 'പോണിടെയിലിന്' നിരോധനം

Ponytail Ban | ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും; ജപ്പാനിലെ സ്കൂളുകളിൽ 'പോണിടെയിലിന്' നിരോധനം

Ponytail Ban in Japanese Schools : ജപ്പാനിലെ സ്കൂളുകളിൽ അടിവസ്ത്രത്തിന്റെ നിറം, സോക്‌സിന്റെ നീളം എന്നിവയെ സംബന്ധിച്ചും വിചിത്രമായ നിയമങ്ങൾ പ്രാബല്യത്തിലുണ്ട്

പ്രതീകാത്മക ചിത്രം (Image: Reuters)

പ്രതീകാത്മക ചിത്രം (Image: Reuters)

 • Share this:
  പെൺകുട്ടികൾ മുടി പോണിടെയിലായി (Ponytail) കെട്ടുന്നതിന് ജപ്പാനിലെ സ്കൂളുകളിൽ (Japanese Schools) നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. പെൺകുട്ടികൾ മുടി പോണിടെയിലായി കെട്ടുമ്പോൾ അവരുടെ കഴുത്തിന്റെ പിൻഭാഗം കാണുമെന്നും ഇത് ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിന് (Sexually Excite) കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

  രാജ്യത്ത് ഏർപ്പെടുത്തിയ ഈ പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ചില സ്കൂളുകൾ ഈ നിരോധനം ഏർപ്പെടുത്തുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും രാജ്യാന്തര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  അതേസമയം, ജപ്പാനിൽ ആദ്യമായല്ല ഇത്തരത്തിൽ വിചിത്ര നിരോധനങ്ങൾ ഏർപ്പെടുത്തുന്നത്. നേരത്തെ വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാർഥികൾ ധരിക്കാൻ പാടുള്ളൂവെന്ന തരത്തിൽ നിയമം ഇറക്കിയിരുന്നു. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു.

  Also read- Russia-Ukraine War |രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങി; യുക്രെയ്ൻ വനിതയെ റഷ്യൻ സൈന്യം വെടിവെച്ചുകൊന്നു

  സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം വിചിത്ര നിയമങ്ങൾ ഏകപക്ഷീയമായാണ് നടപ്പാകുന്നത്. ഈ നിയമങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്നത് ജപ്പാനിൽ പതിവാണെന്നും ഇവ അംഗീകരിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു. വിദ്യാർഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്‌സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക മാനദണ്ഡങ്ങൾ രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും പിന്തുടരുന്നതായുള്ള പരാതികൾ നിലനിൽക്കുന്നുണ്ട്.

  കായിക പരിശീലനം, സ്കൂളിലെ നീന്തല്‍ പരിശീലനം എന്നിവയ്ക്കായി വസ്ത്രം മാറുമ്പോൾ സ്കൂളുകളിൽ പ്രത്യേകമായി നിയോഗിച്ച ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്‌ത്രം പരിശോധിക്കുന്ന പതിവ് പോലും പല സ്കൂളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാബല്യത്തിലുള്ള ഈ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങളും അടുത്തകാലത്തായി ഉയരുന്നുണ്ട്.

  Bouncers | ഫീസ് അടയ്ക്കാത്ത രക്ഷിതാക്കളെ തല്ലാൻ വനിതാ ബൗൺസറെ ഏർപ്പാട് ചെയ്ത് പ്രിൻസിപ്പൽ; പ്രതിഷേധം

  കൃത്യസമയത്ത് ഫീസ് അടച്ചില്ലെങ്കിൽ രക്ഷിതാക്കൾക്ക് പ്രിൻസിപ്പലിന്റെ ഏർപ്പാട് വഴി ശാരീരികോപദ്രവം. പൂനെ നഗരത്തിലെ ഒരു സ്‌കൂളിൽ ബൗൺസർ (bouncer) ആയി ജോലിചെയ്യുന്ന വനിതയ്‌ക്കെതിരെ രണ്ട് രക്ഷിതാക്കളെ ക്രൂരമായി മർദിച്ചതിന് പോലീസ് നോൺ-കോഗ്‌നൈസബിൾ (എൻസി) കുറ്റം ചുമത്തി. മൂന്ന് ദിവസം മുമ്പ് ബിബ്‌വേവാഡി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലാണ് സംഭവം നടന്നത്.

  Also read- Shocking | മത്സരം തോറ്റു; അണ്ടർ 11 ഫുട്ബോൾ താരങ്ങളെ ക്രൂരമായി മർദിച്ച് പരിശീലകൻ

  ബൗൺസറുടെ ആക്രമണത്തിനിരയായ രക്ഷിതാവ് മങ്കേഷ് ഗെയ്‌ക്‌വാദാണ് സ്‌കൂളിനെതിരെ പരാതി നൽകിയത്. പ്രിൻസിപ്പലിനെ കാണണമെന്ന് അവർ നിർബന്ധിച്ചതിനെ തുടർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ബൗൺസർമാർ ഫൈബർ ബാറ്റൺ ഉപയോഗിച്ച് മർദ്ദിക്കാൻ തുടങ്ങി എന്ന് രക്ഷിതാക്കൾ ആരോപിച്ചു.
  Published by:Naveen
  First published: