• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mask |കോവിഡ് പോസിറ്റീവായാൽ ഈ മാസ്ക് തിളങ്ങും; ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി ഉപയോഗിച്ച് പ്രത്യേക മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ

Mask |കോവിഡ് പോസിറ്റീവായാൽ ഈ മാസ്ക് തിളങ്ങും; ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി ഉപയോഗിച്ച് പ്രത്യേക മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ

കോവിഡ് -19 സ്ഥിരീകരിക്കുന്നതിന് അൾട്രാവയലറ്റ് രശ്മി പതിക്കുമ്പോൾ തിളങ്ങുന്ന മാസ്ക്കുകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

  • Last Updated :
  • Share this:
    ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും (Scientists) ആരോഗ്യ വിദഗ്ധരും കോവിഡ് -19 മഹാമാരിയെ (Covid 19 Pandemic) നേരിടാൻ വാക്സിനുകളും (Vaccines) മറ്റ് പ്രധാന മെഡിക്കൽ ഉപകരണങ്ങളും വികസിപ്പിക്കുന്ന തിരക്കിലാണ്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഒരു കണ്ടുപിടുത്തമാണ് ജപ്പാനിലെ (Japan) ഒരു സംഘം ഗവേഷകർ നടത്തിയിരിക്കുന്നത്. അൾട്രാവയലറ്റ് രശ്മിക്ക് കീഴിൽ കൊറോണ വൈറസിനെ (Corona Virus) കണ്ടെത്താൻ കഴിയുന്ന മാസ്കുകളാണ് ശാസ്ത്രസംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോവിഡ് -19 സ്ഥിരീകരിക്കുന്നതിന് അൾട്രാവയലറ്റ് രശ്മി പതിക്കുമ്പോൾ തിളങ്ങുന്ന മാസ്ക്കുകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഒട്ടകപ്പക്ഷിയുടെ ആന്റിബോഡിയാണ് ഈ മാസ്‌ക്കുകൾ വികസിപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.

    ഒട്ടകപ്പക്ഷിയുടെ ആന്റിബോഡികൾ ഉപയോഗിച്ചു കൊണ്ടുള്ള ഒരു മാസ്ക് ഫിൽട്ടറാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഒട്ടക പക്ഷികൾക്ക് മികച്ച രോഗപ്രതിരോധശേഷി ഉള്ളതിനാലാണ് അവയുടെ ആന്റിബോഡികൾ ഉപയോഗിച്ചിരിക്കുന്നത്.

    പടിഞ്ഞാറൻ ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ യാസുഹിറോ സുകാമോട്ടോയും സംഘവുമാണ് പഠനം നടത്തിയത്. ഇവർ വികസിപ്പിച്ച മാസ്‌ക് ഉപയോഗിച്ച് വീട്ടിൽ വച്ചുതന്നെ കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധന നടത്താം. കൊറോണ വൈറസിനെതിരെ ഒട്ടകപ്പക്ഷിയുടെ ആന്റിബോഡികൾക്ക് ശക്തമായ പ്രതിരോധമുണ്ടെന്നാണ് ഗവേഷകർ തെളിയിച്ചിരിക്കുന്നത്.

    ജാപ്പനീസ് ശാസ്ത്രജ്ഞർ ആദ്യമായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഒട്ടകപ്പക്ഷിയുടെ ആന്റിബോഡികൾ കൊണ്ട് പൊതിഞ്ഞ ഒരു മാസ്ക് ഫിൽട്ടർ സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ സംഘത്തെ പഠനവിധേയമാക്കി. അവരോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു. 8 മണിക്കൂറിന് ശേഷം ഫിൽട്ടറുകൾ നീക്കം ചെയ്തു. വൈറസ് സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താൻ മാസ്കുകളുടെ ഫിൽട്ടറുകളിൽ ഒരു രാസവസ്തു സ്പ്രേ ചെയ്തു തുടർന്ന് അൾട്രാവയലറ്റ് രശ്മികളിൽ കാണിക്കും. ഇങ്ങനെ ചെയ്യുമ്പോൾ കോവിഡ് -19 ബാധിച്ച ആളുകൾ ധരിക്കുന്ന ഫിൽട്ടറുകൾ മൂക്കിനും വായയ്ക്കും ചുറ്റും തിളങ്ങുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

    കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി ഈ പ്രത്യേക മാസ്കുകളുടെ മൗത്ത് ഫിൽട്ടറിൽ ഉപയോഗിച്ചിട്ടുണ്ട് ഇത് ചുമ, തുമ്മൽ, ഉമിനീർ എന്നിവയിൽ നിന്ന് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തുന്നു. വൈറസ് കണ്ടെത്തിയാൽ സ്വയം പ്രകാശിക്കുന്ന തരത്തിൽ മാസ്‌ക്കുകൾ വികസിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സുകാമോട്ടോയുടെ നേതൃത്വത്തിലുള്ള സംഘം.

    സുകാമോട്ടോ ഒരു വെറ്റിനറി പ്രൊഫസറും ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റുമാണ്. വർഷങ്ങളോളം ഒട്ടകപ്പക്ഷികളെ പഠിച്ച ശേഷം, പക്ഷിപ്പനി, അലർജികൾ, മറ്റ് രോഗങ്ങൾ എന്നിവയെ ചെറുക്കുന്നതിന് അവയുടെ പ്രതിരോധശേഷി ക്രമീകരിക്കാനുള്ള വഴികൾ അദ്ദേഹം തേടുകയായിരുന്നു.

    സുകമോട്ടോ ഈ പ്രത്യേക മാസ്കുകളിൽ ഒന്ന് ധരിച്ചതിന് ശേഷം തന്റെ കോവിഡ് -19 പോസിറ്റിവിറ്റി കണ്ടെത്തിയിരുന്നു. പരിശോധിച്ചപ്പോൾ മാസ്ക്കുകൾ അൾട്രാവയലറ്റ് രശ്മിയിൽ തിളങ്ങുന്നതായി കണ്ടെത്തി. പിന്നീട് ഒരു സാധാരണ കോവിഡ് പരിശോധനയ്ക്ക് ശേഷം രോഗം സ്ഥിരീകരിച്ചു.
    Published by:Sarath Mohanan
    First published: