'വേശ്യാ പ്രയോഗം': ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി ജസ്ല മാടശ്ശേരി

മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കും. പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛം മാത്രമെയുള്ളുവെന്നും ഫിറോസ്

News18 Malayalam | news18
Updated: October 15, 2019, 1:16 PM IST
'വേശ്യാ പ്രയോഗം': ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി ജസ്ല മാടശ്ശേരി
firoz, jazla
  • News18
  • Last Updated: October 15, 2019, 1:16 PM IST
  • Share this:
സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി കെ എസ് യു മലപ്പുറം ജില്ലാ മുൻ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഫിറോസിനെതിരെ ഇവർ നിയമ നടപടിക്കൊരുങ്ങുന്നത്.

രാഷ്ട്രീയ പാർട്ടികളിമായൊന്നും ബന്ധമില്ലെന്ന് പറഞ്ഞു നടക്കുന്ന ഫിറോസ്, മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്ല വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഫിറോസ് നടത്തിയത്.

Also Read-ആരാണ് ഫിറോസ് കുന്നംപറമ്പിൽ? 

തനിക്കെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതിയ യുവതിയെന്ന് പറഞ്ഞായിരുന്നു ആരുടെയും പേരെടുത്ത് പറയാതെ ഇയാളുടെ പ്രതികരണം.  മഞ്ചേശ്വരം സ്ഥാനാർത്ഥിയോടൊപ്പമുള്ള ഫോട്ടോ വച്ച് എന്നെ ഉപദേശിക്കാൻ വരുന്നവരോട്....എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഒരു കുടുംബത്തിലും ഒതുങ്ങാത്ത.. പച്ചക്ക് വേശ്യാവ‍ൃത്തി നടത്തുന്ന സ്ത്രീ ഫേസ്ബുക്കിൽ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് ഒരു ചുക്കും സംഭവിക്കാൻ പോണില്ലെന്നായിരുന്നു ഇയാളുടെ പ്രസ്താവന..' മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛം മാത്രമെയുള്ളുവെന്നും ഫിറോസ് ലൈവിലെത്തി പറഞ്ഞിരുന്നു..

ഇത്തരം പരാമർശങ്ങൾക്കെതിരെ ഫിറോസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടിയാണ് നിയമ നടപടിക്കൊരുങ്ങുമെന്ന് ജസ്ല അറിയിച്ചിരിക്കുന്നത്.Also Read-14 ട്വീറ്റുകൾ കൊണ്ട് തിരുവനന്തപുരം സബ് കലക്ടർ ഐഎഎസ് നേടിയതെങ്ങിനെ?

നിസാരമായ വിമർശനം പോലും ഉൾക്കൊള്ളാത്ത സ്വയം പ്രഖ്യാപിത നന്മ മരമാണ് ഫിറോസെന്നും സ്വയം ദൈവമാണെന്നാണ് ഇയാൾ കരുതുന്നതെന്നുമാണ് വിഷയത്തിൽ ഒരു മാധ്യമത്തോട് ജസ്ല പ്രതികരിച്ചത്. താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വിഡിയോയിലുള്ള വാക്കുകളെന്നും ഇവർ കൂട്ടിച്ചേർത്തു.

First published: October 15, 2019, 1:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading