'കരുതലിൻ കരുത്തുമായി, വിപത്തിനെ ചെറുക്കുവാൻ വരുന്നിതാ ജനസേനയായ്...'; ജാസി ഗിഫ്റ്റിന്റെ വൈറൽ ഗാനം
'കരുതലിൻ കരുത്തുമായി, വിപത്തിനെ ചെറുക്കുവാൻ വരുന്നിതാ ജനസേനയായ്...'; ജാസി ഗിഫ്റ്റിന്റെ വൈറൽ ഗാനം
ജോയ് തമലം എഴുതിയ വരികൾക്ക് ഈണമിട്ടതും പാടിയതും ജാസി ഗിഫ്റ്റാണ്
jassie gift
Last Updated :
Share this:
കോവിഡ് 19 വ്യാപനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗം. രാപകൽ ഭേദമില്ലാതെ, ജീവൻ പണയംവെച്ച് അണുനശീകരണ പ്രവർത്തനങ്ങളിലും മറ്റും മുഴുകിയിരിക്കുകയാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ ഐ പി ബിനുവും സംഘവും.
ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പുറത്തിറക്കിയ ഗാനം ശ്രദ്ധേയമായിരിക്കുകയാണ്. ജോയ് തമലം എഴുതിയ വരികൾക്ക് ഈണമിട്ടതും പാടിയതും ജാസി ഗിഫ്റ്റാണ്. 'കരുതലിൻ കരുത്തുമായി, വിപത്തിനെ ചെറുക്കുവാൻ വരുന്നിതാ ജനസേനയായ്..' എന്ന ഗാനം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. അരുൺ പണ്ടാരിയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ- തോമസ് വർഗീസ്, ജയികൃഷ്ണൻ. എഡിറ്റിങ് ബിജു നായർ.
ന്യൂസ് 18 കേരളം പ്രിൻസിപ്പൽ കറസ്പോണ്ടന്റായ ജോയ് തമലം പ്രളയദുരന്തത്തിൽനിന്ന് കരകയറി പുതിയൊരു കേരളം സൃഷ്ടിക്കാനായുള്ള മുന്നേറ്റത്തിന് ഊർജം പകർന്ന 'കരളുറപ്പുള്ള കേരളം' എന്ന ഗാനത്തിന്റെയും രചയിതാവാണ്. പ്രശസ്ത ഗായകൻ ഇഷാൻ ദേവ് ഈണമിട്ട് പാടി തരംഗമായി മാറിയ ഗാനം ജാതി മത രാഷ്ട്രീയ ഭേദമന്യേ കേരളജനത നെഞ്ചിലേറ്റിയിരുന്നു,
കൊവിഡ് 19 പശ്ചാത്തലത്തിൽ നഗരം അണുവിമുക്തമാക്കാന്‍ തിരുവനന്തപുരം നഗരസഭ സ്വീകരിച്ച നടപടികൾക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. അണുനാശിനി ചേർത്ത വെള്ളം പമ്പുചെയ്താണ് നഗരത്തിന്റെ ഓരോ ഇടങ്ങളും ശുചീകരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാൻഡുകള്‍, ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍, മാർക്കറ്റുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങി നഗരത്തിന്‍റെ ഓരോ ഇടങ്ങളും വെടിപ്പാക്കാന്‍ ആരോഗ്യവിഭാഗം ജീവനക്കാർ സർവസജ്ജമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.