• HOME
  • »
  • NEWS
  • »
  • buzz
  • »
  • Jaya Bachchan | ആ കാലത്ത് സാനിറ്ററി പാഡ് മാറ്റാൻ പോലും ഷൂട്ടിങ് സെറ്റുകളിൽ സൗകര്യമില്ലായിരുന്നു; തുറന്നടിച്ച് ജയാ ബച്ചൻ

Jaya Bachchan | ആ കാലത്ത് സാനിറ്ററി പാഡ് മാറ്റാൻ പോലും ഷൂട്ടിങ് സെറ്റുകളിൽ സൗകര്യമില്ലായിരുന്നു; തുറന്നടിച്ച് ജയാ ബച്ചൻ

ചെറുപ്പകാലത്ത് നേരിട്ട പ്രധാനവെല്ലുവിളിയെക്കുറിച്ച് ജയാ ബച്ചൻ

ജയാ ബച്ചൻ

ജയാ ബച്ചൻ

  • Share this:
    ബച്ചൻ കുടുംബത്തിലെ കൊച്ചുമകൾ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റ് 'വാട്ട് ദി ഹെൽ നവ്യ' (What the Hell Navya) തരംഗമാവുകയാണ്. ബച്ചൻ കുടുംബത്തിലെ മൂന്നു തലമുറകൾ ഇതുവരെ പറയാത്ത രഹസ്യങ്ങളുടെ ചുരുളഴിക്കുന്നത് ഇവിടെ കേൾക്കാം. ഏറ്റവും പുതിയ എപ്പിസോഡിൽ തന്റെ 15-ാം വയസ്സിൽ സിനിമാ മേഖലയിലെത്തിയതിന്റെ വെല്ലുവിളികളെക്കുറിച്ച് ജയാ ബച്ചൻ (Jaya Bachchan) പറയുന്നത് കേൾക്കാം

    നന്നേ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ ജയാ ബച്ചൻ കുടുംബിനിയായി മാറുകയായിരുന്നു. ഒരുകാലത്ത് ഹിറ്റ് ആയിരുന്ന അമിതാഭ് ബച്ചൻ- ജയാ ബച്ചൻ ജോഡികൾക്കു രണ്ടു മക്കൾ- ശ്വേതയും അഭിഷേകും. സിനിമയിൽ തുടക്കം കുറിച്ച നാളുകളിൽ സൗകര്യങ്ങൾ പരിമിതമായിരുന്നു, പ്രത്യേകിച്ചും സ്ത്രീകൾക്ക്.

    സ്ത്രീകളുടെ ശുചിമുറിയുടെ കാര്യം ജയാ ബച്ചൻ എടുത്തുപറഞ്ഞു. ശുചിമുറികളുടെ അഭാവം ജയക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു. 'ഔട്ഡോർ ചിത്രീകരണ വേളയിൽ ഇന്നത്തെപ്പോലെ വാൻ ഇല്ലായിരുന്നു. കുറ്റിക്കാടിന്റെ മറവിൽ വേണമായിരുന്നു മാറാൻ, എല്ലാം...

    ആവശ്യത്തിന് ടോയ്ലറ്റ് ഇല്ലാതിരുന്നത് തീർത്തും വല്ലായ്‌മ സൃഷ്‌ടിച്ചിരുന്നു. മൂന്നോ നാലോ സാനിറ്ററി പാഡുകൾ ഉപയോഗിക്കണമെങ്കിൽ പ്ലാസ്റ്റിക് ബാഗുകൾ കൊണ്ടുനടക്കണമായിരുന്നു. അതൊരു കൂടയിൽ സൂക്ഷിച്ച് വീട്ടിലെത്തിയ ശേഷം മാത്രമേ കളയാൻ സാധിച്ചിരുന്നുള്ളൂ.
    നാലോ അഞ്ചോ സാനിറ്ററി ടവലുകളുമായി ഇരിക്കേണ്ടി വരുന്ന സാഹചര്യം നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? അത് തീർത്തും അസ്വസ്ഥത സൃഷ്‌ടിച്ചിരുന്നു. ഇന്ന് ലഭ്യമായ തരത്തിലെ സാനിറ്ററി ടവ്വലുകൾ അന്നുണ്ടായിരുന്നില്ല. രണ്ടറ്റം കൊണ്ട് ഒരു ബെൽറ്റ് സൃഷ്‌ടിക്കണമായിരുന്നു. ടവ്വലിലെ കെട്ടുപയോഗിച്ച് അത് ഉറപ്പിക്കണമായിരുന്നു. തീർത്തും മോശമായ സാഹചര്യമായിരുന്നു അത്.

    സ്ത്രീകൾക്ക് ആർത്തവ അവധിനൽകുന്നതിനെക്കുറിച്ചു ചോദിച്ച ചോദ്യത്തിനും ജയാ ബച്ചൻ മറുപടി പറഞ്ഞു. സ്ത്രീകൾക്ക് ആർത്തവ അവധി ലഭിക്കുന്നതിന് അവർ എതിരാണ്, അവർക്ക് ഒന്നോ രണ്ടോ ദിവസമെങ്കിലും അവധി നൽകുക. മറ്റേതെങ്കിലും ദിവസത്തിൽ പകരം ജോലിചെയ്യണമെന്ന് അവരോട് ആവശ്യപ്പെടുക. പുരുഷന്മാർ ഇത് മനസ്സിലാക്കണം. കൂടാതെ, ചില സ്ത്രീകൾ മറ്റ് സ്ത്രീകളോട് പരിഗണന കാണിക്കുന്നില്ല. അവരും പരിഗണിക്കേണ്ടതുണ്ട്,” ജയാ പറഞ്ഞു.

    അടുത്തതായി ധർമേന്ദ്ര, ശബാന ആസ്മി, രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവർക്കൊപ്പം കരൺ ജോഹറിന്റെ റൊമാന്റിക് ഡ്രാമ ചിത്രമായ 'റോക്കി ഓർ റാണി കി പ്രേം കഹാനി'യിൽ ജയ ബച്ചൻ അഭിനയിക്കും.

    Summary: Walking down the memory lane, Jaya Bachchan describes a time when there was very little infrastructure available to women on the sets of movies. Jaya described how she was forced to change her sanitary pads behind bushes on Navya Naveli Nanda's podcast, 'What the Hell Navya.'
    Published by:user_57
    First published: