• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആദരവുമായി ഭാവഗായകൻ; അർജുനൻ മാസ്റ്ററുടെ കാൽച്ചുവട്ടിലിരുന്ന് പാടി,തൊട്ടുവണങ്ങി

പാട്ടിനൊടുവിൽ കൊഞ്ചലോടെ അർജുനൻ മാഷിന്റെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്യുന്നുണ്ട്.

news18
Updated: July 26, 2019, 12:26 PM IST
ആദരവുമായി ഭാവഗായകൻ; അർജുനൻ മാസ്റ്ററുടെ കാൽച്ചുവട്ടിലിരുന്ന് പാടി,തൊട്ടുവണങ്ങി
p jayachandran
news18
Updated: July 26, 2019, 12:26 PM IST
അർജുനൻ മാസ്റ്ററുടെ കാൽച്ചുവട്ടിലിരുന്ന് പാട്ടുപാടി സംഗീതാദരവുമായി ഭാവഗായകൻ പി ജയചന്ദ്രൻ. സമൂഹമാധ്യമങ്ങളിൽ നിരവധിപേരുടെ മനം കവർന്നിരിക്കുകയാണ് ഈ വീഡിയോ.

also read: ആറുമണി കഴിഞ്ഞാൽ കൺസെഷൻ പതിക്കില്ലെന്ന് കണ്ടക്ടർ; KSRTC ബസിൽ നിന്ന് വിദ്യാർഥിയെ ഇറക്കിവിട്ടു; പണമില്ലെന്ന് പറഞ്ഞിട്ടും മനസലിഞ്ഞില്ല

മലയാളിക്ക് ഓര്‍ത്തിരിക്കാ ൻ ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച് അർജുനൻ മാഷിന്റെ കാൽച്ചുവട്ടിലിരുന്ന് ഭാവഗായകൻ പി. ജയചന്ദ്രൻ അദ്ദേഹം സംഗീതം നൽകിയ ഗാനം തന്നെയാണ് പാടിയിരിക്കുന്നത്. പാട്ടിനൊടുവിൽ കൊഞ്ചലോടെ അർജുനൻ മാഷിന്റെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്യുന്നുണ്ട്.

1972ൽ പുറത്തിറങ്ങിയ പുഷ്പാഞ്ജലി എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അർജുനൻ മാഷ് സംഗീതം നൽകി പി സുശീല പാടിയ 'നക്ഷത്ര കിന്നരന്മാർ വിരുന്നു വരുന്നു 'എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്.

യേശുദാസ്, എസ്. ജാനകി, പി. സുശീല തുടങ്ങിയ പഴകാല ഗായകരുടെ ശബ്ദത്തിൽ സംഗീതമൊരുക്കി മലയാളികളെ ആസ്വദിപ്പിച്ച സംഗീതജ്ഞനാണ് അർജുനൻ മാസ്റ്റർ. 200ൽ അധികം ചിത്രങ്ങളിലായി 500 ഓളം ഗാനങ്ങൾക്ക് അർജുനൻ മാസ്റ്റർ സംഗീതം നൽകിയിട്ടുണ്ട്.

First published: July 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...