കുഞ്ഞുകൈകൾ കൊണ്ട് താളം പിടിച്ച അഭിഷേകിന് ചെണ്ട സമ്മാനിച്ച് ജയറാം

Jayaram gifts chenda to child prodigy Abhishek | കുഞ്ഞു കൈകൾ കൊണ്ട് മാർബിളിന്റെയും പലകയുടെയും പുറത്ത് താളം കൊട്ടി വിസ്മയം തീർത്ത അഭിഷേകിന് ചെണ്ട സമ്മാനിച്ച് നടൻ ജയറാം

News18 Malayalam | news18-malayalam
Updated: August 14, 2020, 1:12 PM IST
കുഞ്ഞുകൈകൾ കൊണ്ട് താളം പിടിച്ച അഭിഷേകിന് ചെണ്ട സമ്മാനിച്ച് ജയറാം
അഭിഷേകിന് ചെണ്ട സമ്മാനിക്കുന്നു
  • Share this:
ജയറാമിന്റെ ചെണ്ട കിച്ചുവിന്റെ കയ്യിൽ ഭദ്രം. കുഞ്ഞു കൈകൾ കൊണ്ട് മാർബിളിന്റെയും പലകയുടെയും പുറത്ത് താളം കൊട്ടി വിസ്മയം തീർത്ത അഭിഷേകിന് ചെണ്ട സമ്മാനിച്ച് നടൻ ജയറാം. സോഷ്യൽ മീഡിയയിൽ വൈറലായ അഭിഷേകിന്റെ കൊട്ട് കണ്ട് നടനും, വാദ്യ വിസ്മയവുമായ ജയറാം ഒരു ചെണ്ട സമ്മാനമായി നൽകുകയായിരുന്നു. തൃശൂർ വടക്കാഞ്ചേരിക്കടുത്തുള്ള പുതുരുത്തിയിൽ പ്രത്യേകം പണിതീർത്ത ചെണ്ട സംവിധായകൻ വിജീഷ് മണിയോട് കിച്ചുവിന്റെ വീട്ടിൽ എത്തിക്കണമെന്ന് ജയറാം അറിയിക്കുകയായിരുന്നു.

അടുത്തമാസം റിലീസ് ചെയ്യുന്ന, ജയറാം കുചേലനായി അഭിനയിച്ച സംസ്കൃത സിനിമ 'നമോ'യുടെ സംവിധായകനാണ് ഗുരുവായൂർ സ്വദേശിയായ വിജീഷ് മണി. വിജീഷ് മണിയോടൊപ്പം സുഹ്യത്തുക്കളായ ബാബു ഗുരുവായൂരും, മുനീർ കൈനിക്കരയും ഉണ്ടായിരുന്നു.മലപ്പുറം പാറശ്ശേരി സ്വദേശിയാണ് അഭിഷേക്. ജയറാമിന് മുൻപ് നടൻ ഉണ്ണി മുകുന്ദൻ അഭിഷേകിന് ഡ്രം കിറ്റ് സമ്മാനിച്ചിരുന്നു. ഉണ്ണിക്കും ജയറാമിനെ പോലെ നേരിട്ട് ചെന്ന് സമ്മാനിക്കാൻ സാധിച്ചിരുന്നില്ല. ഉണ്ണി ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ് ഡ്രംസ് അഭിഷേകിന്റെ മലപ്പുറത്തെ വീട്ടിൽ എത്തിച്ചത്. എപ്പോഴെങ്കിലും ഡ്രം കിറ്റ് കേടായാൽ കേടുപാടുകൾ തീർക്കാൻ തന്നെ അറിയിക്കണമെന്നും ഉണ്ണി പറഞ്ഞിട്ടുണ്ടായിരുന്നു.
Published by: meera
First published: August 14, 2020, 1:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading