നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബെസോസ് - ഇലോൺ മസ്ക് ബഹിരാകാശ യുദ്ധം മുറുകുന്നു; നാസയ്ക്ക് 2 ബില്യൺ ‍ഡോളറിന്റെ ‍ഇളവ് വാ​ഗ്ദാനം ചെയ്ത് ആമസോൺ സ്ഥാപകൻ

  ബെസോസ് - ഇലോൺ മസ്ക് ബഹിരാകാശ യുദ്ധം മുറുകുന്നു; നാസയ്ക്ക് 2 ബില്യൺ ‍ഡോളറിന്റെ ‍ഇളവ് വാ​ഗ്ദാനം ചെയ്ത് ആമസോൺ സ്ഥാപകൻ

  എലോൺ മസ്‌കുമായുള്ള ബഹിരാകാശ യുദ്ധം രൂക്ഷമാക്കിക്കൊണ്ടുള്ള വാ​ഗ്ദാനവുമായാണ് ബെസോസ് രം​ഗത്തെത്തിയിരിക്കുന്നത്

  ജെഫ് ബെസോസ്

  ജെഫ് ബെസോസ്

  • Share this:
   ബഹിരാകാശ യാത്രയെക്കുറിച്ചുള്ള വാർത്തകളിൽ നിറഞ്ഞു നിന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് നാസയ്ക്ക് രണ്ട് ബില്യൺ ഡോളറിന്റെ ഇളവ് വാ​ഗ്ദാനം ചെയ്ത് രം​ഗത്ത്. എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് ഈ വ‍‍ർഷം ആദ്യം നേടിയ ഹ്യൂമൻ ലൂണാർ ലാൻഡിംഗ് സിസ്റ്റം (എച്ച്എൽഎസ്) കരാർ തന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന് നൽകിയാൽ നാസയ്ക്ക് 2 ബില്യൺ ഡോളർ വരെ കിഴിവാണ് ജെഫ് ബെസോസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

   യുഎസ് ബഹിരാകാശ ഏജൻസിയുടെ ദീർഘകാല ബജറ്റ് ക്ഷാമം തന്റെ കമ്പനി അവസാനിപ്പിക്കുമെന്നും സുരക്ഷിതമായ ഒരു ലാൻഡർ തയ്യാറാക്കുമെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽ‌സണിന് എഴുതിയ കത്തിൽ ബെസോസ് വ്യക്തമാക്കി. എലോൺ മസ്‌കുമായുള്ള ബഹിരാകാശ യുദ്ധം രൂക്ഷമാക്കിക്കൊണ്ടുള്ള വാ​ഗ്ദാനവുമായാണ് ബെസോസ് രം​ഗത്തെത്തിയിരിക്കുന്നത്.

   “ഈ ദൗത്യം വളരെ പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സംഭാവനകൾ വാഗ്ദാനം ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഇങ്ങനെ ചെയ്യാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയിൽ എത്തിയതിൽ ഞാൻ നന്ദിയുള്ളവനാണെന്നും, ”ബെസോസ് എഴുതി.

   Also Read-പരിസ്ഥിതിക്ക് വെല്ലുവിളിയായി കാട്ടുപന്നികൾ; വൻ തോതിൽ കാർബൺ പുറംതള്ളലിന് കാരണമാവുന്നുവെന്ന് റിപ്പോർട്ട്

   ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്റെ പ്രതിഷേധത്തിനിടയിൽ, യുഎസ് ബഹിരാകാശ ഏജൻസി മെയ് മാസത്തിൽ എലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന് നൽകിയ 2.9 ബില്യൺ ഡോളറിന്റെ കരാർ താൽക്കാലികമായി നിർത്തി വച്ചിരുന്നു. 2024 ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ ഇറക്കുന്നതിന് സ്‌പേസ് എക്‌സിന് 2.9 ബില്യൺ ഡോളർ കരാർ നൽകിയതിന് നാസയ്‌ക്കെതിരെ ബ്ലൂ ഒറിജിൻ യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിൽ (ജി‌എ‌ഒ) പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

   നിലവിലെയും അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിലെയും എല്ലാ പേയ്‌മെന്റുകളും ബി2ബി വരെ ഒഴിവാക്കിക്കൊണ്ട് എച്ച്എൽഎസ് ബജറ്റ് ഫണ്ടിംഗ് കുറവ് ബ്ലൂ ഒറിജിൻ പരിഹരിക്കുമെന്നും കത്തിൽ ബെസോസ് പറഞ്ഞു.

   Also Read-Viral Video | സ്‌പെയിനിലെ അന്‍ഡലൂസ്യ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ എലി; രക്ഷനേടാന്‍ പരക്കംപാഞ്ഞ് അംഗങ്ങള്‍

   “ബ്ലൂ ഒറിജിൻ സ്വന്തം ചെലവിൽ, ചന്ദ്രനിൽ പേടകം ഇറക്കുന്ന താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഒരു പാത്ത്ഫൈൻഡർ ദൗത്യം വികസിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ”ബെസോസ് കൂട്ടിച്ചേർത്തു. യുഎസ് ബഹിരാകാശ ഏജൻസി രണ്ട് ചാന്ദ്ര ലാൻഡർ പ്രോട്ടോടൈപ്പുകൾ (ബ്ലൂ ഒറിജിൻ ഉൾപ്പെടെ) തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും യുഎസ് കോൺഗ്രസിൽ നിന്നുള്ള ധനസഹായം വെട്ടിക്കുറച്ചത് ഏജൻസിയെ ബ്ലൂ ഒറിജിനേക്കാൾ സ്പേസ് എക്സ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

   മത്സരത്തിലെ മൂന്നാമത്തെ കമ്പനിയായ ഡൈനറ്റിക്സും നാസയുടെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. 175 പേജുള്ള പ്രതിഷേധമാണ് ജെഫ് ബെസോസ് നാസയെ അറിയിച്ചിരിക്കുന്നത്. ബ്ലൂ ഒറിജിന്റെ പ്രതിഷേധത്തോട് മസ്‌ക് ഒരു ട്വീറ്റിലൂടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. “അത് ഭ്രമണപഥം വരെ ഉയർത്താൻ കഴിയില്ല” എന്നാണ് മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.

   2024 ഓടെ ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയയ്ക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യ ദൗത്യത്തിന്റെ ചവിട്ടുപടി കൂടിയാണിത്.
   Published by:Jayesh Krishnan
   First published: