• HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ് കാലത്തും ആമസോൺ സ്ഥാപകന്റെ സ്വത്തിൽ വൻ വർദ്ധനവ്; വാങ്ങിയത് 500 മില്യൺ ഡോളറിന്റെ ആഢംബര നൗക

കോവിഡ് കാലത്തും ആമസോൺ സ്ഥാപകന്റെ സ്വത്തിൽ വൻ വർദ്ധനവ്; വാങ്ങിയത് 500 മില്യൺ ഡോളറിന്റെ ആഢംബര നൗക

ബെസോസിനെ സംബന്ധിച്ചിടത്തോളം 2020 ഏകദേശം 75 ബില്യൺ ഡോളർ ലാഭമുണ്ടാക്കിയ വർഷമായിരുന്നു

ജെഫ് ബെസോസ്

ജെഫ് ബെസോസ്

  • Last Updated :
  • Share this:
    മൾട്ടി-ബില്യണയർ അമേരിക്കൻ വ്യവസായി ജെഫ് ബെസോസ് അടുത്തിടെയായി അത്യാധുനിക ആഡംബബര വസ്തുക്കളിൽ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

    ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് തന്റെ വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി 500 മില്യൺ ഡോളർ വിലമതിക്കുന്ന നൗക വാങ്ങിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ് -19 തകർച്ചയ്ക്കിടയിൽ മോശം സാഹചര്യങ്ങളിൽ ആമസോണിൽ ജോലി ചെയ്യുന്നവരെയും നമ്മെയും കോടീശ്വരന്മാരുടെ ലോകം ചിന്താക്കുഴപ്പത്തിലാക്കിയേക്കാം. എന്നിരുന്നാലും, ബെസോസിനെ സംബന്ധിച്ചിടത്തോളം 2020 ഏകദേശം 75 ബില്യൺ ഡോളർ ലാഭമുണ്ടാക്കിയ വർഷമായിരുന്നു.

    ബ്ലൂംബെർഗിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബെസോസ് തന്റെ വ്യക്തിഗത ആവശൃങ്ങൾക്കായി Y721 എന്ന് കോഡിൽ വിളിക്കപ്പെടുന്ന ആഡംബബര യാച്ച് പ്രോജെക്ടിൽ നിക്ഷേപിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ ബോട്ട് നിർമ്മാണത്തിന്റെ മെക്കാ എന്നറിയപ്പെടുന്ന നെതർലാൻഡിൽ ഈ ആഡംബബര നൗകയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 127 മീറ്റർ നീളമുള്ള ഈ നൗകയിൽ നിരവധി ഡെക്കുകളും മൂന്ന് വലിയ മാസ്റ്റുകളും ഉൾപ്പെടും. നൗകയിൽ വലിയ കപ്പല്‍പായ്‌ ഉള്ളതിനാൽ ഹെലിപാഡ് ഉണ്ടായിരിക്കുകയില്ല, ഇതിന് പകരമായി ഹെലിപാഡ് ഉൾപ്പെടുന്ന ഒരു പ്രത്യേക സപ്പോർട്ട് യാട്ട് കൂടെയുണ്ടായിരിക്കും.



    പ്രതിവർഷം 200 ബില്യൺ ഡോളർ വരുമാനമുള്ള ബെസോസിന് ആഡംബബര നൗകയുടെ ചിലവുകൾക്കായി വർഷം തോറും 50 മില്യൺ ഡോളർ ചിലവഴിക്കേണ്ടി വരും. നിലവിൽ ലോകത്തിലെ ഏറ്റവും വലുതും നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ബ്ലാക്ക് പേളിന് ശേഷം നിർമിക്കുന്ന അത്യാധുനിക നൗകയായിരിക്കും ഇത്.

    Inequality.org യുടെ റിപ്പോർട്ട് അനുസരിച്ച്, 2020 മാർച്ച് 18 നും 2021 ഏപ്രിൽ 12 നും ഇടയിൽ അമേരിക്കൻ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 1.62 ട്രില്യൺ അഥവാ 55% വർദ്ധിച്ചു, അതായത് 2.95 ട്രില്യൺ ഡോളറിൽ നിന്ന് 4.56 ട്രില്യൺ ഡോളറായി ഉയർന്നു. ബെസോസിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ മൊത്തം ആസ്തി "197-ബില്യണായി” വർദ്ധിച്ചു, കഴിഞ്ഞ 13 മാസത്തെ അപേക്ഷിച്ച് 74 ശതമാനത്തിന്റെ വർധനവ്.

    അദ്ദേഹം ഇപ്പോഴും തന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ടുമായിട്ടുള്ള വിവാഹം ബന്ധം വേർപെടുത്താതെയിരുന്നെങ്കിൽ, അവരുടെ മൂല്യം മറ്റൊരു 60 ബില്യൺ ഡോളർ കൂടി വർധിക്കുമായിരുന്നു, ഇത് ഈ ദമ്പതികളുടെ ആസ്തി ക്വാർട്ടർ ട്രില്യൺ ഡോളറാക്കി മാറ്റിയേനേ, റിപ്പോർട്ടിൽ പരാമർശിക്കുന്നു.

    Y721 എന്ന പ്രോജക്റ്റ് പേരിൽ നിർമിക്കുന്ന യാച്ചിന് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ ഉയരത്തോളം നീളമുണ്ടായിരിക്കും, ഇതിൽ ഇൻ-ഡെക്ക് സ്വിമ്മിംഗ് പൂൾ, ‘ആംബിയന്റ്’ സിനിമ എന്നിവയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നതുമൂലം 500 മില്യൺ ഡോളറിന്റെ മതിപ്പുവിലയ്ക്ക് കാരണമാകുന്നു.

    Summary: Jeff Bezos has invested in his personal project dubbed as Y721 and the luxurious yacht is under construction in the Netherlands

    Keywords: Jeff Bezos, Project Y721, $500 million Luxury Yacht, 500 മില്യൺ ഡോളർ യാച്ച്, ജെഫ് ബെസോസ് ആസ്തി
    Published by:user_57
    First published: