ഇന്റർഫേസ് /വാർത്ത /Buzz / കുണ്ടറയിൽ 'ജെല്ലിക്കെട്ട്'; വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

കുണ്ടറയിൽ 'ജെല്ലിക്കെട്ട്'; വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

jellikkettu kundara

jellikkettu kundara

തുടർച്ചയായി കയറ് പൊട്ടിച്ചോടിയ പോത്ത് നിരവധി വാഹനങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്തു. ഇടയ്ക്ക് അപ്രതീക്ഷിതമായി ആൾക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞടുത്തു

  • Share this:

കൊല്ലം: കുണ്ടറ ചന്ദനത്തോപ്പിൽ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പിന്നെ നടന്നത് ജെല്ലിക്കെട്ട് എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ.

ഇന്ന് രാവിലെ കുണ്ടറ ചന്ദനത്തോപ്പിൽ ആണ് പോത്ത് വിരണ്ടോടിയത്. കശാപ്പിന് കൊണ്ടുവന്ന പോത്ത് കയറു പൊട്ടിച്ച് ഓടുകയായിരുന്നു.

കയറു പൊട്ടിച്ച പോത്ത് ഒരു കിലോമീറ്ററോളം ഓടി ജനവാസകേന്ദ്രത്തിൽ എത്തിയത് പരിഭ്രാന്തി പരത്തി. ആളുകൾ തിങ്ങി നിറഞ്ഞ ചന്ദനത്തോപ്പ് ജംഗ്ഷനിലേക്ക് ആണ് പോത്ത് ഓടിയെത്തിയത്. കടകളിൽ സാധനം വാങ്ങാനും മറ്റുമായി നിന്ന ആളുകൾ പോത്തിന്‍റെ വരവു കണ്ട് ചിതറിയോടി.

TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]

പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പിടിച്ചുകെട്ടാനുള്ള രണ്ടു തവണത്തെ ശ്രമങ്ങൾ വിഫലമായി. തുടർച്ചയായി കയറ് പൊട്ടിച്ചോടിയ പോത്ത് നിരവധി വാഹനങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്തു. ഇടയ്ക്ക് അപ്രതീക്ഷിതമായി ആൾക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞടുത്തുവെങ്കിലും കുറുകേ ഇരുചക്രവാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ഒടുവിൽ വലയിൽ  കുടുക്കി കാലുകൾ ബന്ധിച്ചു. വാഹനങ്ങൾക്കിടയിൽ ചേർത്തുവച്ചാണ് പോത്തിനെ കുടുക്കിയത്. അധികം താമസിയാതെ പോത്ത് ചാവുകയും ചെയ്തു. പോത്തിനെ പിടിക്കാനുള്ള ശ്രമത്തിനിടെ കുണ്ടറ സ്റ്റേഷനിലെ സി പി ഒ ഷിൻ്റോ, ലീഡിംഗ് ഫയർമാൻ ജോൺസൺ എന്നിവർക്ക് പരിക്കേറ്റു.

First published:

Tags: Buffalo, Buffalo spread panic, Jellikkettu film, Kollam, Kundara