• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകൾ കലാബോധമില്ലാത്ത കോൺക്രീറ്റ് വൈരൂപ്യങ്ങളെന്ന് ജെറ്റ് എയർവേസ് സിഇഒ; ട്വിറ്ററിൽ ചൂടേറിയ ചർച്ച

ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകൾ കലാബോധമില്ലാത്ത കോൺക്രീറ്റ് വൈരൂപ്യങ്ങളെന്ന് ജെറ്റ് എയർവേസ് സിഇഒ; ട്വിറ്ററിൽ ചൂടേറിയ ചർച്ച

ട്വിറ്റർ ഉപയോക്താക്കളിൽ ഭൂരിഭാഗം പേരും സഞ്ജീവ് കപൂറിന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നില്ല

  • Share this:

    ഇന്ത്യയിലെ മെട്രോ സ്‌റ്റേഷനുകൾ “കലാബോധമില്ലാത്ത കോൺക്രീറ്റ് വൈരൂപ്യങ്ങളെന്ന” വിമർശനവുമായി ജെറ്റ് എയർവേസ് സിഇഒ സഞ്ജീവ് കപൂർ. ബാംഗ്ലൂർ, ഗുഡ്ഗാവ്, കൊൽക്കത്ത എന്നീ സ്റ്റേഷനുകളെ 10 വർഷം പഴക്കമുള്ള ദുബായ് മെട്രോ സ്റ്റേഷനുമായാണ് സഞ്ജീവ് കപൂർ താരതമ്യപ്പെടുത്തുന്നത്.

    “ബാംഗ്ലൂർ, ഗുഡ്ഗാവ്, കൊൽക്കത്ത… എന്തിനാണ് നമ്മുടെ മെട്രോ സ്‌റ്റേഷനുകൾ ഇത്രയും വൃത്തിഹീനമായ കോൺക്രീറ്റ് വൈരൂപ്യങ്ങളാക്കി മാറ്റിയിരിക്കുന്നത്? ബാംഗ്ലൂരിനെ അപേക്ഷിച്ച് ദുബായിലേക്ക് നോക്കൂ. ഈ ദുബായ് സ്റ്റേഷൻ 10 വർഷം മുമ്പ് നിർമ്മിച്ചതായിരിക്കാം!” കപൂർ ട്വീറ്റ് ചെയ്തു.


    എന്നാൽ, ട്വിറ്റർ ഉപയോക്താക്കളിൽ ഭൂരിഭാഗം പേരും സഞ്ജീവ് കപൂറിന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നില്ല കൂടാതെ ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ കലാപരമായി അലങ്കരിച്ച മെട്രോ സ്റ്റേഷനുകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ട്വിറ്റർ ഉപയോക്താക്കൾ അദ്ദേഹത്തിന് മറുപടി നൽകിയത്.


    ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ്-കെആർ പുരം മെട്രോ റൂട്ടിന്റെ (പർപ്പിൾ ലൈൻ) ഏറെ നാളായി കാത്തിരിക്കുന്ന ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിലാണ് മെട്രോ സ്റ്റേഷനുകളെക്കുറിച്ചുള്ള സഞ്ജീവ് കപൂറിന്റെ ട്വീറ്റ്. 13 കിലോമീറ്റർ ദൈർഘ്യമുള്ള പാത മാർച്ച് 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.


    നേരത്തെയും സമാനമായി സോഷ്യൽ മീഡിയയിൽ സഞ്ജീവ് കപൂറിന്‍റെ അഭിപ്രായങ്ങൾ വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. സ്വന്തം സിം മറ്റൊരു നെറ്റ്വർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചതിന് ശേഷം വോഡഫോൺ ഐഡിയയിൽ നിന്ന് തുടർച്ചയായി കോളുകൾ വന്നപ്പോഴാണ് കപൂർ അവസാനമായി സോഷ്യൽ മീഡിയയിൽ ഒരു പ്രശ്നം പരാതിയായി ഉന്നയിച്ചത്. കാരണങ്ങൾ? ചില നഗരങ്ങളിൽ മോശം കവറേജും താഴ്ന്ന അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമാണ് അവർക്കുള്ളതെന്ന്, ജെറ്റ് എയർവേസ് സിഇഒ പറഞ്ഞിരുന്നു. എന്നാൽ ആവർത്തിച്ചുള്ള കോളുകളെക്കുറിച്ച് പരാതിപ്പെട്ടിട്ടും വോഡഫോൺ ഇന്ത്യ നേരെ വിപരീതമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെറ്റ്‌വർക്കിൽ എന്തൊക്കെ പ്രശ്‌നങ്ങളാണുള്ളതെന്ന് മനസിലാക്കാൻ ഒരു കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് വീണ്ടും വിളിച്ച അനുഭവവും സഞ്ജീവ് കുമാർ പങ്കുവെച്ചിരുന്നു.

    Published by:Anuraj GR
    First published: