നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Jet Fighter Bird | അലാസ്‌കയില്‍ നിന്ന് ഓസ്ട്രേലിയിലെത്താന്‍ തുടര്‍ച്ചയായി പറന്നത് 239 മണിക്കൂര്‍; റെക്കോർഡ് സൃഷ്ടിച്ച് ദേശാടനപ്പക്ഷി

  Jet Fighter Bird | അലാസ്‌കയില്‍ നിന്ന് ഓസ്ട്രേലിയിലെത്താന്‍ തുടര്‍ച്ചയായി പറന്നത് 239 മണിക്കൂര്‍; റെക്കോർഡ് സൃഷ്ടിച്ച് ദേശാടനപ്പക്ഷി

  നിലവില്‍, ഈ പക്ഷി ഓസ്ട്രേലിയയില്‍ നിന്ന് പറന്ന് ടാസ്മാന്‍ കടലിന് മുകളിലൂടെ കടന്നുപൊയിക്കൊണ്ടിരിക്കുകയാണ്

  • Share this:
   അലാസ്‌കയില്‍ (Alaska) നിന്ന് ഓസ്ട്രേലിയയിലെത്താന്‍ (Australia) ഈ പക്ഷി (Bird) തുടര്‍ച്ചയായി പറന്നത് ഒന്നു രണ്ടും മണിക്കൂറല്ല, മറിച്ച് 239 മണിക്കൂറാണ്! അതായത് ഏകദേശം പത്തുദിവസം. 4BBRW എന്ന് പേരുള്ള ഈ പക്ഷി 13,000 കിലോമീറ്ററാണ് ഒറ്റയ്ക്ക് തുടര്‍ച്ചയായി പറന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ജെറ്റ് വിമാനത്തിന് സമാനമായി അതിവേഗത്തില്‍ പറക്കാനുള്ള പ്രത്യേകത കൊണ്ട് ഈ പക്ഷിയെ ജെറ്റ് ഫൈറ്റര്‍ ബേര്‍ഡ് (Jet Fighter Bird) എന്നും വിളിക്കുന്നു. സെപ്റ്റംബര്‍ 17 ന് യാത്ര ആരംഭിച്ച പക്ഷി 239 മണിക്കൂര്‍ തുടര്‍ച്ചയായി പറന്ന് സെപ്റ്റംബര്‍ 27 ന് ഓസ്‌ട്രേലിയയില്‍ എത്തി.

   ഗോഡ്വിറ്റ് എന്നും അറിയപ്പെടുന്ന 4BBRW കഴിഞ്ഞ വര്‍ഷം അലാസ്‌കയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് യാത്ര ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത്തവണ സ്വന്തം മുന്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു പക്ഷിയുടെ പറക്കല്‍. പൊതുവെ ഗോഡ്‌വിറ്റ് തുടര്‍ച്ചയായി പറക്കുന്ന പക്ഷികളാണ്. എന്നാൽ, സാധാരണ പതിനായിരം കിലോമീറ്ററിനുള്ളിലുള്ള ദൂരങ്ങളെ ഈ പക്ഷി താണ്ടാറുള്ളൂ. ഈ റെക്കോര്‍ഡ് തകര്‍ത്താണ് 4BBRW അലാസ്‌കയില്‍ നിന്ന് ഓസ്ട്രേലിയയിലെത്തിയത്.

   നിലവില്‍, ഈ പക്ഷി ഓസ്ട്രേലിയയില്‍ നിന്ന് പറന്ന് ടാസ്മാന്‍ കടലിന് മുകളിലൂടെ കടന്നുപൊയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 7500 കിലോമീറ്റര്‍ ദൂരം പിന്നിട്ട മറ്റൊരു പക്ഷിയുടെ 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ഗോഡ്വിറ്റ് തകര്‍ത്തിരുന്നു. ഈ പക്ഷിയുടെ ഭാരം ഏകദേശം 400 ഗ്രാം ആണെന്ന് പറയപ്പെടുന്നു. പ്രാണികളാണ് പക്ഷിയുടെ പ്രധാന ഭക്ഷണം.

   ആളുകള്‍ ഇതിനെ ജെറ്റ് ഫൈറ്റര്‍ ബേര്‍ഡ് എന്ന് വിളിക്കാനുള്ള മറ്റൊരു കാരണം ഈ പക്ഷിയുടെ ആകൃതി ഒരു ജെറ്റിനോട് സാമ്യമുള്ളതുകൊണ്ടും കൂടിയാണ്. പക്ഷിയുടെ ഈ ആകൃതി ഉയര്‍ന്ന വേഗതയില്‍ പറക്കാന്‍ അതിനെ സഹായിക്കുന്നു. ഗോഡ്വിറ്റിന്റെ ഈ ഇനം അലാസ്‌കയില്‍ മാത്രമേ കാണപ്പെടാറുള്ളൂവെങ്കിലും വേനല്‍ക്കാലത്ത് ഈ പക്ഷികള്‍ ന്യൂസിലന്‍ഡിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറുന്നു. ഈ പക്ഷികള്‍ സാധാരണയായി 22 വര്‍ഷം വരെ ജീവിക്കുന്നു.

   പൂര്‍വ്വേഷ്യ, അലാസ്‌ക, ഓസ്‌ട്രേലിയ, ആഫ്രിക്ക, വടക്കു പടിഞ്ഞാറന്‍ യൂറോപ്പ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്ന ഗോഡ്‌വിറ്റ് ഇന്ത്യയിലും ചൈനയിലും വരെ എത്താറുണ്ട്. കൂട്ടമായും ഗോഡ്‌വിറ്റുകള്‍ സഞ്ചരിക്കാറുണ്ട്. സ്‌കാന്‍ഡിനേവിയ, ഉത്തര ഏഷ്യ, അലാസ്‌ക എന്നിവിടങ്ങളിലാണ് ഈ പക്ഷി പ്രജനനം നടത്തുന്നത്. പൂവനും പിടയും ചേര്‍ന്ന് അടയിരുന്നാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ജലജീവികളും ജലസസ്യങ്ങളും ഗോഡ്‌വിറ്റിന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു.

   കാലാവസ്ഥ മാറ്റങ്ങള്‍ക്ക് അനുസരിച്ച് നിരവധി പക്ഷികള്‍ ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് ദേശാടനം ചെയ്യുന്നത് സാധാരണയാണ്. പ്രജനനത്തിനും മറ്റുമായി പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി പോകുന്ന പക്ഷികളുണ്ട്. പലതും പല പ്രദേശങ്ങളിലും വിശ്രമിച്ചായിരിക്കും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര നടത്തുക. ഈ പക്ഷികള്‍ കൂട്ടമായും ചിലപ്പോള്‍ ഒറ്റയ്ക്കും പറന്നാണ് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത്.
   Published by:Karthika M
   First published:
   )}