ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം (Marriage) ചെയ്ത് യുവാവ്. ജാർഖണ്ഡിലെ (Jharkhand) ലോഹർദാഗ ജില്ലയിലെ ബന്ദ ഗ്രാമത്തിലെ ഭാന്ദ്ര ബ്ലോക്കിലാണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. മൂന്ന് പേരുടെയും സമ്മതപ്രകാരമായിരുന്നു അസാധാരണമായ ഈ വിവാഹം.
സന്ദീപ് ഒറോൺ എന്ന യുവാവാണ് കാമുകിമാരായ കുസും ലക്രയേയും സ്വാതി കുമാരിയേയും ഒരേ വേദിയിൽ വെച്ച് ഒരേ സമയത്ത് വിവാഹം ചെയ്തത്. ഗ്രാമവാസികളുടെ പൂർണ സഹകരണത്തോടെയാണ് വിവാഹം നടന്നത്. മൂന്ന് പേരുടെയും വീട്ടുകാരും വിവാഹത്തിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. അതേസമയം, ‘രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിക്കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടാകാം, എന്നാൽ ഞാന്‍ ഇരുവരെയും സ്നേഹിക്കുന്നു, അതിനാൽ ഇരുവരെയും ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല.'- സന്ദീപ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ -
സന്ദീപും കുസുമും മൂന്ന് വര്‍ഷമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവര്‍ക്കും ഒരു കുട്ടിയും ഉണ്ട്. ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ചെങ്കൽ ചൂളയില്‍ ജോലിക്ക് പോയതോടെയാണ് കഥയിലേക്ക് സ്വാതി കടന്നുവരുന്നത്. ചെങ്കൽ ചൂളയിൽ വെച്ചാണ് സന്ദീപ് സ്വാതി കുമാരിയുമായി പരിചയത്തിലാകുന്നത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷവും ഇവർ ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്ത് പൊന്നു. എന്നാൽ, ഒരുദിവസം വീട്ടുകാരും നാട്ടുകാരും ഈ ബന്ധം കണ്ടുപിടിക്കുകയും ഇതിനെ എതിർക്കുകയും ചെയ്തു.
ഒടുവില്‍ നിരവധി വഴക്കുകൾക്കും പ്രശ്നങ്ങൾക്കും ശേഷം സംഭവത്തിൽ പരിഹാരം കാണാനായി ഗ്രാമവാസികള്‍ ഒരു പഞ്ചായത്ത് വിളിക്കുകയും ഇതിൽ സന്ദീപ് ഇരുവരെയും വിവാഹം ചെയ്യണമെന്ന് തീരുമാനം എടുക്കുകയായിരുന്നു. പഞ്ചായത്തിന്റെ ഈ തീരുമാനം എതിർപ്പ് കൂടാതെ അംഗീകരിച്ച വീട്ടുകാരും നാട്ടുകാരും ഇവരുടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.