ഓസ്കാർ വേദിയിലെ അംഗീകാരത്തിലൂടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത RRR. അമേരിക്കന്‍ മണ്ണില്‍ തെന്നിന്ത്യന്‍ സംഗീതം തലയുയര്‍ത്തി നിന്ന നിമിഷങ്ങൾ. RRR ലെ നാട്ടു നാട്ടുവിലൂടെ 14 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്കറെത്തി. എം. എം കീരവാണി ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ലോകത്തിന‍്റെ മേൽവിലാസമായി മാറിയ നിമിഷം.
Literally Oscar kottesam ane feels 🥵🥳🕺🕺🕺#NaatuNaatuSong high 🤯😱#RamCharanBossingOscars #GlobalStarRamCharan #RamCharan pic.twitter.com/7I1o5lIAbt
— Shiva Roy (@ShivARoyal22) March 13, 2023
എന്നിട്ടും ഓസ്കാർ വേദിയിൽ അവതാരകൻ ജിമ്മി കിമ്മൽ RRR നെ വിശേഷിപ്പിച്ചത് ബോളിവുഡ് സിനിമയെന്ന്! ഇതിനെതിരെയാണ് സോഷ്യൽമീഡിയയിലെ വിമർശനം. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമല്ലെന്നും ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സിനിമകൾ ഇന്ത്യയിലെ മറ്റ് ഭാഷകളിൽ പുറത്തിറങ്ങുന്നുണ്ടെന്ന് ഇനിയും ഓർമിപ്പിക്കണോ എന്നുമാണ് നെറ്റിസൺസ് ചോദിക്കുന്നത്.
Also Read- ഞാൻ വളർന്നത് കാർപെന്ററിന്റെ സംഗീതം കേട്ട് ; ഓസ്കർ ഏറ്റുവാങ്ങി കീരവാണിയുടെ വാക്കുകൾ
നാട്ടു നാട്ടു ഗാനം ഓസ്കാർ വേദിയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ജിമ്മി കിമ്മലിന്റെ പരാമർശം. ഗാനരംഗം വേദിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി RRR എന്ന ബോളിവുഡ് ചിത്രമെന്ന് പറഞ്ഞത്.
തെലുങ്ക് സിനിമയായ RRR നെ എന്തിനാണ് ബോളിവുഡ് സിനിമയെന്ന് വിശേഷിപ്പിക്കുന്നതെന്നാണ് ഒരു ട്വിറ്റർ യൂസറുടെ ചോദ്യം. ദക്ഷിണേന്ത്യൻ സിനിമകൾക്ക് പാശ്ചാത്യലോകത്ത് പ്രാതിനിധ്യം കുറവാണെന്നും ട്വിറ്ററിലെ കമന്റുകൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.