HOME » NEWS » Buzz » JISHA PALLIATHS FACEBOOK POST

'അതെനിക്ക് തിരികെ തരൂ; ഇല്ലെങ്കിൽ പഠനത്തെ ബാധിക്കും'; മോഷണം പോയ ലാപ്ടോപ്പ് തേടി ഗവേഷക വിദ്യാർഥിയുടെ കുറിപ്പ്

വീട് കുത്തിത്തുറന്നാണ് ടിവിയും ലാപ്ടോപ്പും സൗണ്ട് സിസ്റ്റവും ഉൾപ്പെടെയുള്ളവ കള്ളൻ കൊണ്ടുപോയത്

news18
Updated: June 25, 2019, 2:39 PM IST
'അതെനിക്ക് തിരികെ തരൂ; ഇല്ലെങ്കിൽ പഠനത്തെ ബാധിക്കും'; മോഷണം പോയ ലാപ്ടോപ്പ് തേടി ഗവേഷക വിദ്യാർഥിയുടെ കുറിപ്പ്
വീട് കുത്തിത്തുറന്നാണ് ടിവിയും ലാപ്ടോപ്പും സൗണ്ട് സിസ്റ്റവും ഉൾപ്പെടെയുള്ളവ കള്ളൻ കൊണ്ടുപോയത്
  • News18
  • Last Updated: June 25, 2019, 2:39 PM IST
  • Share this:
കണ്ണൂർ: വീട്ടിൽ നിന്ന് മോഷണം പോയ ലാപ്ടോപ്പ് തേടി ഗവേഷക വിദ്യാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. 'സുഹൃത്തേ, അതെനിക്ക് തിരികെ തരിക, ലാപ് തിരിച്ച് കിട്ടിയില്ലെങ്കിൽ ബാധിക്കുന്ന ഒരു ഗവേഷക വിദ്യാർഥി കൂടിയായ പഠനത്തെയാണ്. താങ്കൽ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കിൽ ദയവ് ചെയ്ത് ആ ലാപ്പ് തിരികെ തരിക'- ജിഷ പള്ളിയത്ത് കുറിച്ചു.

സ്കൂൾ അധ്യാപികയായ ജിഷ പള്ളിയത്തിന്റെ വീട്ടിൽ നിന്ന് ലാപ്ടോപ്പ് കൂടാതെ 42 ഇഞ്ച് സാംസങ് എൽസിഡി ടിവി, പാനസോണിക് സൗണ്ട് ബോക്സ്, സ്പീക്കർ, കാനൻ ഡിജിറ്റൽ കാമറ, മെമ്മറി കാർഡ്, കാർഡ് റീഡർ, നെറ്റ് സെറ്റർ എന്നിവയും മോഷണം പോയിട്ടുണ്ട്. ആളില്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നതെന്നും ജിഷയുടെ പോസ്റ്റിൽ നിന്ന് വ്യക്തം. 'ലാപ്ടോപ്പ് തിരികെ തരിക, അല്ലെങ്കിൽ തിരിച്ചുകിട്ടുംവിധം അത് എവിടെയെങ്കിലും വയ്ക്കുക. കരുണ കാണിക്കുക. ഈയൊരു വിഷയത്തിൽ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നിൽ നിർത്താൻ താൽപര്യമില്ല. അല്ലാത്ത പക്ഷം തിരിച്ചുകിട്ടുംവരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജിഷ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചില സങ്കടങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ... വെള്ളിയാഴ്ച്ച സ്ക്കൂൾ വിട്ട് മാടായിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ചകളാണ് ഇത്..
ഈ വീട്ടിലെ ആൾതാമസത്തിന് എന്നോളം പ്രായമുണ്ട്.. ഈ മുപ്പത് വർഷത്തിനിടയിൽ അച്ഛാച്ഛന്റെ മരണശേഷം 2011 തൊട്ട് അമ്മ അമ്മമ്മ ഞാൻ എന്നിങ്ങനെ മൂന്ന് സ്ത്രീകൾ മാത്രം താമസിച്ചു വരുന്ന വീടാണിത്..
ഈ കാലയളവിനുളളിൽ ഒരിക്കലും ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ല.. അത്ര വിശ്വാസമുള്ള എന്റെ നാടാണിത്.. നാട്ടുകാരാണ്. ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിർന്നതിന്
എന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാൻ വയ്യ.. ഇത് ആര് ചെയ്തതായാലും അവരെ കള്ളനെന്ന് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഏതെങ്കിലും തരത്തിലുളള സമ്മർദ്ധങ്ങളായിരിക്കും
ഇത്തരത്തിലുള്ള ഹീനകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്...
താങ്കൾ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങൾക്ക് ക്ഷമിക്കാവുന്നതേയുള്ളു..
വിത്തമെന്തിന് മനുഷ്യന്
വിദ്യ കൈവശമാവുകിൽ.. എന്ന ഉള്ളൂരിന്റെ വരികൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടാണ് നാട്ടിലേക്ക്
വണ്ടി കയറിയത്..
നിങ്ങൾ കൊണ്ടുപോയ 42 inch Samsang LCD TV, panaSonic Sound box, Speaker, Canon Digital camera, Memory card, card reader , Net Setter..
അതൊക്കെ അവിടെ ഇരിക്കട്ടെ..
അതിന്റെ കൂടെ നിങ്ങൾ എന്റെ ഒരു Lenovo
[Serial No.SPF09R3SE. mechine Type:G4080]
ലാപ്പ്ടോപ്പ് കൂടി കൊണ്ടു പോയിട്ടുണ്ട്.. സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക... നിങ്ങളെ ഈ പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചത് ജീവിതപ്രശ്നങ്ങൾ ആണെങ്കിൽ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കിൽ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാർത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്.. താങ്കൾ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കിൽ ദയവ് ചെയ്ത് ആ ലാപ്പ് എനിക്ക് തിരിച്ച് തരിക..
അല്ലെങ്കിൽ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച് വെക്കുക. കരുണ കാണിക്കുക.. ഈയൊരു വിഷയത്തിൽ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നിൽ നിർത്താൻ താത്പര്യമില്ല.. അല്ലാത്ത പക്ഷം തിരിച്ചു കിട്ടും വരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നതായിരിക്കും. 
First published: June 25, 2019, 2:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories