• HOME
  • »
  • NEWS
  • »
  • buzz
  • »
  • JOB APPLICANT LISTS GOOGLING AS SKILL ON CV JK

ജോലി അപേക്ഷയിൽ കഴിവായി ‘ഗൂഗ്ലിങ്ങ്’ എന്നെഴുതി; ട്വിറ്റർ കമന്റുകൾ വൈറൽ

അടുത്തയിടെയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് രസകരമായ അതേ സമയം അതിശയിപ്പിക്കുന്ന ഒരു അനുഭവം പങ്കുവെച്ചത്.

Image for representation

Image for representation

  • Share this:
    ഏതൊരു കമ്പനിയുടെയും ഈ-മെയില്‍ ഇന്‍ബോക്‌സ് പരതിയാല്‍ ഡസന്‍ കണക്കിന് ജോലി അപേക്ഷകളാണ് കാണാന്‍ സാധിക്കുക. അവയില്‍ പലതും ട്രാഷ് ബോക്‌സിൽ എത്തിച്ചേരുകയോ അല്ലങ്കില്‍ മറുപടിയ്ക്ക് വിധേയമാകാതെ ഇന്‍ബോക്‌സില്‍ സ്ഥിരപ്രതിഷ്ഠ നേടുകയോ ചെയ്യാം. അവയില്‍ നിന്ന് ഒക്കെ ഭാഗ്യം നേടിയ ചുരുക്കം ഒന്നോ രണ്ടോ അപേക്ഷകള്‍ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സ് സംഘത്തിന് മുന്‍പില്‍ എത്തുകയും ചെയ്യും. അപ്പോള്‍ എന്തെല്ലാമാണ് അപേക്ഷരുടെ കഴിവുകളായി പരിഗണിക്കപ്പെടുന്നതും, അവര്‍ പ്രതീക്ഷിക്കുന്നതും. അടുത്തയിടെയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് രസകരമായ അതേ സമയം അതിശയിപ്പിക്കുന്ന ഒരു അനുഭവം പങ്കുവെച്ചത്.

    ഒരു കമ്പനിയില്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍ അവര്‍ നല്‍കിയ റെസ്യൂമയെക്കുറിച്ചായിരുന്നു ആ ട്വീറ്റ്. എന്തായിരുന്നു അവര്‍ കഴിവുകളില്‍ കൂട്ടിച്ചേര്‍ത്തത്? കാറ്റ് മക്ക്ഗീ എന്ന ആ ട്വിറ്റര്‍ ഉപയോക്താവ് തനിക്ക് ലഭിച്ച റെസ്യൂമെയില്‍ കണ്ടെത്തിയ കഴിവ് 'ഗൂഗ്ലിങ്ങ്' എന്നായിരുന്നു. അതായത്, ഗൂഗിളില്‍ കാര്യങ്ങള്‍ അന്വേഷിക്കുക. നാമെല്ലാവരും ദിവസത്തില്‍ ഒരിക്കലെങ്കിലും ചെയ്യുന്ന, എന്നാല്‍ ഒട്ടും പ്രാധാന്യം കൊടുക്കാത്ത ഒരു കാര്യം, ജോലി അപേക്ഷിച്ച വ്യക്തിയുടെ ജീവിതം തന്നെ മാറ്റി മറിച്ചു എന്നു പറയാം. ഞങ്ങൾ അയാളെ ഇൻർവ്യൂ ചെയ്യും എന്നുമാണ് മക്ക്ഗീയുടെ ട്വീറ്റില്‍ പറയുന്നത്.



    റെസ്യൂമെ എഴുതിയ മിടുക്കന്‍ ആരായാലും, ഇപ്പോള്‍ പ്രശസ്തയായത് ക്യാറ്റ് മക്ക്ഗീ ആണ്. ഇവരുടെ ട്വീറ്റ് വൈറല്‍ ആയി. ടണ്‍ കണക്കിന് കമന്റുകളാണ് അവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. അവയില്‍ ഗൂഗ്ലിങ്ങിന് സമാനമായ ഒട്ടേറെ കഴിവുകളും ഒട്ടേറെ പേര്‍ പങ്കു വെയ്ക്കുന്നു. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയേണ്ടത് റെസ്യൂമെ അയച്ച ഭാഗ്യവാനായ ആ വിരുതന് ജോലി കിട്ടിയോ, എന്നാണ്. അവയില്‍ ചില രസകരമായ കമന്റുകള്‍ നമുക്ക് വായിക്കാം.



    ചിലരുടെ സംശയം, എന്തു കൊണ്ടാണ് ഔദ്യോഗികമായൊരു റെസ്യൂമെയില്‍ അത് ഗവേഷണത്തിനുള്ള കഴിവ് എന്ന് രേഖപ്പെടുത്താത്തത് എന്നാണ്. മറ്റൊരാള്‍ പറയുന്നത് എന്റെ റെസ്യൂമയില്‍ ഞാന്‍ 'juggle' അഥവാ പറ്റിക്കാനുള്ള കഴിവ്, എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നിനുമല്ല എന്റെ ഇന്റര്‍വ്യൂവര്‍ എന്റെ റെസ്യൂമെ പൂര്‍ണ്ണമായി വായിച്ചു എന്ന് ഉറപ്പിക്കുന്നതിന് മാത്രമാണ് എന്ന് അയാള്‍ പറയുന്നു.



    ഈ അവസരത്തില്‍ മറ്റ് ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ പരിഹസിക്കുന്നത്, അതിന്റെ നല്ല വശം നിലനിര്‍ത്തിക്കൊണ്ട്, മറ്റ് കഴിവുള്ള പല ജോലിക്കാര്‍ക്കും ഗൂഗിള്‍ ചെയ്യാനുള്ള കഴിവില്ലാത്തതിനാല്‍, അത് വളരെ നല്ലയൊരു കാര്യം തന്നെയാണ് എന്നാണ്.



    അതേസമയം, മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്, അയാള്‍ക്ക് ഗൂഗിള്‍ ചെയ്യാനുള്ള കഴിവ് മാത്രമല്ല ഉള്ളത്, മറിച്ച് ഗൂഗിള്‍ ആണ് ഏറ്റവും മികച്ച സെര്‍ച്ച് എഞ്ചിന്‍ എന്ന് അറിയുകയും ചെയ്യാം, അത് തന്നെ മികച്ച ഒരു കഴിവാണ് എന്നാണ്.
    Published by:Jayesh Krishnan
    First published:
    )}