HOME » NEWS » Buzz » JOB OFFER FOR SLIPPER TESTER WEAR FOOTWEARS AND GET 4 LAKH SALARY NJ

12 മണിക്കൂർ ചെരിപ്പിട്ട് നടന്നാൽ മതി; ശമ്പളമായി 4 ലക്ഷം വരെ ലഭിക്കും

കമ്പനിയുടെ പുതിയ മോഡൽ ചെരിപ്പ് ധരിച്ച് അതിനെ കുറിച്ചുള്ള അഭിപ്രായം പറയുകയാണ് ജോലി

News18 Malayalam | news18-malayalam
Updated: January 15, 2021, 4:24 PM IST
12 മണിക്കൂർ ചെരിപ്പിട്ട് നടന്നാൽ മതി; ശമ്പളമായി 4 ലക്ഷം വരെ ലഭിക്കും
പ്രതീകാത്മക ചിത്രം
  • Share this:
അധികം അധ്വാനിക്കാനൊന്നും വയ്യ, പക്ഷേ, മാസം നല്ല തുക ശമ്പളമായി കിട്ടണം. എന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. ഇതാ അതിന് പറ്റിയൊരു പണി. കായികമായി അധ്വാനിക്കേണ്ട, മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് കണ്ണ് കഴക്കുകയുമില്ല. മാസം നാല് ലക്ഷത്തിലധികം രൂപ ശമ്പളമായും വാങ്ങാം.

ഇനി ജോലി എന്താണെന്ന് കൂടി അറിഞ്ഞോളൂ, ചെരിപ്പിട്ട് 12 മണിക്കൂർ ചെലവഴിക്കുക. ഒരു ചെരിപ്പ് കമ്പനിയാണ് പുതിയ തസ്തികയിലേക്ക് അനുയോജ്യരായ ആളുകളെ തേടി പരസ്യം നൽകിയത്.


കമ്പനിയുടെ പുതിയ മോഡൽ ചെരിപ്പ് ധരിച്ച് അതിനെ കുറിച്ചുള്ള അഭിപ്രായം പറയുകയാണ് ജോലി. കമ്പനി നൽകുന്ന ചെരുപ്പുകൾ പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ധരിക്കണം എന്നുമാത്രം. ബെഡ്റൂം അത്ലറ്റിക്സ് എന്ന കമ്പനിയാണ് പരസ്യം നൽകിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്കും പാർട്ട് ടൈം ജോലി ചെയ്യുന്നവർക്കും വീട്ടിൽ ഇരിക്കുന്നവർക്കും പറ്റിയ ജോലി എന്ന കുറിപ്പോടെയാണ് കമ്പനിയുടെ പരസ്യം. ചെറിയൊരു തടസ്സമെന്താണെന്നു വച്ചാൽ ഇന്ത്യയിലല്ല ജോലി. ബ്രിട്ടനിലാണ് ജോലി ചെയ്യേണ്ടത്.

You may also like:പട്ടം പറത്തുന്നതിനിടയിൽ ചാണകക്കുഴിയിൽ വീണു; പത്തുവയസ്സുകാരന് ദാരുണാന്ത്യം

You may also like:പതിനാറ് മക്കളുള്ള വീട്; പക്ഷെ ഭക്ഷണം കഴിഞ്ഞാൽ ഇവിടെ പാത്രം കഴുകാറില്ല

ജോലിക്കായി എത്രപേർ അപേക്ഷിക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കമ്പനിയുടെ ഉടമയായ ഹൊവാർഡ് വെറ്റർ പറയുന്നത്. ലോക്ക്ഡൗൺ കാലത്ത് ബ്രിട്ടനിൽ ഏറ്റവും അനുയോജ്യമായ ജോലിയായിരിക്കും ഇതെന്ന് ഹൊവാർഡ് പറയുന്നു.

കമ്പനിയുടെ പരസ്യം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്. ആകെ രണ്ട് പേർക്കാണ് ജോലിക്ക് അവസരം ലഭിക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Published by: Naseeba TC
First published: January 15, 2021, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories