• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒന്നും ചെയ്യാതെ ഭക്ഷണം കഴിച്ചു ജീവിക്കാൻ ഫോൺ ചെയ്ത യുവാവിന് 15 ദിവസത്തേക്ക് 'ആഗ്രഹം' സഫലമായി

ഒന്നും ചെയ്യാതെ ഭക്ഷണം കഴിച്ചു ജീവിക്കാൻ ഫോൺ ചെയ്ത യുവാവിന് 15 ദിവസത്തേക്ക് 'ആഗ്രഹം' സഫലമായി

സൗജന്യമായി ആഹാരം കഴിച്ച് കഴിയാനാണത്രേ കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാർ ഈ കടുംകൈ ചെയ്തത്

  • Share this:

    ചെന്നൈ : ഒന്നും ചെയ്യാതെ ഭക്ഷണം കഴിച്ചു ജീവിക്കാൻ ആഗ്രഹമുള്ളവർ കണ്ടേക്കാം. ഇത് വായിക്കുന്നവരിലും അത്തരക്കാർ ഉണ്ടായേക്കാം. എന്നാൽ കോയമ്പത്തൂർ സ്വദേശിയായ ഈ ചെറുപ്പക്കാരനെ ആരും അനുകരിക്കരുത്. തമിഴ്നാട്ടിലെ ഈറോഡിലെ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും സ്‌ഫോടനമുണ്ടാകുമെന്ന് ചെന്നൈയിലെ കൺട്രോൾ റൂമിലേക്ക് നിരവധി തവണ ഫോൺ ലഭിച്ചു.

    ഈ മുന്നറിയിപ്പിനെ തുടർന്ന് ഈ സ്ഥലങ്ങളിൽ അരിച്ചുപെറുക്കിയെങ്കിലും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഇതിനെ തുടർന്നുള്ള ഊർജിതമായ അന്വേഷണത്തിൽ 34കാരൻ അറസ്റ്റിലായി. അപ്പോഴാണ് അയാൾ ആ കാര്യം വെളിപ്പെടുത്തിയത്. ജോലിയില്ലാത്തവനാണെന്നും, ആഹാരം കഴിക്കാൻ പോലും കഷ്ടപ്പെടുകയാണ്. ജോലി ചെയ്യാനും താല്പര്യം ഇല്ല. പിന്നെ ഭക്ഷണം കഴിക്കാതെ ജീവിക്കാൻ വയ്യല്ലോ.വ്യാജ ബോംബ് ഭീഷണിയുയർത്തിയത് ജയിലിൽ പോകാനുള്ള ആഗ്രഹത്താലാണെന്ന് വെളിപ്പെടുത്തി.

    Also read- ‘മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല’; ബ്രഹ്മപുരത്ത്  വൈദ്യസഹായവുമായി എത്തിയ മമ്മൂട്ടിയോട് മുന്‍മന്ത്രി പി കെ അബ്ദു റബ്ബ്

    സൗജന്യമായി ആഹാരം കഴിച്ച് കഴിയാനാണത്രേ കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാർ ഈ കടുംകൈ ചെയ്തത്. ഫോണി ഭീഷണിയുടെ പേരിൽ തടവിലാക്കപ്പെട്ടാൽ, മറ്റൊന്നുമല്ലെങ്കിൽ തനിക്ക് സാധാരണ ഭക്ഷണമെങ്കിലും ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് അയാൾ പോലീസിനോട് പറഞ്ഞു.2019-ലും 2021-ലും ഇയാൾ ഇതിന് സമാനമായി ചെയ്തിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

    മൊഴി നൽകിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 507 (അജ്ഞാത ആശയവിനിമയത്തിലൂടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

    Published by:Vishnupriya S
    First published: