നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Sidharth Shukla| സിദ്ധാർത്ഥ് ശുക്ലയുടെ ചിത്രം പങ്കുവെച്ച് ജോൺ സീന; നന്ദി പറഞ്ഞ് ആരാധകർ

  Sidharth Shukla| സിദ്ധാർത്ഥ് ശുക്ലയുടെ ചിത്രം പങ്കുവെച്ച് ജോൺ സീന; നന്ദി പറഞ്ഞ് ആരാധകർ

  ജോൺ സീനയുടെ ഇൻസ്റ്റഗ്രാം പേജിലാണ് സിദ്ധാർത്ഥ് ശുക്ലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

  image: Instagram

  image: Instagram

  • Share this:
   അന്തരിച്ച നടനും ബിഗ് ബോസ് താരവുമായ സിദ്ധാർത്ഥ് ശുക്ലയുടെ ചിത്രം പങ്കുവെച്ച് നടനും ഡബ്ല്യൂഡബ്ല്യൂഇ താരവുമായ ജോൺ സീന. ജോൺ സീനയുടെ ഇൻസ്റ്റഗ്രാം പേജിലാണ് സിദ്ധാർത്ഥ് ശുക്ലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

   താരത്തിന്റെ പേജിൽ യാതൊരു കുറിപ്പുമില്ലാതെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്ക് ക്യാപ്ഷൻ ഉണ്ടാകില്ലെന്നും നിങ്ങളുടെ വ്യാഖ്യാനത്തിന് അനുസരിച്ച് ഈ ചിത്രങ്ങളെ കാണാമെന്നുമാണ് ഇൻസ്റ്റഗ്രാം ബയോയിൽ ജോൺ സീന നൽകിയിരിക്കുന്നത്.

   സിദ്ധാർത്ഥ് ശുക്ലയുടെ ചിത്രം താരം പങ്കുവെച്ചതോടെ അദ്ദേഹത്തിന്റെ നിരവധി ആരാധകരും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിട്ടുണ്ട്. ജോൺ സീനയ്ക്ക് സിദ്ധാർത്ഥിനെ കുറിച്ച് അറിയാം എന്നതും ആരാധകർക്ക് ഏറെ സന്തോഷമുണ്ടാക്കുന്നു.
   Also Read-വിവാഹ ഒരുക്കങ്ങൾക്കിടയിൽ സിദ്ധാർത്ഥ് ശുക്ലയുടെ അപ്രതീക്ഷിത മരണം; തകർന്ന് ഷഹനാസ് ഗിൽ

   നേരത്തേ സിദ്ധാർത്ഥ് ശുക്ല പങ്കെടുത്ത ബിഗ് ബോസ് 13 നെ കുറിച്ചും ജോൺ സീന പോസ്റ്റിട്ടിരുന്നു. ബിഗ് ബോസിലെ മത്സരാർത്ഥിയായ അസിം റിയാസിനെ പിന്തുണച്ചു കൊണ്ടായിരുന്നു അന്ന് ജോൺസീനയുടെ പോസ്റ്റ്. ബിഗ് ബോസ് 13 സീസൺ വിജയിയായിരുന്നു സിദ്ധാർത്ഥ് ശുക്ല.
   View this post on Instagram


   A post shared by John Cena (@johncena)

   സെപ്റ്റംബർ 2 നായിരുന്നു സിദ്ധാർത്ഥ് ശുക്ലയുടെ മരണം. സെപ്റ്റംബർ 1 ന് രാത്രി ഉറങ്ങാൻ കിടന്ന സിദ്ധാർത്ഥ് രാവിലെ ഉറക്കമുണാരാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി മുംബൈ കൂപ്പർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ അന്ത്യം.

   ഇന്നലെ ഉച്ചയോടെയാണ് സിദ്ധാർത്ഥ് ശുക്ലയുടെ അന്തിമകർമങ്ങൾ നടന്നത്. ബോളിവുഡിലേയും ഹിന്ദി ടെലിവിഷൻ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

   സിദ്ധാർത്ഥ് ശുക്ലയുടെ ആകസ്മിക മരണത്തോടെ ഏകയായത് അദ്ദേഹത്തിന്റെ സുഹൃത്തും ബിഗ് ബോസ് സഹമത്സരാർത്ഥിയുമായ ഗായിക ഷെഹനാസ് ഗിൽ ആണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.

   ഷെഹനാസും സിദ്ധാർത്ഥും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നതായാണ് ഏറ്റവും പുതിയ വാർത്ത. ഡിസംബറിൽ ഇരുവരുടേയും വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ടിൽ പറയുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും ഇതിനിടയിലാണ് സിദ്ധാർത്ഥിന്റെ അപ്രതീക്ഷിതമരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

   ഷെഹനാസും സിദ്ധാർത്ഥ് ശുക്ലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നും ഈ വർഷം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഇരുകുടുംബങ്ങളും ഇതുസംബന്ധിച്ച ഒരുക്കൾ ആരംഭിച്ചിരുന്നു. വിവാഹത്തിനായി മുംബൈയിലെ ഒരു ആഢംബര ഹോട്ടൽ ബുക്ക് ചെയ്യുകയടക്കം ചെയ്തിരുന്നു.

   മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങൾക്കായിരുന്നു പദ്ധതി. ഹോട്ടലിൽ അതിഥികൾക്ക് താമസിക്കാനുള്ള മുറികളടക്കം ബുക്ക് ചെയ്തിരുന്നു. വിവാഹത്തെ കുറിച്ച് താരങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
   Published by:Naseeba TC
   First published: