മുംബൈ: ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരങ്ങളും ലോകമെമ്പാടും അറിയപ്പെടുന്നതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂട്ടുകുടുംബ വ്യവസ്ഥ. മനുഷ്യന് ഉണ്ടായത് മുതല്‍ ഇവിടെ കൂട്ടുകുടുംബ വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ വിവാഹശേഷമോ, കുട്ടികള്‍ ഉണ്ടായതിന് ശേഷമോ കൂട്ടുകുടുംബത്തില്‍ നിന്ന് മാറി തമാസിക്കാനാണ് ഇപ്പോഴത്തെ തലമുറ ശ്രമിക്കുന്നത്. എന്നാൽഇപ്പോഴും കൂട്ടുകുടുംബ സമ്പ്രദായം പിന്തുടരുന്നവരുമുണ്ട്.
അതിന് ഒരു ഉദാഹരണമാണ് മഹാരാഷ്ട്രയിലെ ജൽന താലൂക്കിലെ നിര്ഖേദ ഗ്രാമത്തിലെ ജാദവ് കുടുംബം. 61 പേരാണ് ഇവിടെ ഒരു വീട്ടില്‍ താമസിക്കുന്നത്. ഒമ്പത് സഹോദരന്മാരാണ് ഈ വീട്ടിലുള്ളത്. കുടുംബത്തിന്റെ നാഥനായ രഘുനാഥ് ജാദവാണ് കുടുംബത്തിലെ കാരണവര്‍. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും വലിയ സംരംഭങ്ങളും വ്യവസായങ്ങളും നടത്തുന്നവരുമാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. അധ്യാപകര്‍, വ്യാപാരികള്‍, എന്നിങ്ങനെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ കുടുബത്തിലുളളവര്. സസ്യാഹാരമാണ് ഈ കുടുംബത്തിലുള്ളവര്‍ കഴിക്കുന്നത്.
ഞങ്ങള്‍ക്ക് 125 ഏക്കര്‍ സ്ഥലമുണ്ടെന്ന് വീട്ടിലെ ചെലവിനെക്കുറിച്ച് ചോദിച്ച ന്യൂസ് 18 ഡോട്ട് കോമിനോട് രഘുനാഥ് ജാദവ് പറഞ്ഞു. ‘നൂറിലധികം മൃഗങ്ങളും 15 ഇരുചക്രവാഹനങ്ങളും ഒരു ബൊലേറോ കാറും വീട്ടില്‍ 50 മുറികളുമുണ്ട്. ഓരോ മാസവും ഏകദേശം 30,000 രൂപയുടെ പലചരക്ക് സാധനങ്ങള്‍ വീട്ടിലേയ്ക്ക് ആവശ്യമാണ്. പ്രതിവര്‍ഷം 2.5 മുതല്‍ 3 ലക്ഷം രൂപ വരെ പലചരക്ക് സാധനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്,’അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ സ്ത്രീകളെ വയലില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് കുടുംബങ്ങളില്‍ ഓരോരുത്തര്‍ക്കും അവരുടേതായ പ്രത്യേക അടുക്കളയും കിടപ്പുമുറിയും ഉണ്ട്, എല്ലാവരും എല്ലാ ദിവസവും അവരവരുടെ ഭക്ഷണം തയ്യാറാക്കുന്നു. ഈ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഏകദേശം 65 ലക്ഷം ആണ്, അതിനാല്‍ എല്ലാ സൗകര്യങ്ങളും വീട്ടിലെ എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്.
അതേസമയം, കുടുംബത്തിലെ യുവാക്കള്‍ക്ക് ധാര്‍മ്മിക തത്വങ്ങള്‍ പഠിപ്പിക്കാനുള്ള ഒരു ഉപാധിയാണ് കൂട്ടുകുടുംബ വ്യവസ്ഥയെന്ന് കുടുംബത്തിന്റെ തലവനായ ജാദവ് പറയുന്നു. വീട്ടില്‍ ഒരു പരിപാടിയോ ചെറിയ ആഘോഷങ്ങളോ ഉള്ളപ്പോള്‍ എല്ലാവര്ക്കും ഒരേ ഭക്ഷണമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദസറ, ദീപാവലി തുടങ്ങിയ ദിനങ്ങള്‍ ഒരുമിച്ചാണ് ആഘോഷിക്കുന്നത്.
കിന്റര്ഗാര്ട്ടന് മുതല്‍ ഡോക്ടറേറ്റിന് വരെ ശ്രമിക്കുന്ന എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ ഞങ്ങളുടെ കുടുംബത്തില്‍ ഉണ്ട്. എല്ലാ വര്‍ഷവും, മതപരമായ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങള്‍ ജഗദ്ഗുരു ജോഗ് മഹാരാജ്സ് വീക്കിന് ആതിഥേയത്വം വഹിക്കാറുണ്ട്. ആത്മീയത, രാഷ്ട്രീയം, വിദ്യാഭ്യാസം, ബിസിനസ്സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. കൂട്ടുകുടുംബം യുവാക്കളെ സമൂഹത്തില്‍ ശരിയായി പെരുമാറാന്‍ പഠിപ്പിക്കുന്നു. മാത്രമല്ല, തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കാന്‍ വീട്ടില്‍ നിരവധി ആളുകള്‍ ഉള്ളതിനാല്‍ തന്നെ ആര്‍ക്കും അത്തരം ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.