ഒരു ദിവസത്തെ അവധി ആവശ്യപ്പെട്ട് ഓൾട്ട് ന്യൂസ് മാധ്യമപ്രവർത്തകൻ നൽകിയ ലീവ് ലെറ്റർ ട്വിറ്ററിൽ വൈറലാകുന്നു. വളരെ വ്യത്യസ്തമായ കാരണം പറഞ്ഞാണ് ഇദ്ദേഹം ലീവ് ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ ഏറ്റവും പ്രിയപ്പെട്ട വെബ് സീരിസിന്റെ രണ്ടാം സീസൺ റിലീസ് ആയെന്നും അത് കാണാൻ ഒരു ദിവസത്തെ ലീവ് അനുവദിക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ഓൾട്ട് ന്യൂസിലെ മാധ്യപ്രവർത്തകനായ അഭിഷേക് കുമാറാണ് ഇത്തരമൊരു ലീവ് ലെറ്റർ തന്റെ ബോസിന് അയച്ചത്.
ടിവിഎഫ് സീരീസായ പിച്ചേഴ്സിന്റെ (Pitchers) രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് സീരീസിന്റെ രണ്ടാം ഭാഗം എത്തുന്നത്.
Normalise leave. 😉
It is not necessary that you take leave only when you are sick or for some work that cannot be done without you. pic.twitter.com/rIdCJAJxHN— Abhishek (@AbhishekSay) December 22, 2022
സീരീസ് കാണാൻ ഈ ആഴ്ച അവസാനം വരെ കാത്തിരിക്കാനുള്ള ക്ഷമ തനിക്കില്ലെന്നും അതിനാൽ ഡിസംബർ 23ന് തനിക്ക് അവധി നൽകണമെന്നുമാണ് അഭിഷേക് പറയുന്നത്. മുഹമ്മദ് സുബൈർ, പ്രതീക് സിൻഹ തുടങ്ങിയ തന്റെ മേലുദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് അഭിഷേകിന്റെ ഈ തുറന്നുപറച്ചിൽ.
‘ Pitchers സീരീസിന്റെ രണ്ടാം ഭാഗം റീലീസ് ചെയ്തിരിക്കുകയാണ്. ഏന്റെ ഏറ്റവും പ്രിയപ്പെട്ട സീരീസാണ് പിച്ചേഴ്സ്. അത് കാണാൻ ഡിസംബർ 23 ന് അവധി നൽകണമെന്ന് അപേക്ഷിക്കുന്നു. സീരീസ് കാണാൻ ഈ ആഴ്ച അവസാനം വരെ കാത്തിരിക്കാനുള്ള ക്ഷമയില്ല,’ എന്നായിരുന്നു അഭിഷേക് കത്തിൽ പറഞ്ഞത്. ഡിസംബർ 24ന് തന്നെ തിരികെ ജോലിയിൽ പ്രവേശിക്കുമെന്നും അഭിഷേക് പറയുന്നു.
Noted.
— Mohammed Zubair (@zoo_bear) December 22, 2022
വ്യത്യസ്തമായ രീതിയിൽ അഭിഷേക് അയച്ച ഈ കത്തിന്റെ സ്ക്രീൻഷോട്ട് പിന്നീട് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറഞ്ഞസമയത്തിനുള്ളിൽ തന്നെ നിരവധി പേരാണ് ഈ സ്ക്രീൻഷോട്ട് കണ്ടത്. ഏകദേശം 1.6ലക്ഷം പേരാണ് സ്ക്രീൻഷോട്ട് കണ്ടത്.
രോഗം വരുമ്പോൾ വിശ്രമിക്കാൻ വേണ്ടി മാത്രമല്ല ഇതുപോലെ വിനോദത്തിനും എടുക്കാവുന്ന ഒന്നാണ് ലീവ് എന്നാണ് സ്ക്രീൻഷോട്ടിന് മറുപടിയായി ചിലർ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.