സര്‍ക്കാര്‍ നിർദേശങ്ങൾ മനുഷ്യനന്മയ്ക്ക്; അത് തിരിച്ചറിയാത്ത മതനേതാക്കൾ സാമൂഹ്യവിരുദ്ധർ: വിമർശനവുമായി ജോയ് മാത്യു

സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ മനുഷ്യനന്മയെ മുന്നിൽക്കണ്ട് കൊണ്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകമില്ലാത്ത മരക്കഴുതകളാണ് മതമേലധ്യക്ഷന്മാരിൽ പലരും. ഈ സാമൂഹ്യ വിരുദ്ധരെ ജനങ്ങൾ തിരിച്ചറിയണം

News18 Malayalam | news18
Updated: March 22, 2020, 3:13 PM IST
സര്‍ക്കാര്‍ നിർദേശങ്ങൾ മനുഷ്യനന്മയ്ക്ക്; അത് തിരിച്ചറിയാത്ത മതനേതാക്കൾ സാമൂഹ്യവിരുദ്ധർ: വിമർശനവുമായി ജോയ് മാത്യു
joy mathew
  • News18
  • Last Updated: March 22, 2020, 3:13 PM IST IST
  • Share this:
സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ആഘോഷങ്ങളും പ്രാര്‍ഥനാ കൂട്ടായ്മകളും വിളിച്ചു ചേര്‍ക്കുന്ന മതമേലധ്യക്ഷന്മാര്‍ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി സംവിധായകനുമായ ജോയ് മാത്യു. ആരാണ് സാമൂഹ്യ വിരുദ്ധർ എന്ന ക്യാപ്ഷനിൽ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് വിമർശനങ്ങൾ.

സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ മനുഷ്യനന്മയെ മുന്നിൽക്കണ്ട് കൊണ്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകമില്ലാത്ത മരക്കഴുതകളാണ് മതമേലധ്യക്ഷന്മാരിൽ പലരും. ഈ സാമൂഹ്യ വിരുദ്ധരെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകൾ:

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ ഒരു സമയത്ത് മലയാളികളായ നമ്മൾ ആലോചിക്കേണ്ട ഒരു കാര്യം ആരാണ് സാമൂഹ്യവിരുദ്ധര്‍ എന്നാണ്. മനുഷ്യ നന്മയ്ക്കെതിരെ മനുഷ്യ രാശിക്കെതിരെ മനുഷ്യന്റെ നിലനിൽപ്പിനെതിരെ നിൽക്കുന്ന എല്ലാവരും സാമൂഹ്യവിരുദ്ധർ തന്നെയാണ്. ആ അർഥത്തിലാണ് ഞാനീ കാര്യം പറയുന്നത്. ലോകമെമ്പാടുമുള്ള ഭരണാധികാരികൾ തങ്ങളുടെ ജനങ്ങളുടെ സുരക്ഷയെ മുൻനിർ‍ത്തി കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ശ്രമങ്ങളിലേർപ്പെട്ടു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി കേരള ഗവൺമെന്റും നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കേരള മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ പ്രധാനമായ ഒന്നാണ്. ആളുകള്‍ കൂട്ടം കൂടി നിൽക്കുന്നതും ആരാധനാലയങ്ങളിൽ സമ്മേളിക്കുന്നതും ആഘോഷങ്ങളിൽ സമ്മേളിക്കുന്നതും എല്ലാം നിരോധിച്ച് കൊണ്ട് അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവന മനുഷ്യ നന്മയെ മുന്നിൽക്കണ്ടു കൊണ്ട് മാത്രമാണെന്ന് മനസിലാക്കാനുള്ള വിവേകമില്ലാത്ത മരക്കഴുതകളായ മതമേലധ്യക്ഷന്മാർ പലരും തങ്ങളുടെ വിശ്വാസികളോട് ഇതൊന്നും ഒരു പ്രശ്നമല്ല ഇതിനെയൊന്നും പ്രശ്നമായി കാണേണ്ടതില്ല എന്നു പറഞ്ഞു കൊണ്ട് അവരെ സമ്മേളനത്തിന് ക്ഷണിക്കുകയും ആഘോഷങ്ങൾക്കും പ്രാര്‍ഥനകൾക്കും നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ഈ സാമൂഹ്യ വിരുദ്ധരെ മലയാളികൾ തിരിച്ചറിയുകയും ഇവർക്കെതിരെയുള്ള എല്ലാ നടപടികൾക്കും നമ്മൾ എല്ലാ രീതിയിലും ഗവൺമെന്റിനെ സപ്പോർട്ട് ചെയ്യുകയും വേണം എന്നാണ് ഒരു മലയാളി എന്ന നിലയിൽ എനിക്ക് കേരളത്തിലെ ജനങ്ങളോട് അഭ്യർഥിക്കാനുള്ളത്. ഇവരെ സാമൂഹ്യവിരുദ്ധർ ആയി പ്രഖ്യാപിക്കുന്ന ഒരു കാലത്ത് മാത്രമെ മലയാളി മനുഷ്യരെ സ്നേഹിക്കുന്നവരാകൂ.. ജയ് ഹിന്ദ്..

You may also like:'കോവിഡ് 19: സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു [NEWS]'ഇന്ന് വീട്ടിലിരിക്കുന്നു.. നാടിനൊപ്പം... മഹാമാരിയെ ചെറുക്കാം'; ജനത കര്‍ഫ്യൂവിന് പിന്തുണയുമായി കെ.സുരേന്ദ്രൻ
[PHOTOS]

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 22, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍