നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കേരളത്തിലെ പാവങ്ങളെ രക്ഷിച്ച പിണറായി വിജയനും പൊലീസിനും അഭിവാദ്യമർപ്പിച്ച്' ജോയ് മാത്യു

  'കേരളത്തിലെ പാവങ്ങളെ രക്ഷിച്ച പിണറായി വിജയനും പൊലീസിനും അഭിവാദ്യമർപ്പിച്ച്' ജോയ് മാത്യു

  'കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏൽക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ'.

  ജോയ് മാത്യു

  ജോയ് മാത്യു

  • Share this:
   പാലക്കാട് അഗളി മഞ്ചക്കണ്ടിയിൽ മാവോവാദികൾ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കേരള പൊലീസിനെയും പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. 'രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ' ചെയ്ത മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചുകൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ചതിന് ചെഗുവേരയുടെ പേരിലാണ് ജോയ് മാത്യു അഭിവാദ്യം അർപ്പിക്കുന്നത്.

   Also Read- BREAKING: ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു; മരിച്ചത് തമിഴ്‌നാട് സ്വദേശി മണിവാസകം

   ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ

   ചുവരെഴുതുക, പോസ്റ്റർ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളിൽ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും കയ്യിൽ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ, അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാൻ നിൽക്കാതെ വനത്തിനുള്ളിൽ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്റ്
   ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏൽക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ.   First published:
   )}