"ഒരമ്മയുടെ കണ്ണുനീരിനു
കടലുകളിൽ
ഒരു രണ്ടാം പ്രളയം
ആരംഭിക്കാൻ കഴിയും
മകനേ
കരുണയുള്ള മകനേ
ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?"
പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത്. എത്ര അര്ഥവത്താണീ വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക!അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ!
അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി!ആളുകൾ ദൈവ വിശ്വാസികളായിപ്പോകുന്നതിൽ എങ്ങിനെ തെറ്റുപറയാനാകും ?
അറിയിപ്പ് :
കമന്റുകൾ NIA നിരീക്ഷിക്കുന്നുണ്ട്,രാജ്യദ്രോഹത്തിനാണ് അകത്താവുക
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.