• HOME
  • »
  • NEWS
  • »
  • buzz
  • »
  • Joy Mathew | 'മാർക്സിസത്തെക്കുറിച്ച് പ്രചരിക്കുന്നത് ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ചരക്ക്': ജോയ് മാത്യു

Joy Mathew | 'മാർക്സിസത്തെക്കുറിച്ച് പ്രചരിക്കുന്നത് ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ചരക്ക്': ജോയ് മാത്യു

തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററിനെതിരെ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജോയ് മാത്യു

ജോയ് മാത്യു

  • Share this:
    തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററിനെതിരെ ജോയ് മാത്യുവിന്റെ (Joy Mathew) ഫേസ്ബുക്ക് പോസ്റ്റ്. 'ഏതോ തിരുമണ്ടൻ സൃഷ്‌ടിച്ച ഒരു ചരക്ക്' എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പേരിലെ പ്രചാരണത്തിനെതിരെ ജോയ് മാത്യു പ്രതികരിച്ചത്. ജോയ് മാത്യുവിന്റെ പോസ്റ്റിലെ വാക്കുകൾ ചുവടെ:

    "അടുത്ത ദിവസങ്ങളിൽ ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റർ കണ്ടു. മാർക്സിസത്തെക്കുറിച്ച്‌ ഞാൻ പറഞ്ഞതായി ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല. മാർക്സിസം ഒരു ഫിലോസഫിയാണ്. ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തിൽ പാളിച്ചകൾ പറ്റാം. പക്ഷേ അതിനേക്കാൾ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവിൽ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങൾക്ക് തോന്നിയത് പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവിൽ വേണ്ട."



    Also read: 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഈ മാസം തിയേറ്റർ റിലീസ്; തിയതി പ്രഖ്യാപിച്ചു

    മോഹൻലാൽ (Mohanlal), ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan) കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' (Neyyattinkara Gopante Aaraattu) ഈ മാസം തിയേറ്ററിലെത്തും. ഫെബ്രുവരി 18 ആണ് റിലീസ് തിയതി.

    കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

    പുലിമുരുകൻ പോലുള്ള ബ്ലോക്ക്ബസ്റ്ററുകളുടെ തിരക്കഥയും ട്വന്റി: 20, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളുടെ സഹ രചനയും നിർവഹിച്ച ഉദയ്കൃഷ്ണയാണ് തിരക്കഥ.

    കേരളത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ചിത്രീകരണം ആരംഭിച്ച ആദ്യ ബിഗ് ബജറ്റ് മലയാളം ചിത്രമായ ആറാട്ട് 2020ൽ ഏകദേശം 20 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചതെന്ന് റിപ്പോർട്ട് ഉണ്ട്.

    Summary: Joy Mathew writes a Facebook post against a fake campaign in his name. He has rubbished the campaign in a strongly worded post
    Published by:user_57
    First published: