നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Rapper Badshah| ബോളിവുഡ് റാപ്പറുടെ ചാലഞ്ച് ഏറ്റെടുത്ത് മലയാളി യുവാവ്; 'കുലുക്കി' ജുഗുനു റീൽസ് വൈറൽ

  Rapper Badshah| ബോളിവുഡ് റാപ്പറുടെ ചാലഞ്ച് ഏറ്റെടുത്ത് മലയാളി യുവാവ്; 'കുലുക്കി' ജുഗുനു റീൽസ് വൈറൽ

  കുലുക്കി സർബത്ത് തയ്യാറാക്കുന്നതിനൊപ്പം ഒരൽപ്പം സംഗീതം കൂടി

  • Share this:
   റാപ്പർ ബാദ്ഷായുടെ (Rapper Badshah) പുതിയ സംഗീത വീഡിയോ ജുഗുനുവിന് (Jugnu)റീൽസ് (Instagram Reels) ചെയ്ത് വൈറലാക്കിയിരിക്കുകയാണ് മലയാളി യുവാവ്. എറണാകുളം സ്വദേശിയായ ധനുഷ് ഹരികുമാറാണ് ബാദ്ഷായുടെ സൂപ്പർഹിറ്റ് ഗാനമായ ജുഗുനുവിന്റെ റീൽസ് ചെയ്തിരിക്കുന്നത്.

   പുതിയ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ, ഇൻസ്റ്റഗ്രാം റീൽസിൽ #JugnuChallenge എന്ന പേരിൽ വീഡിയോ ചെയ്യാൻ ബാദ്ഷാ ആരാധകരെ ചാലഞ്ച് ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ധനുഷ് തനതായ ശൈലിയിൽ വീഡിയോ ഒരുക്കിയിരിക്കുന്നത്.

   കുലുക്കി സർബത്ത് തയ്യാറാക്കുന്നതിനൊപ്പം സംഗീതം ചെയ്താണ് ധനുഷിന്റെ റീൽസ്. ഇതിനകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നേരത്തേ, കെജിഎഫിലെ സൂപ്പർ ഹിറ്റായ ആ ബിജിഎം ബുള്ളറ്റിന്റെ ശബ്ദത്തിനൊപ്പം ചെയ്ത് ശ്രദ്ധേയനാണ് ധനുഷ്. ധനുഷിന്റെ വീഡിയോ റാപ്പർ ബാദ്ഷായും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.   പ്രശസ്തമായ, ശവപ്പെട്ടി പാട്ടിന് (Coffin Dance) ധനുഷ് ഒരുക്കിയ Folk Version ഉം നേരത്തേ ശ്രദ്ധേയമായിരുന്നു. ലോക്ക്ഡൗൺ കാലത്ത് വീട്ടിനുള്ളിലെ പാത്രവും ബക്കറ്റുമൊക്കെയാണ് ധനുഷിന്റെ സംഗീത ഉപകരണങ്ങൾ.   കൊച്ചിയിൽ ഡി ട്യൂൺസ് എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയാണ് ധനുഷ്. ഇതേ പേരിൽ യൂട്യൂബിൽ തുടങ്ങിയ ചാനലിലാണ് തന്റെ സംഗീത പരീക്ഷണങ്ങൾ പങ്കുവെക്കുന്നത്.
   Published by:Naseeba TC
   First published: