പ്രത്യേകിച്ച് ഒന്നും ചെയ്യാതെ എവിടെയെങ്കിലും ചുരുണ്ടുകൂടി കിടക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ. ഫിസിക്സിന്റെ എബിസിഡി പഠിക്കാതെ നാസയിലൊരു ജോലിയും കൂടി ആയാലോ? ആഹാ… കുശാൽ അല്ലേ? പണിയൊന്നും ചെയ്യാതെ പൈസ കൂടി കിട്ടിയാൽ സ്വർഗം ഇതു തന്നെ എന്ന് സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു കിടിലൻ അവസരം.
പറഞ്ഞതു പോലെ നാസയിലാണ് ജോലി. അതിന് നിങ്ങൾക്ക് ശാസ്ത്ര മേഖലയിൽ വലിയ വലിയ ഡിഗ്രികളോ അറിവോ വേണ്ട, ഈ ജോലി ചെയ്യാൻ ഒന്നും ചെയ്യാതിരിക്കാനുള്ള താത്പര്യം മാത്രം മതി. ഒരു കിടക്കയിൽ രണ്ട് മാസം ചുമ്മാ കിടക്കുകയാണ് ജോലി. ഇതിന് നാസ വാഗ്ദാനം ചെയ്യുന്നതാകട്ടെ 18,500 ഡോളറും അതായത് ഏകദേശം 15,31,920 ഇന്ത്യൻ രൂപ പ്രതിഫലവും. കൃത്രിമ ഗുരുത്വാകർഷണം മനുഷ്യശരീരത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാനാണ് നാസയുടെ പരീക്ഷണം.
Also Read- ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ; ബിടിഎസ് അംഗം ‘വി’ക്ക് ജന്മദിനാശംസകളുമായി ആർമി
ജർമൻ എയറോസ്പേസ് സെന്ററിൽ യൂറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്നാണ് നാസയുടെ ആർട്ടിഫിഷ്യൽ ഗ്രാവിറ്റി ബെഡ് റെസ്റ്റ് സ്റ്റഡി (AGBRESA) നടത്തുന്നത്. മനുഷ്യശരീരത്തിൽ ഭാരമില്ലായ്മയുടെ (ഗുരുത്വാകർഷണത്തിന്റെ അഭാവം) ഹാനികരമായ പ്രത്യാഘാതങ്ങൾക്കെതിരായ സംരക്ഷണമായി സിന്തറ്റിക് ഗുരുത്വാകർഷണം എങ്ങനെ ഉപയോഗിക്കാം എന്നാണ് ആദ്യമായി പരീക്ഷിക്കപ്പെടുന്നത്.
ഇതിനായി അറുപത് ദിവസം കിടക്കയിൽ തന്നെ ചെലവഴിക്കേണ്ടി വരും. 24 നും 55 ഇടയിൽ പ്രായമുള്ള 12 പുരുഷന്മാരേയും 12 സ്ത്രീകളേയുമാണ് നാസ പരീക്ഷണത്തിനായി തേടുന്നത്. കൂടാതെ, ജർമൻ ഭാഷ അറിയുന്നവരായിരിക്കണം അപേക്ഷിക്കേണ്ടത് എന്നതാണ് നിബന്ധന. ജർമൻ എയറോസ്പേസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കിടക്കയിലായിരിക്കും കിടപ്പ്.
Also Read- ഹൃദയം മാറ്റിവെച്ചു; പഴയ ഹൃദയം പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിച്ച് യുവതി
ഭക്ഷണവും വിനോദങ്ങളുമെല്ലാം കിടന്ന കിടപ്പിൽ തന്നെയാകും. 14 ദിവസത്തെ വിശ്രമവും ബഹിരാകാശയാത്രിക ചികിത്സയും, പരീക്ഷണവുമായി പരിചയപ്പെടാൻ അഞ്ച് ദിവസവും 60 ദിവസത്തെ ബെഡ്-റെസ്റ്റ് ഘട്ടവും ഉൾപ്പെടെ 89 ദിവസമാണ് പരീക്ഷണത്തിനായി ചെലവഴിക്കേണ്ടത്.
പരീക്ഷണത്തിൽ പങ്കെടുക്കുന്നവരിൽ പകുതി പേരെ ഗ്രാവിറ്റി ചേമ്പറിൽ നടത്തിയതിന് സമാനമായ പരിശോധനകൾ നടത്തും. പരീക്ഷണ വേളയിൽ വളണ്ടിയർമാരായി എത്തുന്നവരുടെ വൈജ്ഞാനിക കഴിവുകൾ, പേശീബലം, ബാലൻസ്, ഹൃദയ സംബന്ധമായ അവസ്ഥ എന്നിവ ശാസ്ത്രജ്ഞർ വിലയിരുത്തും. നീണ്ട ബഹിരാകാശ യാത്രയിൽ ബഹിരാകാശയാത്രികരെ ഈ പ്രഭാവം ഒഴിവാക്കാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിൽ ഗവേഷകർ രണ്ട് ഗ്രൂപ്പുകളുടെയും ശാരീരിക തകർച്ച താരതമ്യം ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.