• HOME
  • »
  • NEWS
  • »
  • buzz
  • »
  • Jyotika | MOM തിരിച്ചിട്ടാൽ WOW; വൗ മമ്മിയായി ജ്യോതികയുടെ തകർപ്പൻ വർക്ക്ഔട്ട്

Jyotika | MOM തിരിച്ചിട്ടാൽ WOW; വൗ മമ്മിയായി ജ്യോതികയുടെ തകർപ്പൻ വർക്ക്ഔട്ട്

കഠിനമായ വർക്ക്ഔട്ടുമായി നടി ജ്യോതികയുടെ പുതിയ വീഡിയോ

ജ്യോതിക

ജ്യോതിക

  • Share this:

    നടി ജ്യോതികയും (Jyothika) ഭർത്താവ് സൂര്യയും (Suriya) കുടുംബവും അടുത്തിടെ ജോലിയുടെ ആവശ്യങ്ങൾക്കായി മുംബൈക്ക് താമസം മാറി എന്ന് വാർത്തകൾ വന്നിരുന്നു. മക്കൾ രണ്ടുപേർക്കും അവിടുത്തെ സ്കൂളിൽ അഡ്മിഷൻ എടുത്തുനൽകുകയും ചെയ്തു. മുംബൈയിൽ കോടികൾ പൊടിച്ച് നടൻ ഒരു ഫ്ലാറ്റ് വാങ്ങി എന്നും റിപ്പോർട്ട് ഉണ്ടായി. സൂര്യയ്ക്ക് മാത്രമല്ല, ഭാര്യ ജ്യോതികയ്ക്കും സിനിമയിൽ അവസരങ്ങൾ തേടിയാണ് ഈ പറിച്ചുനടൽ എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

    Also read: Thalapathy Vijay | നീ എന്റേതല്ലേ വാവേ… പിണക്കം മാറ്റി വിജയ് അച്ഛനും അമ്മയ്ക്കുമൊപ്പം വിവാഹവാർഷിക ചടങ്ങിൽ

    View this post on Instagram

    A post shared by Jyotika (@jyotika)

    എന്തായാലും കേട്ട വാർത്ത സത്യമാണ് എന്ന് ഇപ്പോൾ ജ്യോതിക പങ്കിട്ട വീഡിയോയിൽ നിന്നും മനസിലാക്കാം. തകർത്തു പിടിച്ച വർക്ക്ഔട്ടിലാണ് താരം ഇപ്പോൾ. ചില തമിഴ് സിനിമകളിലൂടെ മടങ്ങിയെത്തിയ ജ്യോതിക, അടുത്തതായി ഹിന്ദി വെബ് സീരീസിൽ അവസരം നേടിയെടുത്തു എന്നും വിവരമുണ്ട്. എങ്കിൽ അതിനായുള്ള തയാറെടുപ്പാവാൻ സാധ്യത കാണുന്നു.

    Summary: Jyothika tries out hard workout methods in her latest video. There were reports that the actor and her husband shifted base to Mumbai for new opportunities and that Jyothika has been roped in for a Hindi web series. The workout video has appeared on Instagram

    Published by:user_57
    First published: