HOME » NEWS » Buzz » K S CHITRA REMEBERING HER DAUGHTER ON HER DEATH

കാലം പറന്നു നീങ്ങിയാലും ചില ഓർമകൾ മനസിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കും: മകളെ ഓർത്ത് വികാരാധീനയായി ചിത്ര

തന്റെ മകൾ നന്ദനയുടെ എട്ടാം ചരമവാർഷിക ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റിലാണ് വികാരധീനയായി ഈ വാക്കുകൾ ചിത്ര കുറിച്ചത്

news18
Updated: April 14, 2019, 11:18 AM IST
കാലം പറന്നു നീങ്ങിയാലും ചില ഓർമകൾ മനസിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കും: മകളെ ഓർത്ത് വികാരാധീനയായി ചിത്ര
കെ.എസ്.ചിത്ര മകൾ നന്ദനക്കൊപ്പം
  • News18
  • Last Updated: April 14, 2019, 11:18 AM IST
  • Share this:
കാലം പറന്നു നീങ്ങിയാലും ചില ഓർമകൾ മനസിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുമെന്ന് പ്രശസ്ത ഗായിക ചിത്ര. തന്റെ മകൾ നന്ദനയുടെ എട്ടാം ചരമവാർഷിക ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റിലാണ് വികാരധീനയായി ഈ വാക്കുകൾ മലയാളികളുടെ പ്രിയ ഗായിക കുറിച്ചത്..

'ജനനവും മരണവും നമ്മുടെ കൈകളിലല്ല.. ഓര്‍മകൾ മനസിൽ ആലേഖനം ചെയ്ത് സമയം പറന്നു നീങ്ങും.. ജീവിതം ശൂന്യവും ദുഃഖമുള്ളതുമാണ്.. മിസ്സിംഗ് യു നന്ദന.. ചിത്ര ഫേസ്ബുക്കിൽ കുറിച്ചു..



2011 ഏപ്രിൽ 14നാണ് ചിത്രയുടെ മകളായ നന്ദന ദുബായിലെ നീന്തൽക്കുളത്തിൽ വീണു മരിക്കുന്നത്. പതിന‍ഞ്ച് വർഷത്തോളം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ലഭിച്ച കൺമണിയുടെ അകാലമൃത്യു ചിത്രയ്ക്കൊപ്പം തന്നെ അവരെ സ്നേഹിച്ച ഏവരെയും അതീവ ദുഃഖത്തിലാഴ്ത്തിയിരുന്നു.

First published: April 14, 2019, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories