ഇന്റർഫേസ് /വാർത്ത /Buzz / മാളവികയുടെ കുട്ടിക്കാലത്തെ വീഡിയോ പങ്കുവെച്ച് ജന്മദിന ആശംസകള്‍ നേര്‍ന്ന് കാളിദാസ് ജയറാം

മാളവികയുടെ കുട്ടിക്കാലത്തെ വീഡിയോ പങ്കുവെച്ച് ജന്മദിന ആശംസകള്‍ നേര്‍ന്ന് കാളിദാസ് ജയറാം

'ഈ വിഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും' കാളിദാസ് കുറിച്ചു

'ഈ വിഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും' കാളിദാസ് കുറിച്ചു

'ഈ വിഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും' കാളിദാസ് കുറിച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

മാളവികയുടെ ജന്മദിനത്തിന് സഹോദരൻ കാളിദാസ് ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചൊരു വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘ഈ വിഡിയോ ഇവിടെ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും’ കാളിദാസ് കുറിച്ചു.

ജയറാമിന്റെയും പാർവതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകർത്തിയ വിഡിയോ ആണിത്. കുട്ടികളായ കാളിദാസിനെയും മാളവികയെയും വിഡിയോയിൽ കാണാം. അഭിമുഖം നീണ്ടുപോവുന്നതിന് അനുസരിച്ച് അസ്വസ്ഥയാവുന്ന കുട്ടി മാളവികയുടെ മുഖഭാവങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.

കാളിദാസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ: ‘‘ഇന്ന് നിന്റെ പിറന്നാളാണ്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ ‘കൊല്ലാൻ’ നീ വിചാരിക്കുന്നുണ്ടാകാം എന്നെനിക്കറിയാം, എന്നാൽ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു. ഈ വിഡിയോയിൽ അത് വ്യക്തമായി കാണാം. എല്ലാത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വിഡിയോയെ നീ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തിൽ ഇത് നമ്മളുടെ ജീവിതമാണ്, ക്ഷമിക്കണം, ഞാൻ ഇടയ്ക്ക് ഒരു വിഡ്ഢിയാവുന്നുണ്ടെങ്കിൽ… ഞാൻ വാഗ്ദാനം ചെയ്യുന്നു, മരണം വരെ ഞാനിങ്ങനെ തുടരുമെന്ന്. നമ്മളെ കാത്തിരിക്കുന്ന നിരവധി ഭ്രാന്തുകൾക്കും സാഹസികതകൾക്കും.’’

കാളിദാസിനു പുറമെ ജയറാമും പാർവതിയും മാളവികയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

First published:

Tags: Actor Kalidas jayaram, Birthday, Malavika Jayaram