നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കുടുംബത്തിന്റെ ഏറ്റവും പ്രിയപ്പെട്ട 'താങ്ക്സ് ഗിവിംഗ് 'ഭക്ഷണം 'കോൺ ബ്രെഡ് ഡ്രെസിംഗ്'; പാചകക്കുറിപ്പ് പങ്കിട്ട് കമല ഹാരിസ്

  കുടുംബത്തിന്റെ ഏറ്റവും പ്രിയപ്പെട്ട 'താങ്ക്സ് ഗിവിംഗ് 'ഭക്ഷണം 'കോൺ ബ്രെഡ് ഡ്രെസിംഗ്'; പാചകക്കുറിപ്പ് പങ്കിട്ട് കമല ഹാരിസ്

  കോൺ ബ്രെഡ് ഡ്രെസ്സിംഗാണ് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണമെന്നാണ് കമല പറയുന്നത്. ഇതിന്റെ വിശദമായ പാചകക്കുറിപ്പും കമല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

  kamala harris

  kamala harris

  • Share this:
   യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് പാചകത്തോടുള്ള തന്റെ ഇഷ്ടം നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിതാ അമേരിക്കയിലെ താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് വിഭവത്തിന്‍റെ പാചകക്കുറിപ്പുമായി എത്തിയിരിക്കുകയാണ് കമല.

   കോൺ ബ്രെഡ് ഡ്രെസ്സിംഗാണ് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണമെന്നാണ് കമല പറയുന്നത്. ഇതിന്റെ വിശദമായ പാചകക്കുറിപ്പും കമല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം, എന്റെ കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ്ഗിവിംഗ് പാചകക്കുറിപ്പുകൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കമല പാചകക്കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

   പ്രയാസമേറുന്ന സമയത്ത് പാചകത്തിലേക്ക് തിരിയുമെന്ന് കമല പറയുന്നുണ്ട്. ബുധനാഴ്ചയാണ് പാചകക്കുറിപ്പ് പങ്കിട്ടത്. മൂന്നു ലക്ഷത്തിലധികം ലൈക്കാണ് പാചകക്കുറിപ്പിന് ലഭിച്ചത്. അമേരിക്കയിലെ വാർഷിക ദേശീയ അവധി ദിനമാണ് താങ്ക്സ്ഗിവിംഗ്. എല്ലാ വർഷവും നവംബറിലെ അവസാനത്തെ വ്യാഴാഴ്ചയാണ് താങ്ക്സ് ഗിവിംഗ് ആയി ആഘോഷിക്കുന്നത്.


   ഈ വർഷം നവംബർ 26നാണ് താങ്ക്സ് ഗിവിംഗ് ആഘോഷം. ഇതൊരു കൊയ്ത്തുത്സവം കൂടിയാണ്. പരമ്പരാഗത ഭക്ഷണ പദാർഥങ്ങളുപയോഗിച്ചുള്ള വിഭവങ്ങള്‍ ഈ സമയത്ത് തയ്യാറാക്കാറുണ്ട്.   അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് കമല ഹാരിസ്. ജനുവരി 20 ന് കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്യും.
   Published by:Anuraj GR
   First published: