• HOME
  • »
  • NEWS
  • »
  • buzz
  • »
  • കമല ഹാരിസിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിച്ച് ഭർത്താവിന്‍റെ ആദ്യ ഭാര്യയും; പ്രശംസിച്ച് സോഷ്യൽ മീഡിയ

കമല ഹാരിസിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിച്ച് ഭർത്താവിന്‍റെ ആദ്യ ഭാര്യയും; പ്രശംസിച്ച് സോഷ്യൽ മീഡിയ

2014 ലാണ് ഡഗ്ലസ് കമലയെ വിവാഹം ചെയ്തത്. കെർസ്റ്റിൻ-ഡഗ്ലസ് ദമ്പതികളുടെ മക്കളായ എല്ലയ്ക്കും കോളിനും രണ്ടാമത്തെ അമ്മയായി കമലയും അവരുടെ ജീവിതത്തിലേക്കെത്തി. ഡഗ്ലസിന്‍റെ മക്കളും മുന്‍ ഭാര്യയുമായി വളരെ അടുത്ത ബന്ധം തന്നെയാണ് കമല സൂക്ഷിക്കുന്നതും.

  • Share this:
    ഇക്കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി ഇന്തോ-അമേരിക്കൻ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തത്. ചരിത്രം കുറിച്ച ആ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി ആളുകളാണ് എത്തിയത്. കമലയെ പിന്തുണച്ചും ആശംസകൾ അറിയിച്ചും ചടങ്ങില്‍ എത്തിയവരിൽ ശ്രദ്ധ നേടിയ ഒരു മുഖമുണ്ട്. കെർസ്റ്റിൻ എംഹോഫ് എന്ന വനിതയായിരുന്നു അത്. കമല ഹാരിസിന്‍റെ ഭർത്താവ് ഡഗ്ലസ് എംഹോഫിന്‍റെ ആദ്യ ഭാര്യയും അദ്ദേഹത്തിന്‍റെ രണ്ടു കുട്ടികളുടെ അമ്മയുമാണ് കെർസ്റ്റിൻ. തന്‍റെ കുടുംബം ഉൾപ്പെട്ട ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് അഭിമാനത്തോടെ നിന്ന കെർസ്റ്റിന്‍റെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.

    Also Read-ജോ ബൈഡ‍ൻ, കമല ഹാരിസ് സത്യപ്രതിജ്ഞ; ചിത്രങ്ങളിലൂടെ

    പ്രെറ്റിബേർഡ് എന്ന പ്രൊഡക്ഷൻ കമ്പനി സിഇഒ ആണ് കെർസ്റ്റിൻ. 1992 ലാണ് ഇവര്‍ ഡഗ്ലസിനെ വിവാഹം ചെയ്തത്. 2008 ൽ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. എങ്കിലും രണ്ട് മക്കൾ ഉൾപ്പെട്ട കുടുംബത്തിലെ കരുത്തായി കെര്‍സ്റ്റിൻ എപ്പോഴും ഉണ്ടായിരുന്നു. 2014 ലാണ് ഡഗ്ലസ് കമലയെ വിവാഹം ചെയ്തത്. കെർസ്റ്റിൻ-ഡഗ്ലസ് ദമ്പതികളുടെ മക്കളായ എല്ലയ്ക്കും കോളിനും രണ്ടാമത്തെ അമ്മയായി കമലയും അവരുടെ ജീവിതത്തിലേക്കെത്തി. ഡഗ്ലസിന്‍റെ മക്കളും മുന്‍ ഭാര്യയുമായി വളരെ അടുത്ത ബന്ധം തന്നെയാണ് കമല സൂക്ഷിക്കുന്നതും. ഡഗ്ലസിന്‍റെ മക്കൾ തങ്ങളുടെ രണ്ടാനമ്മയെ വളരെ സ്നേഹത്തോടെ 'മോംഅല' (Momala) എന്നാണ് വിളിക്കുന്നത് തന്നെ.

    Also Read-  അമേരിക്കൻ വൈസ് പ്രസിഡന്റ്  കമല ഹാരിസിന്റെ അപൂർവ ചിത്രങ്ങൾ

    കെര്‍സ്റ്റിനുമായുള്ള തന്‍റെ അടുപ്പത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും പല അഭിമുഖങ്ങളിലും കമല തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. 'കോളിനെയും എല്ലയെയും കുറിച്ച് അറിയാൻ അവരുടെ അമ്മ കെര്‍സ്റ്റിൻ എത്ര മഹത്തായ ഒരു അമ്മയാണെന്ന് അറിയണമായിരുന്നു. ഞങ്ങൾ വളരെ വേഗത്തിൽ തന്നെ അടുത്തു വളരെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായി. മക്കളുടെ പരിപാടികളിൽ ഞങ്ങളൊരുമിച്ച പ്രോത്സാഹിപ്പിക്കാനെത്തി.. കുട്ടികള്‍ക്ക് ഇത് പലപ്പോഴും ചെറിയ ചമ്മലുണ്ടാക്കിയിരുന്നു'. 2019 ൽ ഒരു മാഗസീൻ അഭിമുഖത്തിൽ കമല പറഞ്ഞു.








    View this post on Instagram






    A post shared by Kerstin Emhoff (@kemhoff)






    കമല പറഞ്ഞത് പോലെ തന്നെ അവരുടെ അടുപ്പത്തിന്‍റെ ആഴം വ്യക്തമാക്കിയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ കെര്‍സ്റ്റിൻ എത്തിയത്. കുട്ടികളുമൊത്ത് ചടങ്ങിൽ പങ്കെടുത്ത ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചടങ്ങിൽ കെർസ്റ്റിന്‍റെ സാന്നിധ്യം ശ്രദ്ധിച്ച സോഷ്യല്‍ മീഡിയ അവരെ പ്രശംസ കൊണ്ടു മൂടുകയാണ്. ഭർത്താവിന്‍റെ രണ്ടാം ഭാര്യയുമായി അവർ സൂക്ഷിക്കുന്ന അതി മനോഹര ബന്ധത്തെയാണ് പലരും അഭിനന്ദിക്കുന്നത്.







    ആ ഒരു ഒറ്റ ചടങ്ങ് കൊണ്ട് നിരവധി ആരാധകരും കെര്‍സ്റ്റിനുണ്ടായി എന്നതാണ് ശ്രദ്ധേയം.
    Published by:Asha Sulfiker
    First published: