'Madam Vice President': യുഎസ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കമല ഹാരിസിന് അഭിനന്ദനവുമായി ഭർത്താവ്
'Madam Vice President': യുഎസ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കമല ഹാരിസിന് അഭിനന്ദനവുമായി ഭർത്താവ്
Kamala Harris with Husband
Last Updated :
Share this:
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടമാണ് കമല കൈവരിച്ചിരിക്കുന്നത്. ഈ ഉന്നത പദവിയിലെത്തിയിരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല.
അമേരിക്കയിൽ ചരിത്രം സൃഷ്ടിച്ച കമല ഹാരിസിന് ലോകത്തിൻറെ പല ഭാഗത്ത് നിന്നും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ കമലയുടെ ഭർത്താവ് ഡഗ്ലസ് എംഹോഫ് കഴിഞ്ഞ ആഴ്ച ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെ സന്തോഷം പ്രകടിപ്പിച്ചു. ഇതാണ് ഇപ്പോൾ വൈറലാകുന്നത്.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഭാര്യയെ കെട്ടിപ്പിടിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തു. “നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു” എന്ന് ഡഗ്ലസ് ചിത്രത്തിന് അടിക്കുറിപ്പ് നൽകി. ഡഗ്ലസ് എംഹോഫാണ് കമലയുടെ ഭര്‍ത്താവ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.