നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Kangana Ranaut | കങ്കണ റണൗട്ട്-ശിവസേന തർക്കം; 'ഞങ്ങളെ വലിച്ചിഴക്കുന്നതെന്തിന്'? കങ്കണയോട് പാക് നെറ്റിസൺസ്

  Kangana Ranaut | കങ്കണ റണൗട്ട്-ശിവസേന തർക്കം; 'ഞങ്ങളെ വലിച്ചിഴക്കുന്നതെന്തിന്'? കങ്കണയോട് പാക് നെറ്റിസൺസ്

  പാക് മാധ്യമപ്രവർത്തക മെഹർ തരാർ അടക്കമുള്ളവർ കങ്കണയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

  kangana

  kangana

  • Share this:
   മഹാരാഷ്ട്രയിൽ ബോളിവുഡ് നടി കങ്കണ റണൗട്ടും ശിവസേനയും തമ്മിലുള്ള പോര് തുടരുകയാണ്. കങ്കണയുടെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ച ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്ക് പിന്നാലെ ഉയർന്ന വിവാദത്തിന് രാഷ്ട്രീയ നിറവും വന്നു കഴിഞ്ഞു.

   മുംബൈയെ പാകിസ്താൻ എന്നും പാക് അധീന കശ്മീർ എന്നുമുള്ള കങ്കണയുടെ പരാമർശങ്ങൾക്ക് പിന്നാലെയാണ് വിവാദങ്ങളും ഉടലെടുത്തത്. കങ്കണയുടെ പരാമർശിത്തിനെതിരെ മുംബൈ വാസികളും ശിവസേനയും രംഗത്തെത്തി. എന്നാൽ കങ്കണയുടെ പാക് പരാമർശം ചൊടിപ്പിച്ചത് ഇവരെ മാത്രമല്ലെന്നാണ് ട്വീറ്റുകൾ സൂചിപ്പിക്കുന്നത്.

   You may also like:കങ്കണയുടെ പരാമർശങ്ങൾക്ക് അനാവശ്യപ്രാധാന്യം നൽകിയെന്ന് NCP നേതാവ് ശരത് പവാർ 


   കങ്കണയുടെ പാക് പരാമർശങ്ങൾക്കെതിരെ പാകിസ്താനിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ ബംഗ്ലാവ് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ കങ്കണ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. പാകിസ്ഥാൻ എന്നായിരുന്നു കങ്കണ ഇതിന് നൽകിയ ക്യാപ്ഷൻ.

   ഇത്രയുമായതോടെ പാകിസ്ഥാനിലെ പലരും ട്വീറ്റുമായി രംഗത്തെത്തി. "മാഡം ഞങ്ങൾക്ക് നിങ്ങളുടെ നാടകവുമായി ഒരു ബന്ധവുമില്ല എന്നാണ് പാകിസ്ഥാനി കൊമേഡിയനായ സറാർ ഖുറോയുടെ ട്വീറ്റ്.

   പാക് മാധ്യമപ്രവർത്തക മെഹർ തരാർ അടക്കമുള്ളവർ കങ്കണയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. "നിങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പോരിനും മറ്റും തങ്ങളുടെ രാജ്യത്തിന്റെ പേര് വലിച്ചിഴക്കരുത്" എന്നാണ് മെഹർ തരാറിന്റെ ട്വീറ്റ്. പാകിസ്ഥാനിൽ രാജ്യത്തിന്റെ ഹീറോകളുടെ വീടോ ഓഫീസോ ഇതുപോലെ പൊളിക്കാറില്ലെന്നും മെഹർ തരാർ പറയുന്നു.   ബംഗ്ലാവ് തകർത്തതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് മറുപടിയുമായി കങ്കണ എത്തിയിരുന്നു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ദവിന്റെ അഹങ്കാരം തകരുമെന്നമായിരുന്നു കങ്കണയുടെ പ്രതികരണം.


   കനത്ത സുരക്ഷയിൽ ഇന്നലെയാണ് കങ്കണ മുംബൈയിൽ എത്തിയത്. ബംഗ്ലാവ് തകർത്തതിനെതിരെ കങ്കണ ബോംബെ കോടതിയെ സമീപിച്ചിരുന്നു.
   Published by:Naseeba TC
   First published:
   )}