• HOME
  • »
  • NEWS
  • »
  • buzz
  • »
  • KANGANA RANAUT CRITICIZED TORN AMERICAN JEANS AND DESI TWITTER RESPONDED WITH PHOTOS OF HER GH

'കീറിയ ജീൻസ്' നമ്മുടെ സംസ്കാരമല്ലെന്ന് കങ്കണ, താരത്തിന്റെ പഴയ ജീൻസ് ധരിച്ച ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

എന്നാൽ, ഈ പ്രസ്താവനയ്ക്ക് എതിരെ നിരവധി എതിരഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

kangana ranaut

kangana ranaut

  • News18
  • Last Updated :
  • Share this:
    തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ നടി കങ്കണ റണൗത്ത് എന്നും മുൻനിരയിൽ തന്നെയുണ്ട്. പല തരത്തിലുള്ള നിലപാടുകളും ചിന്തകളും ആരാധകരുമായി പങ്കുവെച്ചു കൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ പേജുകൾ അടക്കി ഭരിച്ചതും ഈ നടി തന്നെയാണ്.

    എന്നാൽ, അടുത്തിടെ നടി പങ്കിട്ട ഒരു ട്വീറ്റ് ആരാധകർക്ക് അത്ര രസിച്ചില്ലെന്ന് തന്നെ പറയാം. പുരാതന സ്ത്രീകളെ അഭിനന്ദിക്കുന്ന തരത്തിലുള്ള താരത്തിന്റെ ട്വീറ്റിലാണ് ആരാധകർ വിമർശനവുമായി എത്തിയിരിക്കുന്നത്.

    'അവരുടെ വ്യക്തിത്വത്തെ മാത്രമല്ല അവരുടെ മുഴുവൻ നാഗരികതയേയും സംസ്ക്കാരങ്ങളേയും ദേശത്തേയും പ്രതിനിധീകരിച്ച പുരാതന കാലത്തെ സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ. അത്തരത്തിലുള്ള സ്ത്രീകളെ ഇന്ന് കാണണമെങ്കിൽ, അവർ കീറിയ അമേരിക്കൻ ജീൻസും ബ്ലൗസുകളും മറ്റുമാണ് ധരിക്കുക, അത് അമേരിക്കൻ മാർക്കറ്റിംഗിനെ മാത്രമാണ് അവർ പ്രതിനിധീകരിക്കുന്നത്' - കങ്കണ ട്വിറ്ററിൽ കുറിച്ചു.











    എന്നാൽ, ഈ പ്രസ്താവനയ്ക്ക് എതിരെ നിരവധി എതിരഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എതിർ അഭിപ്രായങ്ങൾ ഉന്നയിച്ചവർ മോഡേൺ വസ്ത്രം ധരിച്ച കങ്കണയുടെ പഴയ ഫോട്ടോയും കൂടെ പങ്കിടുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിച്ചതിന് ഇത് ആദ്യമായല്ല കങ്കണയ്ക്കെതിരെ വിമർശനം ഉയരുന്നത്.
    നടന്നു കൊണ്ടിരിക്കുന്ന കർഷക സമരവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിന് പോപ്പ് ഗായിക റിഹാനക്കെതിരെ, അവർ ധരിക്കുന്ന വസ്ത്രത്തെ വിമർശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ദീപിക പദുക്കോൺ, ആലിയ ഭട്ട്, താപ്സി തുടങ്ങിയ ബോളിവുഡ് നടിമാർക്കെതിരെയും കങ്കണ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.







    അടുത്തിടെ നടി നടത്തിയ പരാമർശത്തിലും താരത്തിന് വൻ ട്രോളുകൾ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ഓസ്കാർ ജേതാവ് മെറിൽ സ്ട്രീപ്പിനെപ്പോലെ കഴിവുണ്ടെന്നും അതേസമയം ഗാല് ഗദോത്തിനെപ്പോലെ ആക്ഷനും ഗ്ലാമറും ചെയ്യാനും തനിക്കു സാധിക്കും എന്നുമായിരുന്നു താരം അന്ന് പറഞ്ഞത്.
    Published by:Joys Joy
    First published:
    )}