ധാക്കട്(Dhaakad) സിനിമയുടെ വന്‍ പരാജയത്തില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്(Kangana Ranaut). മെയ് 20ന് റിലീസ് ചെയ്ത ചിത്രം 100 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്. മൂന്നരക്കോടിയോളമാണ് ബോക്സ് ഓഫീസില്‍ നേടാനായത്. കങ്കണയുടെ കരിറിലെ തുടര്‍ച്ചയായ എട്ടാമത്തെ പരാജയമായിരുന്നു ചിത്രം. ഇപ്പോഴിതാ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കങ്കണ.
'2019 ല്‍ ഞാന്‍ മണികര്‍ണിക സൂപ്പര്‍ഹിറ്റാക്കി, 2020 ല്‍ കോവിഡ് ആയിരുന്നു. 2021 ല്‍ എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ തലൈവി ഒടിടിയില്‍ വന്‍ വിജമായിരുന്നു. എനിക്കെതിരേ ഒരുപാട് നെഗറ്റീവിറ്റി കാണാന്‍ സാധിക്കുന്നു. പക്ഷേ 2022 ല്‍ ഞാന്‍ ലോക്അപ്പ് എന്ന ഹിറ്റ് ഷോയുടെ അവതരിപ്പിക്കുന്നു. അത് ഇതുവരെ അവസാനിച്ചിട്ടില്ല. എനിക്ക് നല്ല പ്രതീക്ഷകളുണ്ട്' കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
Also Read-Kangana Ranaut | കങ്കണയുടെ 'ധാക്കഡി'ന്റെ എട്ടാം ദിവസം വിറ്റുപോയത് 20 ടിക്കറ്റുകള്‍
'സൂപ്പര്‍സ്റ്റാര്‍ കങ്കണ ബോക്സ് ഓഫിസിന്റെ റാണി' എന്ന ഒരു വാചകവും കങ്കണയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലുണ്ട്. റസ്നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അര്ജുന് രാംപാല്‍, ദിവ്യാ ദത്ത എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ദീപക് മുകുത്, സൊഹേല്‍ മക്ലായ്, എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സഹനിര്‍മ്മാണ് ഹുനാര്‍ മുകുത്. സോഹം റോക്ക്സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ് കമല്‍ മുകുത്ത്, സോഹേല്‍ മക്ലായ് പ്രൊഡക്ഷന്‍സ്, അസൈലം ഫിലിംസ് എന്നിവരുമായി ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
കങ്കണയുടെ കരിയറിലെ തുടര്‍ച്ചയായ എട്ടാം ചിത്രമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂണ്‍, സിമ്രാന്, മണികര്‍ണിക, ജഡ്ജ്മെന്റല് ഹേ ക്യ, പങ്ക, തലൈവി എന്നീ ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.