താലോടാൻ ശ്രമിച്ച വിനോദ സഞ്ചാരിയെ ഓടിച്ചിട്ട് ആക്രമിച്ച് കംഗാരു.ഓസ്ട്രേലിയയിലാണ് സംഭവം. സിഡ്നിയിലെ കംഗാരും താഴ്വരയിൽ വിശ്രമിച്ചിരുന്ന കംഗാരുവിനെ തൊടാൻ എത്തിയ ഷക്കീല എന്ന യുവതിക്ക് നെരെയാണ് അക്രമണം. തൊടാൻ ശ്രമിച്ചതും ഒട്ടും പ്രതീക്ഷിക്കാതെ കംഗാരു യുവതിക്ക് നേരെ തിരിയുകയായിരുന്നു.യുവതിയുടെ മുകളിലേക്ക് ചാടുന്ന കംഗാരുവിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
കംഗാരുവിൽ നിന്ന് ഓടി രക്ഷപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. പുൽമേട്ടിൽ വീണ യുവതിയെ കംഗാരു ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് യുവതി കംഗാരുവിൽ നിന്ന് രക്ഷപ്പെട്ടത്. യുവതിയുടെ ദേഹത്ത് വീണ്ടും വീണ്ടും കംഗാരു ചാടി ചവിട്ടുന്നത് ദൃശ്യത്തിൽ കാണാം.
കംഗാരുവിന്റെ കാൽ നഖം കൊണ്ടതടക്കമുള്ള പരുക്കുകൾ യുവതിയുടെ ശരീരത്തിലുണ്ട്. 100 വർഷങ്ങൾക്കിടയിൽ നടക്കുന്ന രണ്ടാമത്തെ കംഗാരു ആക്രമണമാണിതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പീറ്റർ ഈഡ്സ് എന്ന 77കാരൻ പശ്ചിമ ഓസ്ട്രേലിയയിൽ കംഗാരുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.