ട്രോളൻമാരുടെ ഇഷ്ടകഥാപാത്രമാണ് കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനം. എറണാകുളത്ത് എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയിട്ടും ട്രോളുകൾക്ക് ഒരു കുറവുമില്ല. ആദ്യം മണ്ഡലം മാറിപ്പോയതും, വോട്ട് ചോദിച്ച് കോടതി മുറിയിൽ കയറിയതുമൊക്കെ ട്രോളൻമാർ ആഘോഷമാക്കി. 1994 ഡിസംബർ അഞ്ചിന് പുറത്തിറങ്ങിയ ടൈം മാസികയിൽ കണ്ണന്താനത്തിന്‍റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം മുഖചിത്രമാക്കിയതാണ് പുതിയ വിവാദം. അന്നത്തെ ടൈം മാഗസിൻ ഇപ്പോഴും വെബ്സൈറ്റിൽ ലഭ്യമാണെന്നിരിക്കെയാണ് കണ്ണന്താനം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ വ്യാജ പ്രചരാണം നടത്തുന്നത്.
വോട്ട് ചോദിച്ച് ചോദിച്ച് കണ്ണന്താനം കോടതി കയറിഎറണാകുളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പേരിൽ കണ്ണന്താനം പുറത്തിറക്കിയ നോട്ടീസിൽ ടൈം മാഗസിന്‍റെ നൂറ് ആഗോള യുവ നേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചതായി നൽകിയിട്ടുണ്ട്. ഈ വിവരം സാധൂകരിക്കാൻ വേണ്ടിയാണ് ഫോട്ടോഷോപ്പ് ചെയ്ത ടൈം മാസികയുടെ കവർചിത്രം കൂടി ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയത്. ടൈം മാസികയുടെ കവറായി വന്നതെന്ന് കണ്ണന്താനം ഷെയർ ചെയ്ത ചിത്രത്തിലെ ഫോട്ടോ തന്നെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറത്തിറക്കിയ നോട്ടീസിലും ഉപയോഗിച്ചിട്ടുണ്ട്. കണ്ണന്താനം നടപ്പാക്കിയ വികസനനേട്ടങ്ങൾ പ്രതിപാദിക്കുന്ന പോട്ടോ ഫോർ കണ്ണന്താനം എന്ന പോസ്റ്ററിലാണ് ഇതേ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. 1994ലെ ടൈം മാഗസിനിൽ 2019ലെ ഫോട്ടോ വന്ന വിദ്യ പറഞ്ഞുതരാമോയെന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ ഇപ്പോൾ കണ്ണന്താനത്തെ ട്രോളുന്നത്.
എറണാകുളമാണെന്ന് കരുതി ചാലക്കുടിയില്‍പ്പോയ കണ്ണന്താനം: എന്തുണ്ട് ? അപ്പോള്‍ വോട്ടര്‍: മണ്ഡലം മാറിപ്പോയി സര്‍ !വാസ്തവം എന്ത്?ടൈം മാഗസിൻ കവർ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു അപഹാസ്യനായെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 100 യുവനേതാക്കളിലൊരാളായി ടൈം ഇന്‍റർനാഷണൽ മാസിക കണ്ണന്താനത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടർ എന്ന നിലയിൽ സമ്പൂർണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ പട്ടണമാക്കി കോട്ടയത്തെ മാറ്റിയ പ്രവർത്തനങ്ങൾക്ക് ഉൾപ്പടെ നേതൃത്വം നൽകിയത് കണ്ണന്താനമായിരുന്നു. ഇതിനുള്ള അംഗീകാരമായാണ് പിന്നീട് ടൈം മാസിക 100 യുവനേതാക്കളിൽ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. എന്നാൽ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത കവർചിത്രമാക്കിയതോടെ അന്നത്തെ നേട്ടം പോലും ചർച്ച ചെയ്യപ്പെടാത്ത നിലയിൽ പരിഹാസ്യനായി മാറിയിരിക്കുകയാണ് അൽഫോൺസ് കണ്ണന്താനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.