• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | തെരുവ് കച്ചവടക്കാരനിൽ നിന്ന് മുഴുവൻ ബലൂണും വാങ്ങി പോലീസുകാരൻ; ഈദ് ദിനത്തിലെ നൻമക്ക് നിറകയ്യടി

Viral | തെരുവ് കച്ചവടക്കാരനിൽ നിന്ന് മുഴുവൻ ബലൂണും വാങ്ങി പോലീസുകാരൻ; ഈദ് ദിനത്തിലെ നൻമക്ക് നിറകയ്യടി

വർ​ഗീയ കലാപങ്ങൾ സംബന്ധിച്ച നിരവധി വാർത്തകൾ രാജ്യത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം കലാപങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും നല്ല മാതൃകകൾ നൽകുന്നവരുമുണ്ട്.

  • Share this:
    വർ​ഗീയ കലാപങ്ങൾ സംബന്ധിച്ച നിരവധി വാർത്തകൾ രാജ്യത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം കലാപങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിൽ സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും നല്ല മാതൃകകൾ നൽകുന്നവരുമുണ്ട്.

    അത്തരമൊരു നല്ല വാർത്തയാണ് കാൺപൂരിൽ (Kanpur) നിന്നുമെത്തുന്നത്. ഒരു തെരുവ് കച്ചവടക്കാരനിൽ നിന്നും മുഴുവൻ ബലൂണുകളും വാങ്ങുന്ന പൊലീസുകാരനെക്കുറിച്ചാണ് വാർത്ത. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു. എസിപി ത്രിപുരാരി പാണ്ഡെ (ACP Tripurari Pandey) ആണ് വീഡിയോയിൽ കാണുന്ന ആ നൻമ നിറഞ്ഞ പൊലീസുകാരൻ. ഒരു മാധ്യമ പ്രവർത്തകനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

    ഈദ് ദിനത്തിൽ നേരത്തേ വീട്ടിലെത്താൻ ആ​ഗ്രഹിച്ചിരിക്കുകയായിരുന്നു ബലൂൺ വിൽപനക്കാരൻ. പക്ഷേ കയ്യിൽ ആവശ്യത്തിന് പണമില്ലായിരുന്നു. ബലൂണുകൾ വിറ്റ് പണം സമ്പാദിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അയാൾ. എന്നാൽ നിരാശയായിരുന്നു ഫലം. ഇതേ സമയം തന്നെ, ഈദ് പ്രമാണിച്ച് ഈ ബലൂണുകൾ വാങ്ങാൻ ആ​ഗ്രഹിക്കുന്ന കുട്ടികളെയും പൊലീസുകാരൻ ശ്രദ്ധിച്ചു. രണ്ട് കൂട്ടരുടെയും ആവശ്യങ്ങൾ മനസിലാക്കിയ അദ്ദേഹത്തിന് അവരെ സഹായിക്കാതിരിക്കാൻ കഴിഞ്ഞില്ല. കച്ചവടക്കാരനെ സഹായിക്കുന്നതോടൊപ്പം കുട്ടികൾക്ക് അവർക്കാവശ്യമുള്ള ബലൂണുകൾ ലഭിച്ചെന്നും ത്രിപുരാരി പാണ്ഡെ ഉറപ്പുവരുത്തി. കച്ചവടക്കാരനിൽ നിന്ന് ബലൂണുകളെല്ലാം വാങ്ങി കുട്ടികൾക്ക് വിതരണം ചെയ്തു. 59 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പാണ്ഡെ കുട്ടികൾക്ക് ബലൂണുകൾ കൈമാറുന്നതും അവരുമായി സംസാരിക്കുന്നതും കാണാം.

    ഇത്തരം ഓഫീസർമാർക്കാണ് സല്യൂട്ട് ലഭിക്കേണ്ടതെന്നാണ് വീഡിയോക്കു താഴെയുള്ള ചിലരുടെ കമന്റ്. ഓരോ വ്യക്തിയും ഇങ്ങനെ ആയിരിക്കണം, ഹിന്ദുക്കളും മുസ്ലീങ്ങളും ‌പരസ്പരം സഹായിക്കണം എന്നാണ് മറ്റൊരാളുടെ കമന്റ്. മെയ് 3 ന് പോസ്റ്റ് ചെയ്ത വീഡിയോക്ക് നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിക്കുന്നത്.

    അതിനിടെ, ജോധ്പൂരിൽ ഈദിന് മുമ്പ് പതാക ഉയർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വർഗീയ സംഘർഷങ്ങളിൽ 141 ഓളം പേർ അറസ്റ്റിലായി. രണ്ടാം ദിവസവും പ്രദേശത്ത് കർഫ്യൂ തുടരുകയാണ്.

    ദാഹിച്ചുവലഞ്ഞ കുരങ്ങന് വെള്ളം കൊടുത്ത ട്രാഫിക് പൊലീസുകാരന്റെ വീഡിയോയും സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
    മഹാരാഷ്ട്രയിലെ മാൽസേജ് ​ഘാട്ടിലായിരുന്നു സംഭവം. ഐഎഎസ് ഉദ്യോ​ഗസ്ഥനായ സുശാന്ത് നന്ദ ഐപിഎസ് ആണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

    സഞ്ജയ് ​ഗൂഡ് എന്ന പോലീസ് ഉദ്യോ​ഗസ്ഥനായിരുന്നു വീഡിയോയിൽ. ഇദ്ദേഹം സാവധാനം കുരങ്ങന് അടുത്തേക്ക് കുപ്പിയെത്തിച്ച് വെള്ളം കുടിക്കാൻ അനുവദിക്കുന്നത് വീഡിയോയിൽ കാണാം. മാൽസേജ് ​ഘാട്ടിലെ മുംബൈ-അഹമ്മ്ദാബാദ് റൂട്ടിൽ ഇത്തരത്തിൽ വെള്ളക്കുപ്പികളുമായി നിർത്തുന്ന നിരവധി പോലീസുകാരെ കാണാം എന്നും അവർ ഇത്തരത്തിൽ റോഡിലൂടെ പോകുന്ന മൃ​ഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കാറുണ്ടെന്നും മറ്റൊരു വീഡിയോയിൽ പറയുന്നു.

    Funeral | ശവപ്പെട്ടിയിൽ നിന്ന് തട്ടലും മുട്ടലും; സംസ്കാര ചടങ്ങിനിടെ 'മരിച്ചയാൾ' കണ്ണുതുറന്നു

    പ്രയാഗ്‌രാജിലേക്കുള്ള യാത്രയ്ക്കിടെ കുരങ്ങന്മാർക്ക് വെള്ളം നൽകാനായി ക്യാബ് നിർത്തി ഇറങ്ങിയ ഡ്രൈവറുടെ വീഡിയോയും അടുത്ത കാലത്ത് വൈറലായിരുന്നു.
    Published by:Jayashankar Av
    First published: