• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിലേക്ക് ഹണിമൂൺ ട്രിപ്പ്; സാഹസികമായി കള്ളനെ പിടിച്ച പൊലീസുകാരന് സമ്മാനം!


Updated: July 8, 2018, 9:15 AM IST
കേരളത്തിലേക്ക് ഹണിമൂൺ ട്രിപ്പ്; സാഹസികമായി കള്ളനെ പിടിച്ച പൊലീസുകാരന് സമ്മാനം!

Updated: July 8, 2018, 9:15 AM IST
ബംഗളൂരു: സാഹസികമായി മൂന്നംഗ മോഷ്ടാക്കളെ ഒറ്റയ്ക്ക് കീഴടക്കിയ കർണാടക പൊലീസ് കോൺസ്റ്റബിളിന് സമ്മാനമായി കേരളത്തിലേക്ക് ഹണിമൂൺ ട്രിപ്പ്. പൊലീസ് കോൺസ്റ്റബിളായ കെ.ഇ വെങ്കിടേഷിനാണ് കേരളത്തിലേക്ക് ഹണിമൂൺ ട്രിപ്പും 10,000 രൂപയും ശമ്പളത്തോടെയുള്ള അവധിയും സമ്മാനമായി ലഭിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൾ അഹമ്മദാണ് വെങ്കിടേഷിന് സമ്മാനം പ്രഖ്യാപിച്ചത്. വെങ്കിടേഷിന്‍റെ ധൈര്യത്തിനുള്ള പ്രതിഫലമാണിതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അടുത്തിടെ വിവാഹിതനായ വെങ്കിടേഷ് ഭാര്യയ്ക്കൊപ്പം കേരളത്തിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്. വെങ്കിടേഷിനും കുടുംബത്തിനുമുള്ള യാത്രാച്ചെലവും താമസസൌകര്യവും കർണാടക പൊലീസ് നേരിട്ട് വഹിക്കും. ആലപ്പുഴയിലോ കുമരകത്തോ ഹൌസ് ബോട്ട് യാത്ര ഉൾപ്പടെയുള്ള പാക്കേജാണ് വെങ്കിടേഷിനായി അനുവദിച്ചിരിക്കുന്നത്.

ഡ്യൂട്ടിയുടെ ഭാഗമായി വെങ്കിടേഷ് വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ സർജാപുർ പ്രധാന പാതയിൽ നിൽക്കുകയായിരുന്നു. അപ്പോൾ തൊട്ടടുത്ത് നിന്ന് നാട്ടുകാരുടെ ബഹളം കേട്ടപ്പോൾ രണ്ടു ബൈക്കുകൾ സ്റ്റാർട്ടാക്കി വേഗത്തിൽ ഓടിച്ചുപോകുന്നതും വെങ്കിടേഷ് കണ്ട്. ഒട്ടും സമയം കളയാതെ തന്‍റെ ബൈക്കിൽ വെങ്കിടേഷ് അവരെ പിന്തുടർന്നു. അതിൽ ഒരു ബൈക്കിന്‍റെ പിന്നിലേക്ക് വെങ്കിടേഷ് ബൈക്ക് ഇടിച്ചുകയറ്റി. രണ്ടു ബൈക്കുകളും മറിഞ്ഞു വെങ്കിടേഷും മോഷ്ടാവായ അരുൺ ദയാളും തെറിച്ചുവീണു. ബലപ്രയോഗത്തിലൂടെ അരുണിനെ കീഴടക്കിയ വെങ്കിടേഷ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. വൈകാതെ പൊലീസ് സംഘമെത്തി അരുണിനെ സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ കൂട്ടാളികളായ രണ്ടുപേരെ കൂടി അന്നു വൈകിട്ടോടെ പൊലീസ് പിടികൂടി. സാഹസികമായി മോഷ്ടാവിനെ പിടികൂടിയ വെങ്കിടേഷിന് സമൂഹമാധ്യമങ്ങളിലും ഡിപ്പാർട്ട്മെന്‍റിനുള്ളിലും അഭിനന്ദന പ്രവാഹമാണ്. മന്ത്രിമാരും എംഎൽഎമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വെങ്കിടേഷിനെ അഭിനന്ദിക്കാനെത്തി.
First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍