ഇന്റർഫേസ് /വാർത്ത /Buzz / Karnataka Election Results 2023| ബസവരാജ് ബൊമ്മെയെ സ്വീകരിക്കാൻ ബിജെപി ഓഫീസിൽ പാമ്പ്!

Karnataka Election Results 2023| ബസവരാജ് ബൊമ്മെയെ സ്വീകരിക്കാൻ ബിജെപി ഓഫീസിൽ പാമ്പ്!

ബസവരാജ് ബൊമ്മെ പാർട്ടി ക്യാമ്പിലേക്ക് കടന്നു വരുന്നതിനിടെയാണ്  മതിൽക്കെട്ടിനുള്ളിൽ നിന്ന് പാമ്പ് പുറത്തു വന്നത്

ബസവരാജ് ബൊമ്മെ പാർട്ടി ക്യാമ്പിലേക്ക് കടന്നു വരുന്നതിനിടെയാണ് മതിൽക്കെട്ടിനുള്ളിൽ നിന്ന് പാമ്പ് പുറത്തു വന്നത്

ബസവരാജ് ബൊമ്മെ പാർട്ടി ക്യാമ്പിലേക്ക് കടന്നു വരുന്നതിനിടെയാണ് മതിൽക്കെട്ടിനുള്ളിൽ നിന്ന് പാമ്പ് പുറത്തു വന്നത്

  • Share this:

ബെംഗളുരു: കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. അവസാന മണിക്കൂറികളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ബിജെപി ക്യാമ്പുകളിൽ കനത്ത നിരാശയാണ് പ്രകടമാകുന്നത്. ഇതിനിടയിൽ ചില കൗതുക വാർത്തകളും എത്തുന്നുണ്ട്.

Also Read- Karnataka Election Results 2023: ആദ്യം മുന്നിൽ നിന്നവർ പിന്നിലാവുന്നത് കണ്ടിട്ടുള്ളതാണ്; കർണാടക ഫലത്തിൽ വി മുരളീധരൻ

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിക്കുന്ന ഷിഗോണിലെ പാർട്ടി ഓഫീസിൽ അപ്രതീക്ഷിതമായി എത്തിയ ‘അതിഥി’യാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കൊപ്പം പാർട്ടി പ്രവർത്തകരെ ഞെട്ടിച്ചത്.

ബസവരാജ് ബൊമ്മെ പാർട്ടി ക്യാമ്പിലേക്ക് കടന്നു വരുന്നതിനിടെയാണ് ഓഫീസിലെ മതിൽക്കെട്ടിനുള്ളിൽ നിന്ന് പാമ്പും പുറത്തു വന്നത്. പ്രവര്‍ത്തകര്‍ ആദ്യമൊന്ന് ഭയന്നെങ്കിലും പാമ്പിനെ പിട‌ിച്ചു. ഇതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഷിഗ്ഗാവ് 119 സീറ്റുകളിലും ബിജെപി 72 സീറ്റുകളിലും ജെഡിഎസ് 25 സീറ്റുകളിലുമാണുള്ളത്.

First published:

Tags: Karnataka assembly, Karnataka Election, Karnataka Elections 2023