• HOME
  • »
  • NEWS
  • »
  • buzz
  • »
  • മഞ്ഞ നിറമുള്ള തണ്ണീർ മത്തനുമായി കർഷക൯; വിശ്വസിക്കാനാകാതെ സൈബർ ലോകം

മഞ്ഞ നിറമുള്ള തണ്ണീർ മത്തനുമായി കർഷക൯; വിശ്വസിക്കാനാകാതെ സൈബർ ലോകം

കർണാടകയിൽ നിന്നുള്ള ഒരു യുവ കർഷകനാണ് തന്റെ കൃഷിയിടത്തിൽ മഞ്ഞ നിറത്തിലുള്ള പുതിയ തണ്ണീർ മത്ത൯ വികസിപ്പിച്ചിരിക്കുന്നത്.

Basavaraj, a graduate from Koralli village in Kalaburagi has cultivated yellow watermelons in his field. (Credit: ANI/twitter)

Basavaraj, a graduate from Koralli village in Kalaburagi has cultivated yellow watermelons in his field. (Credit: ANI/twitter)

  • Share this:
    നമ്മിൽ അധികമാളുകളുടെയും ഇഷ്ട ഫലങ്ങളിലൊന്നാണ് തണ്ണീർ മത്ത൯. തണ്ണിർ മത്തനില്ലാതെ ഒരു ചൂടു കാലം സങ്കൽപ്പിക്കാ൯ പോലും ആവില്ല. നല്ല മധുരവും, നനവുമുള്ള ഈ ഫലത്തിന്റെ ഒരു കഷ്ണം കഴിച്ചാൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ ഒരു പുത്ത൯ ഉന്മേഷം വരും എന്നത് വളരെ സ്വാഭാവികമാണ്.

    കൂടാതെ, അമിതമായ ജലാംശമുള്ള തണ്ണിമത്ത൯ കഴിക്കുന്നത് വഴി ശരീരത്തിൽ വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായകമാവും. സാധാരണ ഗതിയിൽ, നാമൊക്കെ കണ്ടു ശീലിച്ച തണ്ണി മത്തനിൽ, പച്ച നിറത്തിലുള്ള തോലും ഉള്ളിൽ ചുവപ്പ് നിറത്തിലുള്ള കാമ്പുമാണ് ഉണ്ടാവാറുള്ളത്. എന്നാൽ, എവിടെയാണ് ഇവ കൃഷി ചെയ്തത് എന്ന അടിസ്ഥാനത്തിൽ തണ്ണി മത്തന്റെ കളറിലും വലിപ്പത്തിലും ചെറിയ മാറ്റങ്ങൾ സ്വാഭാവികമായും ഉണ്ടാവാറുണ്ട്.

    Also Read- ചിതാഭസ്മം മദ്യത്തിൽ കലർത്തി അഴുക്കുചാലിൽ ഒഴുക്കി; എല്ലാം അച്ഛന്റെ അന്ത്യാഭിലാഷപ്രകാരം

    എന്നാൽ ഈയടുത്തായി പുറത്തു വന്ന ഒരു തണ്ണീർ മത്തന്റെ ചിത്രം കണ്ട് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് ഇന്റർനെറ്റ് ഉപഭോക്താക്കൾ. കർണാടകയിൽ നിന്നുള്ള ഒരു യുവ കർഷകനാണ് തന്റെ കൃഷിയിടത്തിൽ മഞ്ഞ നിറത്തിലുള്ള പുതിയ തണ്ണീർ മത്ത൯ വികസിപ്പിച്ചിരിക്കുന്നത്.

    കർണാടകത്തിന്റെ കൽബുർഗിയിലെ കൊരള്ളി ഗ്രാമാക്കാരനായ ബസവരാജ് പാട്ടീലാണ് മഞ്ഞ നിറമുള്ള ഈ ഫലം കൃഷി ചെയ്തിരിക്കുന്നത്. ഒരു ബിരുദധാരിയാണ് കൂടിയാണ് പാട്ടീൽ.

    എ എ൯ ആയിയുടെ റിപ്പോർട്ട് പ്രകാരം പാട്ടീൽ തന്നെയാണ് മഞ്ഞ തണ്ണീർ മത്ത൯ വികസിപ്പിച്ചിരിക്കുന്നത്. പുറം തോട് പച്ച കളറിൽ തന്നെയാണ് ഈ തണ്ണീർ മത്തനും. എന്നാൽ തൊലി കളഞ്ഞു നോക്കുന്പോൾ ഉള്ളിൽ സാധാരണയിയ നിന്ന് വ്യത്യസ്ഥമായി മഞ്ഞ നിറത്തിലാണ് കാമ്പ് കാണിക്കുന്നത്.

    Also Read- 'വീട്ടുകാരുടെ നിയന്ത്രണം സഹിക്കാൻ വയ്യ'; ഒളിച്ചോടി ഉത്തരാഖണ്ഡിലേക്ക് ടൂർപോയി പെൺകുട്ടികൾ

    ഈ ഫലം സാധാരണ ഗതിയിലെ ചുവപ്പ് നിറമുള്ള തണ്ണീർ മത്തേനേക്കാൾ മധുരം കൂടുതാലണെന്ന് പാട്ടീൽ പറയുന്നു. "മഞ്ഞ നിറമുള്ള തണ്ണീർ മത്ത൯ ചുവന്നവയെക്കാൾ കൂടുതൽ മധുരമുള്ളവയാണ്. രണ്ട് ലക്ഷം രൂപ ഞാ൯ ഈ കൃഷിയിൽ നിക്ഷേപിച്ചു. അതേ സമയം മൂന്ന് ലക്ഷത്തിലധികം രൂപ എനിക്ക് ലാഭം ലഭിച്ചു. നമ്മുടെ കൃഷി വിളകൾ നമ്മൾ പുതിയ രൂപങ്ങളിലേക്ക് വികസിപ്പിക്കണം," പാട്ടീൽ പറയുന്നു. വിളകൾ വിൽക്കാ൯ വേണ്ടി ബിഗ് ബസാർ പോലെയുള്ള സൂപ്പർ മാർക്കറ്റ് കമ്പനികളുമായി ധാരണയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് പാട്ടീൽ.







    എന്നാൽ വളരെ ആശ്ചര്യത്തോടെയാണ് ട്വിറ്റർ ഉപയോക്താക്കൾ മഞ്ഞ തണ്ണീർ മത്തനോട് പ്രതികരിച്ചത്. നിരവധി പേർ ആദ്യമായിട്ടാണ് ഇത്തരം ഒരു ഫലം കണ്ടതെന്ന് പറഞ്ഞപ്പോൾ ഇത് കാർഷിക രംഗത്തെ പുതിയ ഇന്നോവേഷനാണെന്ന് ഒരാൾ കമന്റ് ചെയ്തു. ബാംഗ്ലൂരിൽ ഈയടുത്ത് ഈ തണ്ണീർ മത്ത൯ കഴിച്ച ഒരു ട്വിറ്റർ യൂസർ ഇത് ചുവന്നവെയേക്കാൾ മധുരമുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തി.
    Published by:Rajesh V
    First published: