HOME » NEWS » Buzz » KARNATAKA IPS OFFICER ROOPA MOUDGIL FACES BACKLASH ON TWITTER FOR SAYING FIRECRACKERS NOT A HINDU TRADITION

'ദീപാവലി പ്രകാശത്തെക്കുറിച്ചാണ്; പടക്കവും ഹിന്ദുത്വവും തമ്മിൽ ബന്ധമില്ല': വനിത ഐപിഎസ് ഓഫീസറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം

ഹിന്ദുത്വത്തിന്‍റെ സ്വയം പ്രഖ്യാപിത രക്ഷാധികാരികൾ മറ്റു ഹൈന്ദവരെ കൂടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. പടക്കവും ഹൈന്ദവികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ദീപാവലി പടക്കങ്ങളില്ലാതെ വെളിച്ചത്തിന്‍റെ ആഘോഷമാണ്..

News18 Malayalam | news18-malayalam
Updated: November 18, 2020, 2:59 PM IST
'ദീപാവലി പ്രകാശത്തെക്കുറിച്ചാണ്; പടക്കവും ഹിന്ദുത്വവും തമ്മിൽ ബന്ധമില്ല': വനിത ഐപിഎസ് ഓഫീസറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം
ഹിന്ദുത്വത്തിന്‍റെ സ്വയം പ്രഖ്യാപിത രക്ഷാധികാരികൾ മറ്റു ഹൈന്ദവരെ കൂടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. പടക്കവും ഹൈന്ദവികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ദീപാവലി പടക്കങ്ങളില്ലാതെ വെളിച്ചത്തിന്‍റെ ആഘോഷമാണ്..
  • Share this:
ബംഗളൂരു: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഐപിഎസ് ഓഫീസര്‍ നടത്തിയ പ്രസ്താവന വിവാദത്തിൽ. ബംഗളൂരു റെയിൽവേസ് ഐജി രൂപ മൗദ്ഗിലിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെതിരെയാണ് വിമർശനം കടുക്കുന്നത്. ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് ഹൈന്ദവ ആചാരമല്ലെന്നും പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ അതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നുമായിരുന്നു രൂപ ഫേസ്ബുക്കിൽ കുറിച്ചത്.

കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് ഹൈന്ദവ ആചാരങ്ങള്‍ക്കെതിരായ കടന്നു കയറ്റമാണെന്ന് ആരോപിച്ച് വിവാദങ്ങളും ഉയർന്നിരുന്നു. ആ സാഹചര്യത്തിൽ നവംബർ 14ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് രൂപ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.




ബംഗളൂരുവിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ടായിരുന്നുവെങ്കിലും അത് ലംഘിച്ച് പലരും ആഘോഷങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് രൂപയുടെ കുറിപ്പ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷത്തേക്ക് മാത്രമല്ലേ വിലക്കെന്നും അതെങ്കിലും പാലിക്കാൻ ആരും തയ്യാറാകാത്തതെന്തെന്നും ഇവർ ചോദിക്കുന്നു.

ഇതിനൊപ്പമാണ് 'ഇത് ഹൈന്ദവരോട് ചെയ്യുന്ന അനീതിയെന്ന് വിളിച്ചു പറയുന്നവരോട് പുരാതന കാലത്തും വേദകാലത്തും പടക്കങ്ങൾ ഉണ്ടായിരുന്നില്ല. നമ്മുടെ വേദങ്ങളിലും ഇതിഹാസങ്ങളിലും ഇതിനെക്കുറിച്ച് പരാമർശങ്ങളില്ല. ഇത് യൂറോപ്യന്മാർക്കൊപ്പം ഇവിടെയെത്തിയതാണ്. ഇതൊരു അനുഷ്ഠാനമോ ഹിന്ദുത്വവും ആയി ബന്ധപ്പെട്ട ആചാരമോ അല്ല'എന്ന് രൂപ പോസ്റ്റിൽ കുറിച്ചത്.

ഹിന്ദുത്വത്തിന്‍റെ സ്വയം പ്രഖ്യാപിത രക്ഷാധികാരികൾ മറ്റു ഹൈന്ദവരെ കൂടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. പടക്കവും ഹൈന്ദവികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ദീപാവലി പടക്കങ്ങളില്ലാതെ വെളിച്ചത്തിന്‍റെ ആഘോഷമാണ്.. എന്നും അവർ പറഞ്ഞിരുന്നു. ഈ പോസ്റ്റിനെതിരെയാണ് വിമർശനം.







ഞങ്ങളുടെ മുൻതലമുറകൾ ദീപാവലി ആഘോഷിക്കുന്നതെങ്ങനെയെന്ന് പറഞ്ഞു തന്നിട്ടുണ്ടെന്നും അത് മാറ്റിയെഴുതാൻ ശ്രമിക്കേണ്ടെന്നുമാണ് മുഖ്യവിമർശനം.
Published by: Asha Sulfiker
First published: November 18, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories