• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കർണാടകയിൽ നടന്നത് വാട്സാപ്പ് പോരാട്ടം; റാലികളും വാക് പോരാട്ടങ്ങളും പ്രസക്തമായില്ല

news18
Updated: May 15, 2018, 12:36 PM IST
കർണാടകയിൽ നടന്നത് വാട്സാപ്പ് പോരാട്ടം; റാലികളും വാക് പോരാട്ടങ്ങളും പ്രസക്തമായില്ല
news18
Updated: May 15, 2018, 12:36 PM IST
മംഗലാപുരം: ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ നിർണായകമാകുന്നത് റാലികളും നേതാക്കൾ തമ്മിലുള്ള വാക് പോരാട്ടങ്ങളും അല്ലെന്ന് വിദേശമാധ്യമങ്ങൾ. രാജ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ ഇപ്പോൾ നിർണായകമാകുന്നത് സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കും വാട്സാപ്പും ആണെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിൽ ജനം തങ്ങളുടെ അഭിപ്രായം രൂപീകരിക്കാൻ സാമൂഹ്യമാധ്യമങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നതെന്നും എന്നാൽ, ഇത് ജനാധിപത്യത്തെ മോശമായി രീതിയിൽ ബാധിക്കുമെന്നും വാഷിംഗ്ടൺ പോസ്റ്റ് പറയുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നതും മതപരമായ വിദ്വേഷസന്ദേശങ്ങൾ എത്തുന്നതും പലപ്പോഴും വോട്ടർമാരെ മോശമായ രീതിയിൽ സ്വാധീനിക്കുന്നു. ഇന്ത്യയിലെ പ്രധാന പാർട്ടികളായ ബിജെപിയും കോൺഗ്രസും 20, 000ൽ അധികം വാട്സാപ്പ് ഗ്രൂപ്പുകളാണ് മാനേജ് ചെയ്യുന്നത്. ഒരു മിനിറ്റിൽ 1.5 മില്യൺ ആളുകളിലേക്ക് പാർട്ടിയെ അനുകൂലിക്കുന്ന സന്ദേശങ്ങൾ എത്തിക്കുന്ന വിധത്തിലാണ് ഓരോ പാർട്ടിയുടെയും സോഷ്യൽ മീഡിയ മാനേജ്മെന്‍റ് വിഭാഗം പ്രവർത്തിക്കുന്നത്.

എന്നാൽ, ഇതിൽ തന്നെ വ്യാജവാർത്തകളും തീവ്രവികാരം ഉണർത്തുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും വാഷിംഗ്ടൺ പോസ്റ്റ് വിലയിരുത്തുന്നു. ഭൂരിപക്ഷ ഹിന്ദുത്വത്തെ പ്രീണിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം ന്യൂനപക്ഷം വരുന്ന മുസ്ലിം വിഭാഗങ്ങൾക്ക് എതിരെയും ഇത്തരത്തിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ 'വാട്സാപ്പ് തെരഞ്ഞെടുപ്പ്' എന്നാണ് കർണാടക തെരഞ്ഞെടുപ്പിനെ വിദേശമാധ്യമം വിശേഷിപ്പിക്കുന്നത്. വികസ്വരരാജ്യങ്ങളായ ശ്രീലങ്കയിലും ബർമയിലും തെറ്റായ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വലിയ കലാപങ്ങളും ലഹളകളും മതപരമായ കലാപവും ഇളക്കിവിട്ടിരുന്നു.

അതേസമയം, വാട്സാപ്പ് ഉപയോഗിക്കുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം ഇത് കൈവിട്ടു പോകുന്നു എന്നതാണെന്ന് ഡിജിറ്റൽ അവകാശ പ്രവർത്തകൻ നിഖിൽ പഹ് വ പറയുന്നു. വാട്സാപ്പിന്‍റെ ഏറ്റവും വലിയ കുഴപ്പം തന്നെ വിവരങ്ങൾ എങ്ങനെയാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിക്ക് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കണമെങ്കിൽ അത് എളുപ്പത്തിൽ സാധിക്കുമെന്നും നിഖിൽ പറയുന്നു,
Loading...
വാട്സാപ്പിന്‍റെ ഏറ്റവും വലിയ മാർക്കറ്റ് എന്നു പറയുന്നത് ഇന്ത്യയാണ്. 200 മില്യണിലധികം വാട്സാപ്പ് ഉപയോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. ഈ വർഷം പുതുവർഷത്തിന് 20 ബില്യൺ പുതുവൽസര സന്ദേശങ്ങളാണ് വാട്സാപ്പിലൂടെ കൈമാറിയത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് സംബന്ധിച്ച് വാട്സാപ്പിൽ വന്ന വാർത്ത തമിഴ്നാട്ടിൽ മൂന്നുപേരുടെ ജീവനെടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരുന്നു സംഭവം.

2014ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായത് സാമൂഹ്യമാധ്യമങ്ങൾ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തി ആയിരുന്നു.
First published: May 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍